ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

2020 ഹാർലി ഡേവിഡ്‌സൺ 1200 കസ്റ്റം ബിഎസ്-VI പതിപ്പിന് വില വർധിപ്പിച്ചു. 1,200 സിസി പവർ ക്രൂസർ മോട്ടോർസൈക്കിളിന് ഇപ്പോൾ 10.89 ലക്ഷം രൂപാണ് പ്രാരംഭ വിലയായി മുടക്കേണ്ടത്.

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

നേരത്തെ 1200 കസ്റ്റം ബിഎസ്-VI ക്രൂയിസറിന് 10.77 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില. ഈ വർഷം മാർച്ചിൽ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എത്തിയ ബൈക്കിന് ഇപ്പോൾ 12,000 രൂപയുടെ വർധനവാണ് അമേരിക്കൻ ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്.

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഹാർലി ഡേവിഡ്‌സൺ പരിഷ്ക്കരിച്ച ഏറ്റവും പുതിയ വില പട്ടിക പ്രകാരം 2020 1200 കസ്റ്റം ബിഎസ്-VI-ന്റെ ഏറ്റവും താങ്ങാവുന്ന വേരിയന്റാണ് മിഡ്‌നൈറ്റ് ബ്ലൂ പതിപ്പ്. ഇതിനായി 10.89 ലക്ഷം രൂപയാണ് മുടക്കേണ്ടത്. അതേസമയം ബില്യാർഡ് റെഡ് / വിവിഡ് ബ്ലാക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷന് 11.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: നിഞ്ച ZX-25R -ന്റെ കരുത്തും ടോര്‍ഖും വെളിപ്പെടുത്തി കവസാക്കി

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസ്താവിച്ച റിവർ റോക്ക് ഗ്രേ, റിവർ റോക്ക് ഗ്രേ / വിവിഡ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകൾ കൂടി മോട്ടോർസൈക്കിളിനുണ്ട്.

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

എന്നിരുന്നാലും ഹാർലി ഡേവിഡ്‌സൺ പത്രക്കുറിപ്പിൽ അവ പരാമർശിച്ചിട്ടില്ല. ഒന്നുകിൽ ഈ രണ്ട് കളർ ഓപ്ഷനുകളും നിർത്തലാക്കി അല്ലെങ്കിൽ അവയുടെ വില പിന്നീട് വെളിപ്പെടുത്തും.

MOST READ: തുടര്‍ച്ചയായ 16-ാം ദിവസത്തിലും ഇന്ധന വിലയില്‍ വര്‍ധന; പുതുക്കിയ വില അറിയാം

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഹാർലിയുടെ 1,202 സിസി എവല്യൂഷൻ എഞ്ചിനാണ് 1200 കസ്റ്റം ക്രൂയിസറിന് കരുത്തേകുന്നത്. എയർ-കൂൾഡ് V-ട്വിൻ യൂണിറ്റാണ് എന്നതും ശ്രദ്ധേയമാണ്. 4,250 rpm-ൽ 97 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ് ഈ പ്രീമിയം സൂപ്പർ ബൈക്ക്.

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഇലക്ട്രോണിക് സീക്വൻഷ്യൽ പോർട്ട് ഫ്യൂവൽ ഇഞ്ചക്ഷൻ ( ESPFI) ഉപയോഗിച്ചാണ് എഞ്ചിൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഹാർലി ഡേവിഡ്‌സൺ ഈ എഞ്ചിൻ 48, 48 സ്‌പെഷ്യൽ എന്നീ മോഡലുകളിലും ഉപയോഗിക്കുന്നുണ്ട്.

MOST READ: ഡീലര്‍ഷിപ്പുകളില്‍ എത്തി; നിഞ്ച 1000SX ഉടന്‍ കൈമാറുമെന്ന് കവസാക്കി

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

എഞ്ചിന്റെ എയർ-കൂളിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഹാർലി ഭാരം കുറഞ്ഞ അലുമിനിയം ഹെഡുകളും സിലിണ്ടറുകളുമാണ് ക്രൂയിസർ മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1200 കസ്റ്റം മോഡലിന്റെ മുൻവശത്തെ 130, പിന്നിലെ 150 സെക്ഷൻ ടയറുകളും ബൈക്കിന്റെ മൊത്തത്തിലുള്ള ബോൾഡ് ലുക്ക് വർധിപ്പിക്കുന്നു.

ബിഎസ്-VI 1200 കസ്റ്റം ക്രൂയിസറിന് വില വർധിപ്പിച്ച് ഹാർലി ഡേവിഡ്‌സൺ

ഡ്യുവൽ ക്രോം ഷോർട്ടി ക്‌സ്‌ഹോസ്റ്റുകൾ, സിംഗിൾ-പോഡ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 725 മില്ലീമീറ്റർ കുറഞ്ഞ സീറ്റ് ഉയരം, 725 mm കൂടിയ സീറ്റ് ഉയരം എന്നിവയാണ് മസ്ക്കുലർ ക്രൂയിസർ ബൈക്കിന്റെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
BS6 Harley Davidson 1200 Custom Price Hiked. Read in Malayalam
Story first published: Monday, June 22, 2020, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X