ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 -നെ ജൂണ്‍ മാസത്തിലാണ് ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സ്‌കൂട്ടറിനായുള്ള ബുക്കിംഗും നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു.

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

ഇപ്പോഴിതാ സ്‌കൂട്ടര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ബുക്ക് ചെയ്തവര്‍ക്ക് സ്‌കൂട്ടറുകള്‍ കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 73,336 രൂപയാണ് സ്‌കൂട്ടറിന്റെ എക്സ്ഷോറൂം വില.

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ് VI ആക്ടിവ 125 മോഡലിനെ ചലിപ്പിക്കുന്ന 125 സിസി എഞ്ചിന്‍ തന്നെയാണ് 2020 ഗ്രാസിയയിലും ഇടം പിടിക്കുക.

MOST READ: 6,999 രൂപ പ്രതിമാസ EMI -ൽ കെടിഎം 390 അഡ്വഞ്ചർ സ്വന്തമാക്കാം

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

ഈ എഞ്ചിന്‍ 8.29 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കും. ഗ്രാസിയയില്‍ നല്‍കിയിട്ടുള്ള എജിഎസ് സ്റ്റാര്‍ട്ടര്‍ ആന്‍ഡ് ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം 13 ശതമാനം അധിക ഇന്ധനക്ഷമത ഉറപ്പാക്കും.

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

സിവിടിയാണ് സ്‌കുട്ടറിലെ ട്രാന്‍സ്മിഷന്‍. നവീകരിച്ച ബോഡ് പാനലുകളാണ് സ്‌കൂട്ടരിന്റെ മറ്റൊരു ആകര്‍ഷണം. ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പും ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും പുതിയ സ്‌കൂട്ടറിനെ മനോഹരമാക്കും.

MOST READ: തിടുക്കമില്ല, HR-V എസ്‌യുവിയുടെ അരങ്ങേറ്റം പ്രാഥമിക ഘട്ടത്തിൽ തന്നെയെന്ന് ഹോണ്ട

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

എക്സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ബാര്‍ ടൈപ്പ് ടാക്കോ മീറ്റര്‍, ശരാശരി ഇന്ധനക്ഷമത, സഞ്ചരിക്കാവുന്ന ദൂരം, ത്രീ സ്റ്റെപ്പ് എക്കോ ഇന്റിക്കേറ്റര്‍ എന്നിവയുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും ഗ്രാസിയയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസും വാഹനത്തിനുണ്ട്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം.

MOST READ: ജോഷിന്റെ പണിപ്പുരയിൽ സഞ്ചരിക്കുന്ന ഓഫീസായി മാറിയ ഫോഴ്സ് ട്രാവലർ

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

മുന്നില്‍ 12 ഇഞ്ച് വലിപ്പമുള്ള ടയറും പിന്നില്‍ 10 ഇഞ്ച് വലിപ്പമുള്ള ടയറുമാണുള്ളത്. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന പിന്‍ സസ്പെന്‍ഷനുമാണ് 2020 ഗ്രാസിയ 125-യുടെ സവിശേഷത.

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌ക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തും.

MOST READ: പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

ആറ് വര്‍ഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + മൂന്ന് വര്‍ഷം ഓപ്ഷണല്‍ എക്സ്റ്റെന്‍ഡഡ് വാറന്റി) സ്‌കൂട്ടറില്‍ ഹോണ്ട നല്‍കുന്നത്.125 സിസി വിഭാഗത്തിലെ മുന്‍നിര മോഡലായ ടിവിഎസ് എന്‍ടോര്‍ഖിന്റെ വിപണിയാണ് പുത്തന്‍ ഹോണ്ട ഗ്രാസിയ ലക്ഷ്യമിടുന്നത്.

Source: BikeDekho

Most Read Articles

Malayalam
English summary
Honda Grazia 125 BS6 Reaches Dealerships. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X