ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

തങ്ങളുടെ മോട്ടോർസൈക്കിളുകളുടെ വിലയിൽ പരിഷ്ക്കരണം നടത്തുകയാണ് ബജാജ് ഇപ്പോൾ. പൾസർ 220F, NS200, പ്ലാറ്റിന 100, അവഞ്ചർ സീരീസ് തുടങ്ങിയ നിരവധി മോഡലുകളുടെ വിലയിൽ വർധനവ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇപ്പോൾ ബിഎസ്-VI RS200 ബൈക്കിനും കമ്പനി വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ്.

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

എങ്കിലും 999 രൂപയുടെ നാമമാത്രമായ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇനി മുതൽ ഈ ബൈക്ക് സ്വന്തമാക്കണേൽ 1.49 ലക്ഷം എക്സ്ഷോറൂം വിലയായി മുടക്കേണം. ബിഎസ്-VI കംപ്ലയിന്റ് ബജാജ് പൾസർ RS200 മോഡലിന്റെ വില വർധിപ്പിക്കുന്നത് ഇതാദ്യമല്ല എന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

മോട്ടോർബൈക്കിന്റെ ആദ്യ വില വർധന അടുത്തിടെ മെയ് മാസം ബജാജ് നടത്തിയിരുന്നു. അന്ന് 3,501 രൂപയാണ് കമ്പനി കൂട്ടിയത്. വില പരിഷ്ക്കരാത്തിന് പുറമെ ബജാജ് ഈ എൻട്രി ലെവൽ സ്പോർട് ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

MOST READ: പുതിയ ഫോർസ 350 തായ്‌ലൻഡിൽ അവതരിപ്പിച്ച് ഹോണ്ട

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

കമ്പനിയുടെ മുഴുവൻ പ്രൊഡക്റ്റ് ലൈനപ്പിലും ലഭ്യമായ പൂർണ ഫെയർ മോട്ടോർസൈക്കിളാണ് ബജാജ് പൾസർ RS200. രൂപം കൊണ്ട് വിപണിയിൽ ഏറെ ശ്രദ്ധനേടിയ ബൈക്കിന്റെ രൂപകൽപ്പനയാണ് ഉപഭോക്താക്കളെ പ്രധാനമായും ആകർഷിക്കുന്നത്. എങ്കിലും നിലവിൽ അത് ഇപ്പോൾ കാലഹരണപ്പെട്ടതും പുതുക്കേണ്ടതും അത്യാവിശ്യമാണെന്ന് തോന്നുന്നു.

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

ഇരട്ട-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലിപ്പ് ഓൺ ഹാൻഡിൽബാർ, ഫ്യുവൽ ടാങ്ക്, സ്‌പോർടി അലോയ് വീലുകൾ എന്നിവയാണ് മോട്ടോർസൈക്കിളിന്റെ പ്രത്യേകതകൾ.

MOST READ: CD 110 ഡ്രീമിന്റെ സവിശേഷതകൾ വെളിപ്പെടുത്തി പുതിയ പരസ്യവുമായി ഹോണ്ട

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

200 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI പൾസർ RS200-ന് കരുത്തേകുന്നത്. അതിൽ 3 സ്പാർക്ക് പ്ലഗുകളും സുഗമവും മെച്ചപ്പെട്ട പ്രകടനത്തിനും മെച്ചപ്പെട്ട ഇന്ധന സമ്പദ്‌വ്യവസ്ഥയ്ക്കും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ബജാജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

ഈ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9,750 rpm-ൽ പരമാവധി 24.5 bhp പവറും 8,000 rpm-ൽ 18.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ സ്ലിപ്പർ ക്ലച്ച് ഓഫറിൽ ലഭ്യമല്ല.

MOST READ: 1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

ബിഎസ്-VI പൾസർ RS200-ന്റെ മുൻവശത്ത് 300 mm പെറ്റൽ ഡിസ്കും പിന്നിൽ 230 mm പെറ്റൽ ഡിസ്ക്കുമാണ് ബജാജ് നൽകിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സസ്‌പെൻഷനുകളെ സംബന്ധിച്ചിടത്തോളം ഒരു ജോടി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ഉണ്ട്.

ബിഎസ്-VI പൾസർ RS200 മോഡലിനും വില കൂടി, ഇനി മുടക്കേണ്ടത് 1.49 ലക്ഷം രൂപ

മറ്റൊരു വാർത്തയിൽ ബജാജ് വലിയ ശേഷിയുള്ള പൾസർ RS400-ൽ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. 400 സിസി മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും അടുത്ത മാസം ഇന്തോനേഷ്യയിൽ വിപണിയിലെത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് അനുമാനം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar RS 200 Price Hiked For The Second Time. Read in Malayalam
Story first published: Wednesday, July 15, 2020, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X