ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

പൾസർ ശ്രേണിയിലെ ജനപ്രിയ മോഡലായ 220F ബിഎസ്-VI പതിപ്പിന് വില വർധിപ്പിച്ച് ബജാജ്. 2,503 രൂപയുടെ വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

ബജാജ് പൾസർ 220F അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയെടുത്ത മോഡലുകളിൽ ഒന്നാണ്. സെമി ഫെയറിംഗ്, ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലാമ്പുകൾ, ബീഫി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ ആകർഷകമായ ഘടകങ്ങൾ.

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

പൾസർ 220F-ന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് ഈ വർഷം ആദ്യം 1,17,286 രൂപയ്ക്കാണ് ബജാജ് പുറത്തിറക്കിയത്. എന്നാൽ ഇനി ബൈക്ക് സ്വന്തമാക്കണേൽ മുതൽ 1,19,789 രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില വിവരങ്ങള്‍ പുറത്ത്

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

220 സിസി സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് യൂണിറ്റാണ് പൾസർ 220F-ന് കരുത്തേകുന്നത്. മലിനീകരണം കുറക്കുന്നതിനും മികച്ച ഇന്ധനക്ഷമതയ്ക്കുമായി ഫ്യുവൽ ഇഞ്ചക്ഷൻ ഇരട്ട സ്പാർക്ക് പ്ലഗുകളും ബൈക്കിൽ ബജാജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

ഈ 2-വാൽവ് എഞ്ചിന് 8,500 rpm-ൽ പരമാവധി 20.4 bhp പവറും 7,000 rpm-ൽ 18.55 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ബിഎസ് VI ഡെസ്റ്റിനി 125 വില വര്‍ധിപ്പിച്ച് ഹീറോ

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

ബി‌എസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ടോർഖ് അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും 0.53 bhp-യുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

സുഖപ്രദവും സ്പോർട്ടി സ്പ്ലിറ്റ് സീറ്റുകളും, ട്യൂബ്‌ലെസ്സ് ടയറുകൾ, 5-സ്‌പോക്ക് അലോയ് വീലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എയറോഡൈനാമിക് സെമി ഫെയറിംഗ്, സ്റ്റൈലിഷ് എൽഇഡി ടെയിൽലാമ്പ്, ആകർഷകമായ ഗ്രാഫിക്സ്, കളർ കോഡെഡ് അലോയ് വീൽ ഡെക്കലുകൾ എന്നിവയെല്ലാം ബൈക്കിലെ പ്രധാന സവിശേഷതകളാണ്.

MOST READ: 100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ക്രമീകരിക്കാവുന്ന നൈട്രോക്‌സ് ഷോക്ക് അബ്സോർബറുകളുമാണ് ബജാജ് പൾസർ 220F-ൽ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

280 mm ഫ്രണ്ട് ഡിസ്ക്, 230 mm റിയർ ഡിസ്ക് എന്നിവ ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുമ്പോൾ സുരക്ഷക്കായി സിംഗിൾ ചാനൽ എബിഎസും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് / ബ്ലൂ, ബ്ലാക്ക് / റെഡ് എന്നീ രണ്ട് നിറങ്ങളിൽ പൾസർ 220 തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar 220F Price Hiked. Read in Malayalam
Story first published: Wednesday, June 10, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X