ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ഇന്ത്യൻ വിപണിയിലേക്കായുള്ള ബിഎസ്-VI ജാവ മോട്ടോർസൈക്കിളുകളുടെ ഡെലിവറികൾ ആരംഭിച്ചതായി പ്രഖ്യാപിച്ച് കമ്പനി. സ്റ്റാൻഡേർഡ് ജാവയും ജാവ 42 മോഡലും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി 2020 മാർച്ചിലാണ് അവതരിപ്പിച്ചത്.

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

കൊവിഡ്-19 മഹാമാരിയുടെ വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം മോട്ടോർസൈക്കിളുകളുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി മഹീന്ദ്രയ്ക്ക് നിർത്തിവെക്കേണ്ടി വന്നു. അതിനാലാണ് രണ്ട് മോഡലുകളുടെയും ഡെലിവറി വൈകാൻ കാരണമായത്.

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

നിലവിലെ ജാവ ബൈക്കുകളുടെ എഞ്ചിൻ പരിഷ്ക്കരിച്ചതൊഴിച്ചാൽ മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്നാണ് കമ്പനി പറയുന്നത്. മോട്ടോർസൈക്കിളുകളുടെ ബിഎസ്-VI എഞ്ചിന് ക്രോസ് പോർട്ട് സാങ്കേതികവിദ്യ നൽകിയതാണ് ഏറ്റവും ശ്രദ്ധേയമായ നവീകരണം.

MOST READ: ജൂലൈ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി ആൾട്ടോ

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ഇത് എഞ്ചിന്റെ വോള്യൂമെട്രിക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും മികച്ച മലിനീകരണ നിയന്ത്രണത്തിനുള്ള സഹായത്തിനും കാരണമാകുന്നു. ബി‌എസ്-VI ആവർത്തനത്തിലും ജാവ മോഡലുകൾക്ക് സവിശേഷമായ ഇരട്ട എക്‌സ്‌ഹോസ്റ്റ് ഡിസൈൻ നിലനിർത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുമുണ്ട്.

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

പുതിയ എഞ്ചിൻ സാങ്കേതികവിദ്യ കൂടാതെ മെച്ചപ്പെട്ട ഫ്യുവൽ ഇഞ്ചക്ഷനിലൂടെ മോട്ടോർസൈക്കിളിന്റെ ത്രോട്ടിൽ പ്രതികരണം മുമ്പത്തേതിലും കാര്യക്ഷമമായെന്ന് കമ്പനി അവകാശപ്പെടുന്നു. വായു-ഇന്ധന അനുപാതം നിയന്ത്രിക്കുന്നതിന് പുതുതായി ഓക്സിജനും ബിഎസ-VI മോട്ടോർസൈക്കിളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.

MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ബിഎസ്-IV മോഡലുകളിൽ കണ്ട അതേ ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 293 സിസി എഞ്ചിൻ തന്നെയാണ് പരിഷ്ക്കരിച്ച എഞ്ചിനിലും കാണാൻ സാധിക്കുന്നത്. ഈ യൂണിറ്റിന് ഇപ്പോൾ പരമാവധി 26.2 bhp കരുത്തും 27.05 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ബിഎസ്-IV മോഡലിൽ നിന്ന് 0.8 bhp, 0.95 Nm torque എന്നിവ കുറയുന്നു എന്നതും ശ്രദ്ധേയമാണ്. ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് പരിഷ്ക്കരണങ്ങളിൽ‌ പുതുക്കിയ സീറ്റ് ഡിസൈൻ‌ ഒരു പുതിയ പാൻ‌, കുഷ്യനിംഗ് എന്നിവ ഉൾ‌പ്പെടുന്നു. അതോടൊപ്പം കമ്പനി ക്രോം പ്ലേറ്റിംഗിന്റെ ഗുണനിലവാരവും ഉയർത്തിയിട്ടുണ്ട്.

MOST READ: ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

സിംഗിൾ ചാനൽ എബിഎസുള്ള സ്റ്റാൻഡേർഡ് ജാവ ബിഎസ്-VI മോഡലിന് 1.73 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡ്യുവൽ ചാനൽ എബിഎസ് വേരിയൻറിന് 1.82 ലക്ഷം രൂപയാണ് പ്രാരംഭ വില.

ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

അതുപോലെ ജാവ 42 ബിഎസ്-VI സിംഗിൾ-ചാനൽ എബിഎസ് പതിപ്പിന് 1.60 ലക്ഷം രൂപയും ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റിന് 1.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 Jawa, Jawa 42 Deliveries Started In India. Read in Malayalam
Story first published: Wednesday, August 5, 2020, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X