G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇന്ത്യൻ വിപണിയിലെ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും താങ്ങാനാവുന്ന G310 GS, G310R മോഡലുകളുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

അതിന്റെ ഭാഗമായി പുതിയ ബിഎസ്-VI G310 GS, G310R മോഡലുകളുടെ ഔദ്യോഗിക ബുക്കിംഗും ബിഎംഡബ്ല്യു ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയായി നൽകി ബുക്ക് ചെയ്യാം.

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

2020 സെപ്റ്റംബർ അവസാനത്തോടെ ബേബി ബീമറുകൾ ആരംഭിക്കുമെന്ന് ഡീലർമാർ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഒക്ടോബറിൽ ഡെലിവറികൾ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഇരു ബൈക്കുകളുടെയും അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനി.

MOST READ: പുത്തൻ 200 സിസി മോട്ടോർസൈക്കിളുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓഗസ്റ്റ് 27-ന്

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചത്ര വിജയം ആഭ്യന്തര തലത്തിൽ നേടാനായില്ലെങ്കിലും പുതിയ പരിഷ്ക്കരണത്തോടെ വിപണിയിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡ്. നിലവിൽ പ്രീമിയം മോഡലുകളോട് ഇന്ത്യൻ മോട്ടാർസൈക്കിൾ പ്രേമികൾ കാണിക്കുന്ന അടുപ്പവും ബിഎംഡബ്ല്യുവിന് ഏറെ പ്രതീക്ഷ നൽകുന്നു.

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

എഞ്ചിൻ പരിഷ്ക്കരണങ്ങൾക്കൊപ്പം മറ്റ് ചില മാറ്റങ്ങളും ബിഎംഡബ്ല്യു G310 GS, G310R മോഡലുകളിൽ പ്രതീക്ഷിക്കാം. മുമ്പത്തെ ഹാലോജൻ ബൾബിന്റെ സ്ഥാനത്ത് രണ്ട് ബൈക്കുകളിലും ഇത്തവണ എൽഇഡി ഹെഡ്‌ലാമ്പുകൾ ഇടംപിടിക്കും. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന്റെയും സൈഡ് പാനലുകളുടെയും രൂപകൽപ്പന പരിഷ്‌ക്കരിച്ചതും സ്വാഗതാർഹമാണ്.

MOST READ: വിപണിയിൽ എത്തും മുമ്പ് ബ്രോങ്ക്സ് സ്ട്രീറ്റ് ഫൈറ്ററിന് കൂച്ചുവിലങ്ങിട്ട് ഹാർലി-ഡേവിഡ്സൺ

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

കൂടാതെ ബൈക്കുകൾ പുതിയ കളർ ഓപ്ഷനുകളിലും പുതുക്കിയ സ്‌പോർട്‌സ് ഡെക്കലുകളിലും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വ്യക്തമായ മാറ്റം പുതുക്കിയ ബി‌എസ്-VI എഞ്ചിന്റെ രൂപത്തിൽ വരും. 312 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റ് തന്നെയാണ് G310 GS, G310R മോഡലുകളുടെ ഹൃദയം.

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ബി‌എസ്-VI പരിഷ്ക്കരണങ്ങൾ‌ പിന്തുടർ‌ന്ന് ബൈക്കുകളഉടെ പവർ‌ കണക്കുകളിൽ‌ നേരിയ വ്യത്യാസമുണ്ടാകാം. മാത്രമല്ല കൂടുതൽ മെച്ചപ്പെട്ട എഞ്ചിനും ആക്സിലറേഷനും ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കും. മറ്റ് സൈക്കിൾ ഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

MOST READ: HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

വിലനിർണയമാകും ഏറ്റവും ശ്രദ്ധേയം. കാരണം നിലവിലുണ്ടായിരുന്ന G310 GS, G310R ബൈക്കുകളേക്കാൾ വില വളരെ കുറവായിരിക്കും പുതിയ ബിഎസ്-VI പതിപ്പുകൾക്ക്.

G310 GS, G310R മോഡലുകളുടെ ബിഎസ്-VI പതിപ്പിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു G310R ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിന്തുടരുന്നത്. അതേസമയം G310 GS ഒരു അഡ്വഞ്ചർ ടൂറർ മോഡലാണ്. നിലവിൽ G310R ന് 2.99 ലക്ഷവും G310 GS ന് 3.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 BMW G310R, G310GS Booking Started In India. Read in Malayalam
Story first published: Friday, August 21, 2020, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X