ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

പള്‍സര്‍ NS 200 -യുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ് VI പള്‍സര്‍ NS 160-യുടെയും വില വര്‍ധിപ്പിച്ച് നിര്‍മ്മാതാക്കളായ ബജാജ്. 2,247 രൂപയുടെ വര്‍ധനവാണ് ബൈക്കില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

ഇതോടെ വെബ്‌സൈറ്റിലെ ബൈക്കിന്റെ പുതുക്കിയ വില 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2020 മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് ബൈക്കിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

അന്ന് വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ 1.04 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ ഇതിനോടകം തന്നെ പള്‍സര്‍ ശ്രേണിയിലെ മിക്ക മോഡലുകളുടെയും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

MOST READ: ഹാരിയറിന് പുതിയ വേരിയന്റുകൾ നൽകാനൊരുങ്ങി ടാറ്റ

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങളോ ഉള്‍പ്പെടുത്തലുകളോ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. ബിഎസ് VI പള്‍സര്‍ NS 160 വിപണിയില്‍ എത്തിയിട്ട് ഇത് ആദ്യമായിട്ടാണ് വില വര്‍ധിപ്പിക്കുന്നത്.

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

160.3 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 17 bhp കരുത്തും 14.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: സോനെറ്റിന്റെ മുന്‍വശം വെളിപ്പെടുത്തി കിയ; ടീസര്‍ ചിത്രങ്ങള്‍

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മുന്‍ഭാഗത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്.

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. സുസുക്കി ജിക്സര്‍ 155, ടിവിഎസ് അപ്പാച്ചെ RTR 160, യമഹ FZ-S, ഹോണ്ട CB ഹോര്‍ണെറ്റ് 160 എന്നീ ബൈക്കുകളുമായാണ് പള്‍സര്‍ NS 160 മത്സരിക്കുക.

MOST READ: റോഡ് സുരക്ഷയ്ക്കായി ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുമായി ഹോണ്ട

ബിഎസ് VI പള്‍സര്‍ NS 160 വില വര്‍ധിപ്പിച്ച് ബജാജ്

ബൈക്കില്‍ സിംഗിള്‍ ചാനല്‍ എബിഎസ് നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു. എഞ്ചിനിലും ബ്രേക്കിങ്ങിലും നല്‍കിയ പുതുമ ഒഴിച്ചാല്‍ ബജാജ് കുടുംബത്തിലെ തലമുതിര്‍ന്ന പള്‍സര്‍ NS 200നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് NS 160-ക്കുമുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ
English summary
BS6 Bajaj Pulsar NS 160 Price Hiked. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X