ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22-ന്

ഈ വർഷം ജനുവരിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഡ്യുക്കാട്ടി ഇന്ത്യ സ്‌ക്രാംബ്ലർ 1100 പ്രോ ഇന്ത്യയിലേക്കും എത്തുന്നു. 2020 സെപ്റ്റംബർ 22 ന് പ്രീമിയം സ്പോർട്‌സ് നേക്കഡ് മോട്ടോർസൈക്കിളിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കും.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

അടിസ്ഥാനപരമായി സ്‌ക്രാംബ്ലർ 1100-ന്റെ പുതിയ പതിപ്പാണ് 1100 പ്രോ. പുതിയ ഗ്രാഫിക്‌സിനൊപ്പം ഡിസൈൻ മാറ്റങ്ങളും ബൈക്കിന് ഒരു പുതുരൂപം സമ്മാനിക്കും. പനിഗാലെ V2 സ്പോർട്സിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബിഎസ്-VI ഡ്യുക്കാട്ടി മോഡലായിരിക്കും സ്‌ക്രാംബ്ലർ 1100 പ്രോ.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോയ്ക്ക് 'ഓഷ്യൻ ഡ്രൈവ്' എന്ന പുതിയ രണ്ട്-ടോൺ കളർ സ്കീമും വലതുവശത്ത് പുതിയ ഡ്യുവൽ ടെയിൽ പൈപ്പും പുതിയ നമ്പർ പ്ലേറ്റ് ഹോൾഡറും പുതിയ കളർ ഓപ്ഷനും ലഭിക്കും. ഹെഡ്‌ലാമ്പിൽ ഇടംപിടിച്ചിരിക്കുന്ന കറുത്ത മെറ്റൽ 'X' രൂപം ബൈക്കിന് ഒരു റെട്രോ ടച്ചാണ് സമ്മാനിക്കുന്നത്.

MOST READ: ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

സ്റ്റാൻഡേർഡ് സ്‌ക്രാംബ്ലർ 1100 മോഡലിലെ അതേ 1,079 സിസി എൽ-ട്വിൻ എഞ്ചിൻ തന്നെയാണ് പ്രോയിലും ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് 7,250 rpm-ൽ 83.5 bhp കരുത്തും 4,750 rpm-ൽ 90.5 Nm torque ഉം ഉത്പാദിപ്പിക്കും.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ഹൈഡ്രോളിക് ആക്യുവേറ്റഡ് ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. സ്‌ക്രാംബ്ലർ 1100 പ്രോ മോഡലുകൾക്ക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ്, ആക്റ്റീവ്, സിറ്റി, ജോർണി എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭിക്കും.

MOST READ: 2021 മോഡൽ റോഡ് മാസ്റ്റർ ലിമിറ്റഡ് അവതരിപ്പിച്ച് ഇന്ത്യൻ

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

ഡ്യുക്കാട്ടി 1100 പ്രോയ്‌ക്കൊപ്പം സ്‌ക്രാംബ്ലർ 1100 സ്‌പോർട്ട് പ്രോയും കമ്പനി അവതരിപ്പിക്കും. പുതിയ സ്റ്റൈലിംഗ് പരിഷ്ക്കരണങ്ങൾ‌ക്ക് പുറമെ സ്പോർ‌ട്ട് പ്രോയ്ക്ക് ഓ‌ലിൻ‌സ് സസ്‌പെൻ‌ഷനും കഫെ റേസർ‌ സ്റ്റൈൽ‌ ബാർ‌-എൻഡ് മിററുകളുള്ള ലോവർ‌ ഹാൻ‌ഡിൽ‌ബാറും ലഭിക്കുന്നു.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഡബിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ്ആം, പരിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവകും ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോയുടെ മറ്റ് പ്രധാന സവിശേഷതകൾ.

MOST READ: പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

സ്‌ക്രാംബ്ലർ 1100 സ്‌പോർട്ട് പ്രോയ്ക്ക് പുതിയ മാറ്റ് ബ്ലാക്ക് കളർ സ്കീമും പുതുതായി ഉൾപ്പെടുത്തിയ 1100 ലോഗോയും കാണും. സ്‌ക്രാംബ്ലർ 1100 പ്രോയിൽ മാർസോച്ചി ഫ്രണ്ട് ഫോർക്കുകളും കയാബ മോണോഷോക്കുമായിരിക്കും ഇടംപിടിക്കുക.

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 പ്രോ എത്തുന്നു; അരങ്ങേറ്റം സെപ്റ്റംബർ 22 ന്

ബിഎസ് VI സ്‌ക്രാമ്പ്‌ളര്‍ 1100 മോഡലിന് 10.91 ലക്ഷം രൂപയും പ്രോ പതിപ്പിന് ഏകദേശം 12 ലക്ഷം രൂപ മുതലും സ്പോര്‍ട്ട് പ്രോ എഡിഷന് 13.5 ലക്ഷം രൂപ മുതലുമായിരിക്കും എക്‌സഷോറൂം വിലയായി മുടക്കേണ്ടി വരികയെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
BS6 Ducati Scrambler 1100 Pro To Launch On 2020 September 22. Read in Malayalam
Story first published: Thursday, September 17, 2020, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X