Just In
- 14 min ago മാരുതി ഏരിയയിലേ ഇല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്യുവികള് രണ്ടും ടാറ്റയുടേത്
- 42 min ago കനേഡിയൻ മല്ലൂസ്... ഈ പ്രവിശ്യയിൽ കൂടി ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടിയേക്കാം
- 1 hr ago ഇതോടെ ടാറ്റ, മഹീന്ദ്ര ഇവികൾ പ്രതിസന്ധിയിലാവുമോ? ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ
- 1 hr ago വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
Don't Miss
- News പുതിയ വാഹനം വാങ്ങണോ? ഈ രാശിക്കാരുടെ ആഗ്രഹം നടക്കും, പ്രേമ വിവാഹത്തിന് അനുകൂല സമയം
- Movies മിന്നല്‍ അടിച്ച് ഒരു പയ്യന് ശക്തി കിട്ടുന്നതായിരുന്നു ഐഡിയ, വില്ലനെ കിട്ടിയില്ല; സെറ്റായത് ഇങ്ങനെ; ബേസില്‍
- Sports IPL 2024: എല്ലാം തിരക്കഥ? 17ാം സീസണിലെ തട്ടിപ്പിന് തെളിവുണ്ട്? സഞ്ജുവിന്റെ രാജസ്ഥാനും പങ്ക്!
- Lifestyle സംഗീതമൊഴുകുന്ന കല്ലുകള്‍, 800 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ അത്ഭുതം; ഐരാവതേശ്വര ക്ഷേത്രം
- Finance 50 രൂപയിൽ താഴെയുള്ള പവർ സ്റ്റോക്ക്, ഒരു വർഷത്തെ നേട്ടം 400%, ഓഹരി കയ്യിലുണ്ടെങ്കിൽ വിൽക്കണോ...?
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
ബിഎസ്-VI മാസ്ട്രോ എഡ്ജ് 110 സ്കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ
കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ച പുതിയ ബിഎസ്-VI കംപ്ലയിന്റ് മാസ്ട്രോ എഡ്ജ് 110 സ്കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ച് ഹീറോ മോട്ടോകോർപ്. STD, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന് യഥാക്രമം 60,950, 62,450 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.
സ്കൂട്ടറിന്റെ ഡിസൈൻ ബിഎസ്-IV പതിപ്പിന് സമാനമാണെങ്കിലും പുതിയ ബോഡി ഡെക്കലുകലും കളർ ഓപ്ഷനും ബിഎസ്-VI ഹീറോ മാസ്ട്രോ 110 പതിപ്പിന് ലഭിക്കുന്നത് ശ്രദ്ധേയമാണ്. ഹാലൊജെൻ ഹെഡ്ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് സെൻസർ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിക്കുന്നത്.
ഉപഭോക്തൃ സൗകര്യങ്ങളുടെ ഭാഗമായി അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി പോർട്ട്, ബാഹ്യ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയും ഹീറോ 110 മാസ്ട്രോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മൊത്തം ആറ് കളർ ഓപ്ഷനുകളും കമ്പനി സ്കൂട്ടറിന് സമ്മാനിക്കുന്നുണ്ട്.
MOST READ: ഗ്രാന്‍ഡ് i10 നിയോസിന് കോര്‍പ്പറേറ്റ് പതിപ്പുമായി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഉപഭോക്തൃ സൗകര്യങ്ങളുടെ ഭാഗമായി അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി പോർട്ട്, ബാഹ്യ ഫ്യുവൽ ഫില്ലർ ക്യാപ് എന്നിവയും ഹീറോ 110 മാസ്ട്രോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മൊത്തം ആറ് കളർ ഓപ്ഷനുകളും കമ്പനി സ്കൂട്ടറിന് സമ്മാനിക്കുന്നുണ്ട്.
ഇത് മാസ്ട്രോ എഡ്ജ് 125 മോഡലിൽ കാണുന്ന അതേ രൂപകൽപ്പനയിലാണ്. ഈ മാറ്റത്തിന്റെ ഫലമായി 2 കിലോഗ്രാം ഭാരം സ്കൂട്ടറിന് വർധിച്ചിട്ടുണ്ട്. നിലവിൽ 112 കിലോഗ്രാം ഭാരത്തിലാണ് മാസ്ട്രോ എഡ്ജിനെ ഹീറോ ഒരുക്കിയിരിക്കുന്നത്.
MOST READ: റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം
പ്ലെഷർ പ്ലസിന് കരുത്തേകുന്ന അതേ ബിഎസ്-VI എഞ്ചിനാണ് മാസ്ട്രോ എഡ്ജ് 110-ന്റെ രണ്ട് വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നത്. ഈ 110.9 സിസി സിംഗിൾ സിലിണ്ടർ, ഇന്ധന കുത്തിവയ്പ്പ്, എയർ കൂൾഡ് എഞ്ചിൻ 7,500 rpm-ൽ 8 bhp പവറും 5,500 rpm-ൽ 8.75 Nm torque ഉം വികസിപ്പിക്കും.
എഞ്ചിൻ ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ആക്സിലറേഷനും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് കമ്പനി പറയുന്ന എക്സെൻസ് സാങ്കേതികവിദ്യയും മാസ്ട്രോ എഡ്ജ് 110-ൽ അവതരിപ്പിക്കുന്നുണ്ട്.
MOST READ: 54 ഇലക്ട്രിക് ശ്രേണിയിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിച്ച് കുമ്പൻ
മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്ക് വഴിയും പിൻഭാഗത്ത് സിംഗിൾ ഷോക്ക് അബ്സോർബർ വഴിയുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. 12 ഇഞ്ച് ഫ്രണ്ട് വീലിലും 10 ഇഞ്ച് പിൻവീലുമാണ് മാസ്ട്രോയ്ക്ക് ഹീറോ സമ്മാനിച്ചിരിക്കുന്നത്.
വിപണിയിൽ ഹോണ്ട ആക്ടിവ 6G, ടിവിഎസ് ജുപ്പിറ്റർ തുടങ്ങിയ മോഡലുകളാണ് 110 സിസി സെഗ്മെന്റിൽ ഹീറോ മാസ്ട്രോയുടെ പ്രധാന എതിരാളികളി മോഡലുകൾ.