കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ബോബർ ശൈലിയിൽ ഒരുങ്ങിയ പെറാക്ക് മോഡലിന്റെ ഡെലിവറി 2020 ജൂലൈ 20 മുതൽ ആരംഭിക്കാൻ ഒരുങ്ങുന്ന ജാവ ബൈക്കിന്റെ പുതുക്കിയ സാങ്കേതിക സവിശേഷതകളും വെളിപ്പെടുത്തി.

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ഏറ്റവും പുതിയ വിവരം അനുസരിച്ച് പെറാക്ക് ബിഎസ്-VI മുമ്പത്തെ മോഡലിൽ വാഗ്‌ദാനം ചെയ്തിരുന്ന 31 Nm torque-നെ അപേക്ഷിച്ച് 32.74 Nm torque ആകും പുതിയ പതിപ്പിൽ ഉത്പാദിപ്പിക്കുക.

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

അതേസമയം 30.64 bhp മാറ്റമില്ലാതെ തുടരുന്നു. 334 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് DOHC എഞ്ചിൻ തന്നെയാണ് ബോബറിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: വാഹനങ്ങൾ ഇനി ഇഷ്ടാനുസൃതം കളർ ചെയ്യാം; മൾട്ടി കളർ വാഹനങ്ങൾ നിയമവിരുധമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബൈക്കിനെ ആധികാരിക ബോബർ സ്റ്റൈലിംഗുമായി സമന്വയിപ്പിച്ചുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ജാവ പെറാക്കിന്റെ വില 2019 നവംബർ 15-ന് തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനി ഈ വർഷം ജനുവരി മുതലാണ് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചത്.

MOST READ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിയ സോനെറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ബൈക്ക് വിൽപ്പനയ്‌ക്കെത്തിയിട്ട് കുറച്ചു കാലമായെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഡെലിവറികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. 1.94 രൂപയാണ് പെറാക്ക് ബോബറിന്റെ എക്സ്ഷോറൂം വില.

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

ജാവ ക്ലാസിക്, ജാവ 42 മോഡലുകൾക്ക് അടിവരയിടുന്ന അതേ ഡബിൾ ക്രാഡിൽ ചാസിയിലാണ് പെറാക്ക് മോട്ടോർസൈക്കിളും കമ്പനി നിർമിച്ചിരിക്കുന്നത്. 18 ഇഞ്ച് ഫ്രണ്ട് വീലിലും 17 ഇഞ്ച് റിയർ വീൽ ഷോഡിലും യഥാക്രമം 100/90, 140/70 സെക്ഷൻ ടയറുകളാണ് ജാവ പെറാക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

179 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെറാക്കിന്റെ മുൻവശത്ത് 280 mm ഡിസ്കും പിന്നിൽ 240 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുമ്പോൾ സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ലഭ്യമാണ്.

കരുത്തിലും കേമൻ, പെറാക്ക് ബോബറിന്റെ പവർ കണക്കുകൾ വെളിപ്പെടുത്തി ജാവ

എന്നാൽ മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സംവധാനവുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. സിംഗിൾ സീറ്റ് സജ്ജീകരണം, ടിയർ-ഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഫ്ലേഡ് മഡ്‌ഗാർഡുകൾ തുടങ്ങിയവ ബോബറിന്റെ മറ്റ് ചില സവിശേഷതകളിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
BS6 Jawa Perak Is More Powerful Than Its BS4 Model. Read in Malayalam
Story first published: Friday, July 17, 2020, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X