കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

ജനപ്രിയ മോഡലായ പൾസർ NS200-ന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിച്ച് ബജാജ്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി തങ്ങളുടെ മുഴുവൻ പൾസർ ശ്രേണിയും പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

ബിഎസ്-VI പൾസർ NS200-ന് 124,006 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബിഎസ്-IV ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ 11,000 രൂപയുടെ വർധനവാണ് ബൈക്കിന് ഉണ്ടായിരിക്കുന്നത്. മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി എഞ്ചിൻ പരിഷ്ക്കരണത്തിൽ NS200-ന്റെ പവറിൽ നേരിയ വർധനവ് ബജാജ് വരുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

199.5 സിസി ഫോർ-വാൽവ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഇപ്പോൾ 24.2 bhp കരുത്തിൽ 18.5 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-IV മോഡലിൽ ഇത് 23.2 bhp, 18.3 Nm torque എന്നിങ്ങനെയായിരുന്നു നൽകിവന്നിരുന്നത്. മാത്രമല്ല, കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ ഇഞ്ചക്ഷൻ ഉപയോഗിക്കുകയും അതിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

എഞ്ചിൻ ആറ് സ്പീഡ് ‌ഗിയർബോക്‌സുമായി ജോടിയാക്കുന്നത് തുടരുന്നു. ബിഎസ്-VI പൾസർ NS200 അതിന്റെ സ്റ്റൈലിംഗ്, സവിശേഷതകൾ,മെക്കാനിക്കൽ ഘടകങ്ങൾ എന്നിവ മുൻ മോഡലിലേതുപോലെ തന്നെ തുടരുന്നതും ശ്രദ്ധേയമാണ്. ഈ മോഡലിന്റെ ആക്രമണാത്മക സ്ട്രീറ്റ്ഫൈറ്റർ രൂപകൽപ്പന അതിന്റെ ലൈനപ്പിലെ മറ്റേതൊരു മോഡലിനെക്കാളും വ്യത്യസ്‌തവും ആകർഷകവുമാണ്.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

കോം‌പാക്‌ട് ആംഗുലർ ഹെഡ്‌ലാമ്പ് മുൻ തലമുറ ഹോണ്ട CB1000R ഹോർനെറ്റിനെ അനുസ്‌മരിപ്പിക്കുന്നതാണ്. ഷാർപ്പ് എക്സ്റ്റെൻഷനുകളും നേർത്ത ടെയിൽ സെക്ഷനും ഉള്ള ഫ്യുവൽ ടാങ്ക് ഉൾപ്പെടെയുള്ള ബാക്കി രൂപകൽപ്പന അതിന്റെ സ്പോർട്ടി സ്വഭാവത്തിൽ ഇഴുകിചേരുന്നു.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന NS200-ൽ നൈട്രോക്‌സ് റിയർ മോണോ ഷോക്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, വീതിയേറിയ ട്യൂബ്‌ ലെസ് ടയർ എന്നിവയെല്ലാം ബജാജ് വാഗ്‌ദാനം ചെയ്യുന്നു.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

നിലവിൽ 200 സിസി വിഭാഗത്തിലെ ജനപ്രിയ ഓഫറായതിനാൽ മോട്ടോർസൈക്കിളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ബജാജ് തയാറായിട്ടില്ല. ബ്ലാക്ക്, വൈറ്റ്, റെഡ്, യെല്ലോ എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ബജാജ് പൾസർ NS200 തെരഞ്ഞെടുക്കാൻ സാധിക്കും. ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ 200 4V-യാണ് ആഭ്യന്തര വിപണിയിൽ ബൈക്കിന്റെ പ്രധാന എതിരാളി.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

NS200-ന് പുറമെ കരുത്ത് കുറഞ്ഞ NS160 മോഡലിനെയും കമ്പനി കഴിഞ്ഞ ദിവസം ബിഎസ്-VI നവീകരണത്തിന് വിധേയമാക്കി വിപണിയിൽ എത്തിച്ചിരുന്നു. 1.04 ലക്ഷം രൂപയാണ് ബൈക്കിന് വില. ബിഎസ് IV പതിപ്പിനെക്കാള്‍ 10,457 രൂപയുടെ വര്‍ധനവാണ് 160-ക്ക് ഉണ്ടായിരിക്കുന്നത്.

കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ പൾസർ NS160-യിൽ ബജാജ് ഉള്‍പ്പെടുത്തിയിട്ടില്ല. ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ വിൽപ്പനക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS200 BS6 launched. Read in Malayalam
Story first published: Friday, April 3, 2020, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X