ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളിലൊന്നായ ഡിയോയുടെ ബിഎസ്-VI പതിപ്പിനെ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

വരും ദിവസങ്ങളിൽ ഡൽഹിയിൽ വെച്ചു നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ നിന്നും വിട്ടുനിൽക്കാൻ ജാപ്പനീസ് ഇരു ചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും പുതുവർഷത്തിൽ പുത്തൻ മോഡലുകളെ നേരിട്ട് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ഹോണ്ട ആക്ടിവയുടെ ബിഎസ്-VI പതിപ്പായ 6G മോഡലിനെ ബ്രാൻഡ് ഇതിനോടകം തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. തങ്ങളുടെ സ്കൂട്ടർ നിരയിലേക്ക് അടുത്തതായി ഡിയോയുടെ ബിഎസ്-VI മോഡലിനെ ഹോണ്ട അവതരിപ്പിക്കും.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

അതിന്റെ ഭാഗമായി 2020 ഡിയോയുടെ പുതിയ ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടു. വളരെയധികം പ്രചാരമുള്ള ആക്ടിവയുടെ സ്‌പോർട്ടിയർ പതിപ്പാണ് ഹോണ്ട ഡിയോ. ഒരു മുഖ്യധാരാ സിവിടി സ്കൂട്ടറായ ആക്ടിവ വിശാലമായ ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിടുമ്പോൾ മികച്ച ഷാർപ്പ് ലുക്കിലുള്ള ഡിയോ പ്രാഥമികമായും യുവതലമുറയെയാണ് വിപണിയിൽ ലക്ഷ്യമാക്കുന്നത്.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

2020 ഹോണ്ട ഡിയോയ്ക്ക് കൂടുതൽ മികച്ച ക്രീസുകളും കറുത്ത ഉൾപ്പെടുത്തലുകളും പുതുക്കിയ ഡിസൈനും ലഭിക്കുന്നുവെന്ന് പുതിയ ടീസർ വീഡിയോ സൂചിപ്പിക്കുന്നു. പരിഷ്ക്കരിച്ച കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങളിൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പും ഡി‌ആർ‌എല്ലും ഉൾപ്പെടുന്നു. ഇവയെല്ലാം വാഹനത്തിന് പുതുമയേകാൻ സഹായിക്കും.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

മൊത്തത്തിലുള്ള തീം നിലവിലുള്ള മോഡലിനോട് ചേർന്നുനിൽക്കുന്നവയാണ്. 2020 പതിപ്പിൽ പുതിയ ഗ്രാഫിക്സ് പാറ്റേണുകളും പെയിന്റ് സ്കീമുകളും ഹോണ്ട വാഗ്ദാനം ചെയ്യും.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ഹോണ്ട ആക്ടിവ 6G യുടെ അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായതിനാൽ എഞ്ചിൻ അതേപടി തുടരുന്നു. ബിഎസ്-VI കംപ്ലയിന്റ് 109.51 സിസി ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ 7.6 bhp കരുത്തിൽ 8.79 Nm torque ഉത്പാദിപ്പിക്കും.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

മുമ്പത്തെ ബിഎസ്- VI കംപ്ലയിന്റ് കാർബറേറ്റഡ് യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കൂട്ടറിന്റെ പവർ കണക്കുകളിൽ അല്പം വ്യത്യാസമുണ്ടാകാനാണ് സാധ്യത. എന്നിരുന്നാലും നവീകരിച്ച എഞ്ചിൻ മികച്ച ഇന്ധനക്ഷമതയും പരിഷ്കരണവും നൽകുന്നു.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ബ്രാൻഡിന്റെ ഹോണ്ട ഇക്കോ ടെക്നോളജി സിസ്റ്റവും പുതിയ മെച്ചപ്പെടുത്തിയ സ്മാർട്ട് ടംബിൾ ടെക്നോളജിയും 2020 ബിഎസ്-VI ഡിയോയിൽ ഉൾപ്പെടുന്നു. അതായത് മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും പുതിയ എഞ്ചിൻ വാഗ്ദാനം ചെയ്യും.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിഷ്ക്കരിക്കുന്ന പ്രക്രിയ മറ്റ് പല ലോ-ഡിസ്‌പ്ലേസ്‌മെന്റ് വാഹനങ്ങളുടെയും ഔട്ട്‌പുട്ട് കുറയുന്നതിന് കാരണമായി. പ്രത്യേകിച്ചും സ്കൂട്ടറുകളുടെയും മോട്ടോർസൈക്കിളുകളുടെയും കാര്യത്തിൽ.

ബിഎസ്-VI ഡിയോ അവതരിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

നിലവിൽ ബിഎസ്-IV ഹോണ്ട ഡിയോ സ്റ്റാൻഡേർഡ്, ഡീലക്സ് വകഭേദങ്ങൾക്ക് ഏകദേശം 53,000 രൂപ മുതൽ 60,000 രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ ബിഎസ്-VI മോഡലിന് ഏകദേശം 5,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യമഹ റേ-സെഡ്, ഹീറോ മാസ്ട്രോ എഡ്ജ് എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ട ഡിയോയുടെ എതിരാളികൾ.

Most Read Articles

Malayalam
English summary
BS6 Honda Dio scooter teaser video. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X