മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഹീറോ മോട്ടോകോർപ്. പരിഷ്ക്കരിച്ച പുതിയ പാഷൻ പ്രോയ്ക്ക് 64,990 രൂപയാണ് എക്സ്ഷോറൂം വില. ഈ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മുമ്പത്തേക്കാൾ കൂടുതൽ സ്റ്റൈലിഷും സ്‌പോർട്ടിയർ ലുക്കുമായാണ് എത്തുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

ഡ്രം, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി ഹീറോ പാഷൻ പ്രോ തെരഞ്ഞെടുക്കാം. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുള്ള ഉയർന്ന പതിപ്പ് 67,190 രൂപയാണ് എക്സ്ഷോറൂം വില. ഡ്രം ബ്രേക്കുകളുള്ള ഏറ്റവും താഴ്ന്ന എൻട്രി ലെവൽ മോഡലിന് 64,990 രൂപയുമാണ് എക്സ്ഷോറൂം വില.

നിരവധി പുതിയ നവീകരണങ്ങളും രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങളും ചില സവിശേഷതകളും ഉപകരണങ്ങളുമായാണ് ബി‌എസ്-VI ഹീറോ പാഷൻ പ്രോ വിപണിയിൽ ഇടംപിടിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

പുനർ‌രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പും ബിക്കിനി ഫെയറിംഗും ഒപ്പം വലിയ ഫ്യുവൽ ടാങ്കും ബൈക്കിന് പുത്തൻ രൂപം നൽകാൻ സഹായിച്ചപ്പോൾ സ്ലൈക്കർ ടെയിൽ സെക്ഷൻ, പുതിയ ടെയിൽ ലാമ്പ് എന്നിവയോടുകൂടിയ കോസ്‌മെറ്റിക് പരിഷ്ക്കരങ്ങളും പാഷൻ പ്രോയുടെ പ്രധാന ആകർഷണങ്ങളായി.

സ്‌പോർട്‌സ് റെഡ്, ടെക്‌നോ ബ്ലൂ, മൂൺ യെല്ലോ, ഗ്ലേസ് ബ്ലാക്ക് എന്നീ പുതിയ നിറങ്ങളിൽ മോട്ടോർസൈക്കിൾ വിപണിയിൽ എത്തും. തൽസമയ മൈലേജും മറ്റ് ആവശ്യമായ വിവരങ്ങളും കാണിക്കുന്ന ഒരു സെമി ഡിജിറ്റൽ ക്ലസ്റ്റർ ഉപയോഗിച്ച് നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ നവീകരണത്തിന്റെ ഭാഗമാണ്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച പുതിയ ഹീറോ പാഷൻ പ്രോയ്ക്ക് 110 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ ലഭ്യമാകും. ഇത് 7,500 rpm-ൽ 8.9 bhp പവറും 5,500 rpm-ൽ 9.79 Nm torque ഉം സൃഷ്ടിക്കും. ഇത് ബിഎസ്-IV പതിപ്പിനേക്കാൾ കുറഞ്ഞ പവർ കണക്കുകളിലേക്ക് വിരൽ ചൂണ്ടുന്നു.

എന്നാൽ ഈ ബിഎസ്-VI എഞ്ചിൻ ഇപ്പോൾ അഞ്ച് ശതമാനം അധിക ഇന്ധനക്ഷമത അവകാശപ്പെടുന്നു. ബിഎസ്-IV മോഡലിനെ പോലെ തന്നെ നാല് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

പുതിയ പാഷൻ പ്രോയ്ക്ക് ട്രാഫിക്കിൽ എളുപ്പത്തിൽ പ്രവർത്തിക്കാൻ ഓട്ടോ സെയിൽ സവിശേഷതയും ലഭിക്കുന്നു. അതേസമയം സസ്‌പെൻഷൻ മാറ്റുകയും ഗ്രൗണ്ട് ക്ലിയറൻസ് 15 mm ആയി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

കമ്പനിയുടെ i3S idle സ്റ്റാർട്ട് സ്റ്റോപ്പ് ഫ്യുവൽ സേവിംഗ് സാങ്കേതികവിദ്യയും കമ്മ്യൂട്ടർ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ടിവിഎസ് വിക്ടർ, ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ്, ഹോണ്ട ലിവോ, ഡ്രീം യുഗ തുടങ്ങിയ ബൈക്കുകൾ തന്നെയാണ് ഹീറോ പാഷൻ പ്രോ ബിഎസ്-VI ന്റെ വിപണിയിലെ എതിരാളികൾ.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

പാഷൻ പ്രോയുടെ കൂടെ ഗ്ലാമർ 125 ന്റെ ബിഎസ്-VI മോഡലിനെയും ഹീറോ വിപണിയിൽ എത്തിച്ചു. അടിസ്ഥാന ഡ്രം-ബ്രേക്ക് പതിപ്പിന് 68,900 രൂപയും ഡിസ്ക്-ബ്രേക്ക് മോഡലിന് 72,400 രൂപയാണ് എക്സ്ഷോറൂം വില. നിലവിലെ മോഡലിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിംഗാണ് പുതിയ 2020 ഗ്ലാമറിന് കമ്പനി നൽകിയിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

റേഡിയൻറ് റെഡ്, ടെക്നോ ബ്ലൂ, ടൊർണാഡോ ഗ്രേ, സ്പോർട്സ് റെഡ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹീറോ മോട്ടോകോർപ് ഗ്ലാമർ 125 വാഗ്ദാനം ചെയ്യുന്നത്. ബി‌എസ്-IV മോഡലിന്റെ ട്യൂബുലാർ ഡബിൾ-ക്രാഡിൽ യൂണിറ്റിന് പകരം ഡയമണ്ട് ഫ്രെയിം ഉൾക്കൊള്ളുന്ന ഒരു പുതിയ ചേസിസിലാണ് 2020 മോഡൽ നിർമ്മിച്ചിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

സസ്പെൻഷനിലും ഗ്രൗണ്ട് ക്ലിയറൻസിലും ഹീറോ പരിഷ്ക്കരണം കൊണ്ടുവന്നിട്ടുണ്ട്. നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മോട്ടോർസൈക്കിളിന്റെ രൂപകൽപ്പനയ്‌ക്കൊപ്പം ചേരുന്നു.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

2020 ഹീറോ ഗ്ലാമർ ബിഎസ്-VI അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ കരുത്തുമായാണ് എത്തുന്നത്. 125 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ അതിന്റെ കാർബ്യൂറേറ്റഡ് ബിഎസ്-IV പതിപ്പിനേക്കാൾ 19 ശതമാനം കൂടുതൽ പവറാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 11.4 bhp, 11 Nm torque എന്നിവ നൽകുന്നു. കൂടാതെ നാല് സ്പീഡ് ഗിയർബോക്സിനു പകരം ഇപ്പോൾ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.

മാറ്റങ്ങളോടെ പുതിയ ബിഎസ്-VI പാഷൻ പ്രോ, ഗ്ലാമർ 125 മോഡലുകൾ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ 125 സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിലെ ഹോണ്ട സിബി ഷൈൻ 125, ബജാജ് പൾസർ 125 തുടങ്ങി നിരവധി മോഡലുകൾക്ക് ശക്തമായ വെല്ലുവിളിയാകും പുതിയ ഹീറോ ഗ്ലാമർ ബിഎസ്-VI നൽകുക.

Most Read Articles

Malayalam
English summary
BS6 hero passion pro and glamour 125 launched. Read in Malayalam
Story first published: Tuesday, February 18, 2020, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X