ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ബിഎസ് VI ജാവ മോട്ടോര്‍സൈക്കിളുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്താന്‍ തുടങ്ങി. കമ്പനി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ സ്ഥിരീകരിച്ചത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

Version Single-channel ABS Dual-channel ABS
Jawa Forty-Two
Halley's Teal R1,60,300 R1,69,242
Starlight Blue R1,60,300 R1,69,242
Lumos Lime R1,64,164 R1,73,106
Comet Red R1,65,228 R1,74,170
Galactic Green R1,65,228 R1,74,170
Nebula Blue R1,65,228 R1,74,170
Jawa Classic
Black R1,73,164 R1,82,106
Grey R1,73,164 R1,82,106
Maroon R1,74,228 R1,83,170
ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസം മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയ വിവരം കമ്പനി അറിയിച്ചിരിക്കുന്നത്. എഞ്ചിനില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി എന്നതൊഴിച്ചാല്‍ ഡിസൈനിലോ, ഫീച്ചറിലോ കമ്പനി കൈ വെച്ചിട്ടില്ല.

MOST READ: കൂടുതൽ കരുത്തോടെ ഫീച്ചർ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഐതിഹാസിക ജാവ ബൈക്കുകളുടെ രൂപം പിന്തുടര്‍ന്നാണ് ജാവ, ജാവ 42 ബൈക്കുകള്‍ ഇന്ത്യയിലെത്തിയത്. രണ്ടാം വരവില്‍ ജാവ, ജാവ 42, പെറാക്ക് എന്നീ മൂന്ന് മോഡലുകളെയാണ് കമ്പനി വിപണിയില്‍ പരിചയപ്പെടുത്തുന്നത്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

റൗണ്ട് ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫ്യുവല്‍ ടാങ്ക്, നീളമുള്ള സീറ്റ്, പെയിന്റ് സ്‌കീം തുടങ്ങിയ പല ഘടകങ്ങളും പഴയ ജാവ ബൈക്കുകളിലേതിന് സമാനമാണ്.

MOST READ: പുതുതലമുറ ഥാറിന്റെ വരവ് ഇനിയും വൈകില്ല; ഈ വര്‍ഷം തന്നെ ഓട്ടോമാറ്റിക് പതിപ്പും

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസമാണ് ഇരുമോഡലുകളുടെയും എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തുന്നത്. ബിഎസ് VI, 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക.

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

ഈ എഞ്ചിന്‍ 26.1 bhp കരുത്തും 27.05 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ പവറാണ് ബിഎസ് VI മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്.

MOST READ: ഉപഭോക്താക്കൾക്കായി മികച്ച EMI പദ്ധതികളും വാട്സ്ആപ്പ് സേവനവുമൊരുക്കി ടൊയോട്ട

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

അതോടൊപ്പം തന്നെ മോഡലുകളുടെ ഭാരവും വര്‍ധിച്ചു. ബിഎസ് IV പതിപ്പ് 170 കിലോഗ്രാം ഭാരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബിഎസ് VI -ലേക്ക് വരുമ്പോള്‍ 2 കിലോഗ്രാം വര്‍ധിച്ച് 172 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുണ്ട്.

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

അതേസമയം ബോബര്‍ സ്‌റ്റൈലിലൊരുങ്ങിയ വാഹനമായിരുന്നു പെറാക്ക്. ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിനുള്ളത്. സിംഗിള്‍ സീറ്റ്, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ് തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും.

MOST READ: മാരുതി സ്വിഫ്റ്റ് വിപണിയിൽ എത്തിയിട്ട് 15 വർഷം, വിറ്റഴിച്ചത് 22 ലക്ഷത്തിലധികം യൂണിറ്റുകൾ

ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

കരുത്തിലും പെറാക്ക് അല്‍പ്പം മുന്നിലാണ്. ബിഎസ് VI നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എഞ്ചിനാണ് പെറാക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
BS6 Jawa and Jawa 42 Start To Arrive At Dealerships. Read in Malayalam.
Story first published: Wednesday, June 17, 2020, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X