ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

ഏപ്രിൽ ഒന്നിന് രാജ്യത്ത് നിലവിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പൾസർ ശ്രേണിയെ മുഴുവൻ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബജാജ്.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

പൾസർ സീരീസിലെ ഏറ്റവും ജനപ്രിയമായ 220F പതിപ്പിനും ബിഎസ്-VI കംപ്ലയിന്റ് നവീകരണം ലഭിച്ച് വിപണിയിൽ എത്തി. 1.17 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. നിലവിലുണ്ടായിരുന്ന ബിഎസ്-IV മുൻഗാമിയേക്കാൾ 8,960 രൂപയുടെ വർധനവാണ് നവീകരിച്ച മോഡലിന് ഉണ്ടായിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

എഞ്ചിനിലാണ് ഏറ്റവും വലിയ മാറ്റം ബജാജ് അവതരിപ്പിക്കുന്നത്. ആദ്യതലമുറ പൾസർ 220F-ൽ ഫ്യുവൽ ഇഞ്ചക്ഷൻ കമ്പനി പരിചയപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ചെലവ് കുറക്കുന്നതിനായി ബൈക്കിൽ ഒരു കാർബ്യൂറേറ്റർ സംവിധാനം ഉപയോഗിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫ്യുവൽ ഇഞ്ചക്ഷനിലേക്ക് ബജാജ് വീണ്ടും പരിണാമം നടത്തി.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

നവീകരിച്ച 220 സിസി DTS-i എയർ, ഓയിൽ-കൂൾഡ് എഞ്ചിൻ ഇപ്പോൾ 8500 rpm-ൽ 20.4 bhp കരുത്തും 7000 rpm-ൽ 18.55 Nm torque ഉം ഉത്പാദിപ്പിക്കും. ബി‌എസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ടോർഖ് അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും 0.53 bhp-യുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

ഫ്യുവൽ ഇഞ്ചക്ഷനും ഒരു കാറ്റലറ്റിക് കൺവെർട്ടറും ചേർന്നതിനാൽ ബിഎസ്-VI പൾസർ 220F-ന് ഇപ്പോൾ മുൻ മോഡലിനേക്കാൾ അഞ്ച് കിലോഗ്രാം ഭാരം കൂടുതലാണ്. ഇത് പ്രകടനത്തെ കൂടുതൽ ബാധിച്ചേക്കും. നവീകരിച്ച എഞ്ചിൻ കൂടാതെ പൾസർ 220-യിൽ കാര്യമായ മറ്റ് കോസ്മെറ്റിക് പരിഷ്ക്കരണങ്ങളൊന്നും തന്നെയില്ല.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

പൾസർ 220F-ൽ‌ മുമ്പ്‌ കണ്ട അതേ സവിശേഷതകൾ‌ തന്നെ ബജാജ് മുമ്പോട്ടുകൊണ്ടുപോകുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ലേസർ എഡ്‌ജ് ഗ്രാഫിക്‌സുള്ള സെമി ഫെയറിംഗ്, 15 ലിറ്റർ ഫ്യുവൽ ടാങ്കിലെ 3D 'പൾസർ' ലോഗോ, സ്പ്ലിറ്റ് സീറ്റുകൾ, എഞ്ചിൻ കൗൾ, ബ്ലാക്ക്-ഔട്ട് എഞ്ചിൻ, ബൾക്കി എക്‌സ്‌ഹോസ്റ്റ്, ഡ്യുവൽ-എൽഇഡി ടെയിൽ ‌ലൈറ്റുകൾ, സെമി ഡിജിറ്റൽ ഉപകരണം ക്ലസ്റ്റർ മുതലായവ ലഭ്യമാകുന്നു.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

മറ്റ് മെക്കാനിക്കൽ ഭാഗങ്ങളും അതേപടി തുടരുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ക്രമീകരിക്കാവുന്ന നൈട്രോക്‌സ് ഷോക്ക് അബ്സോർബറുകളുമാണ് സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സിംഗിൾ-ചാനൽ എബി‌എസിന്റെ സഹായത്തോടെ മുന്നിൽ 280 mm ഡിസ്‌കും പിന്നിൽ 230 mm ഡിസ്‌കും ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നു.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

220F കൂടാതെ പൾസർ 180F, അവഞ്ചർ 160 ക്രൂയിസർ, NS160 തുടങ്ങിയ മോഡലുകളെയും ബജാജ് ബിഎസ്-VI കരുത്തിൽ വിപണിയിൽ എത്തിച്ചു. ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് ബിഎസ്-VI കംപ്ലയിന്റ് പൾസർ 180F പതിപ്പിന് 11,000 രൂപയുടെ വില വർധനവ് ലഭിക്കുന്നു. നിലവിൽ 1,07,827 രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI കരുത്തിൽ കുതിക്കാൻ പൾസർ 220F; വില 1.17 ലക്ഷം

അതേസമയം പൾസർ NS160-ക്ക് 10,457 രൂപയുടെ വര്‍ധനവ് ഉണ്ടായി 1.04 ലക്ഷം രൂപയായപ്പോൾ അവഞ്ചറിന് 11,000 രൂപ വർധിച്ച് 94,893 രൂപയായി എക്‌സ്‌ഷോറൂം വില. വരും ദിവസങ്ങളിൽ മറ്റ് മോഡലുകളുടെ ബിഎസ്-VI പതിപ്പും വിൽപ്പനക്കെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar 220F launched. Read in Malayalam
Story first published: Thursday, April 2, 2020, 16:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X