അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ ഡിയോയുടെ ബിഎസ്-VI പതിപ്പിനെ പുറത്തിറക്കി. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡലിന് 59,990 രൂപയാണ് പ്രാരംഭ വില.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വകഭേദങ്ങളിൽ സ്കൂട്ടർ തെരഞ്ഞെടുക്കാനാകും. സ്റ്റാൻഡേർഡ് മോഡലിന് 59,990 രൂപയും ഡീലക്സിന് 63,340 രൂപയുമാണ് എക്സ്ഷോറൂം വില. ഇത് ബിഎസ്-IV പതിപ്പിനെ അപേക്ഷിച്ച് യഥാക്രമം 5,749 രൂപയും 7,099 രൂപയുമായി വർധിച്ചു.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

പുതിയ ഡിസൈനും സവിശേഷതകളുടെ ഒരു നീണ്ട നിരയും ഒപ്പം അല്പം നീളമുള്ള വീൽബേസുമായാണ് 2020 ഹോണ്ട ഡിയോ വിപണിയിൽ എത്തുന്നത്.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ബി‌എസ്-VI ഡിയോ 109.51 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാനപരമായി പരിഷ്ക്കരിച്ച മോഡൽ ഇപ്പോൾ 8000 rpm-ൽ 7.76 bhp കരുത്തും 4750 rpm-ൽ 9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ബിഎസ്-IV മോഡലിനേക്കാൾ 0.16 bhp യും 0.09 torque ഉം കുറവാണ് സൂചിപ്പിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ഇത് മാറ്റിനിർത്തിയാൽ സ്റ്റാർട്ടർ മോട്ടോറിനുപകരം എസി ജനറേറ്റർ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാർട്ടർ മോട്ടോറാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വാഹനത്തെ നിശബ്‌ദമായ സ്റ്റാർട്ടിങിന് സഹായിക്കും.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

മറ്റ് മാറ്റങ്ങളിലേക്ക് നോക്കിയാൽ വിപുലമായ പരിഷ്ക്കരണങ്ങളാണ് കമ്പനി 2020 ഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

തത്സമയ, ശരാശരി ഇന്ധനക്ഷമത സൂചിപ്പിക്കുന്ന പുതുക്കിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് ഉള്ള ഒരു സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ, എഞ്ചിൻ കിൽ സ്വിച്ച്, 3-ഘട്ട ഇക്കോ ഇൻഡിക്കേറ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ഇതിന് ഒരു ബാഹ്യ ഫ്യുവൽ-ഫില്ലർ ക്യാപ്പും ഫ്രണ്ട് ആപ്രോണിലെ ക്യൂബി ഹോളിന്റെ രൂപത്തിൽ വരുന്ന അധിക സംഭരണവും ലഭിക്കുന്നതും ശ്രദ്ധേയമാണ്. മാറ്റങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. കാരണം നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട ഡിയോയ്ക്ക് 22 mm നീളമുള്ള വീൽബേസ് ലഭിക്കുന്നു. ഇത് സ്കൂട്ടറിന്റെ സ്ഥിരതയെ കൂടുതൽ സഹായിക്കും.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

മറ്റൊരു പ്രധാന ആകർഷണം പുതിയ ടെലിസ്‌കോപ്പിക് ഫോർക്കും 12 ഇഞ്ച് ഫ്രണ്ട് വീലുകളുമാണ്. ഇത് ഹോണ്ട ആക്ടിവ 6G യിൽ നിന്നും കടമെടുത്തവയാണ്. മൂന്ന് ഘട്ടമായി പ്രീലോഡ് ക്രമീകരിക്കാവുന്ന പിൻ മോണോഷോക്കും പുതിയ ഡിയോയുടെ പ്രത്യേകതയാണ്.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ഹോണ്ട ഗ്രാസിയയുടെ ഡിസൈൻ ഭാഷയ്ക്ക് അനുസൃതമാണ് പുതിയ 2020 രൂപകൽപ്പന. മൊത്തം ഏഴ് പുതിയ നിറങ്ങളിലാണ് ഡിയോ വിപണിയിൽ എത്തുന്നത്. സ്റ്റാൻഡേർഡ് വകഭേദത്തിനായി ഗ്രേ, ബ്ലൂ, സ്പോർട്സ് റെഡ്, ഓറഞ്ച് എന്നീ കളർ ഓപ്ഷനുകൾ ലഭ്യമാകുമ്പോൾ ഡീലക്സ് വകഭേദത്തിന് സാങ്‌രിയ റെഡ്, യെല്ലോ, ആക്സിസ് ഗ്രേ എന്നിവയും ലഭ്യമാകും.

അടിമുടി മാറ്റങ്ങളുമായി പുത്തൻ ഹോണ്ട ഡിയോ; വില 59,990 രൂപ

ബിഎസ്-VI ഡിയോയിൽ ഒരു പ്രത്യേക ആറ് വർഷത്തെ വാറന്റിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്കൂട്ടറായ ആക്ടിവയുടെ ബിഎസ്-VI പതിപ്പായ 6G മോഡലിനെയും ഹോണ്ട വിപണിയിൽ എത്തിച്ചിരുന്നു. സ്റ്റാൻഡേർഡ് പതിപ്പിന് 63,912 രൂപയും, ഡീലക്‌സ് പതിപ്പിന് 65,412 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 Honda Dio Launched In India. Read in Malayalam
Story first published: Monday, February 10, 2020, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X