മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

പുതിയ ബിഎസ്-VI മോജോയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര. 5,000 രൂപ ടോക്കൺ തുകയായി നൽകി പുത്തൻ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാൻ സാധിക്കും.

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ബിഎസ്-VI മോജോ 300-ന്റെ ഗാർനെറ്റ് ബ്ലാക്ക്, റൂബി റെഡ്, റെഡ് അഗേറ്റ്, പേൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. 294.72 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റിന്റെ ബിഎസ്-VI എഞ്ചിനാകും മഹീന്ദ്ര മോജോയിൽ ഇടംപിടിക്കുക.

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ബൈക്കിന്റെ ഔദ്യോഗിക പവർ കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ജാവ മോഡലുകളുടെ അതേ എഞ്ചിൻ മുന്നോട്ടു കൊണ്ടുപോകുന്നതിനാൽ അവയുടെ അതേ പവർ കണക്കുകളാകും പുത്തൻ മോജോയ്ക്കും ഉണ്ടാവുക.

MOST READ: പരീക്ഷണയോട്ടം നടത്തി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്; ഇന്റീരിയര്‍ വിവരങ്ങള്‍ പുറത്ത്

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് 26.8 bhp കരുത്തിൽ 30 Nm torque സൃഷ്ടിക്കാൻ ശേഷിയുള്ളതാകും. വരാനിരിക്കുന്ന സ്പോർട്സ് ടൂററിന് നിലവിലെ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മഹീന്ദ്ര പുറത്തുവിട്ട ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും.

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

അതായത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച എഞ്ചിൻ മാറ്റിനിർത്തിയാൽ 2020 മഹീന്ദ്ര മോജോ 300-ന് കോസ്മെറ്റിക് നവീകരണങ്ങളൊന്നും ലഭിക്കില്ലെന്ന് ചുരുക്കം.

MOST READ: ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ബി‌എസ്-IV മോഡലിനെ അപേക്ഷിച്ച് പരിഷ്ക്കരിച്ച മോജോയ്ക്ക് വിലക്കയറ്റം നാമമാത്രമാകും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015-ലാണ് മഹീന്ദ്ര മോജോ ആദ്യമായി വിപണിയിൽ എത്തുന്നത്.

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

തുടർന്ന് ടൂറിംഗ് മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം നേടാനും മോജോയ്ക്ക് സാധിച്ചു. എങ്കിലും കാര്യമായ വിജയം വിപണിയിൽ കൈവരിക്കുന്നതിൽ ബൈക്ക് പരാജയപ്പെട്ടു.

MOST READ: മോപ്പെഡ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഇലക്‌ട്രിക് അവതാരത്തിൽ കൈനറ്റിക് ലൂണ തിരിച്ചെത്തുന്നു

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ഇന്ത്യൻ വിപണിയിൽ ബജാജ് ഡൊമിനാർ 400, കെടിഎം ഡ്യൂക്ക് 200, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ ശക്തരായ എതിരാളി മോഡലുകളെയാണ് ബിഎസ്-VI മഹീന്ദ്ര മോജോ 300 നേരിടുക.

മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

പുതിയ ബിഎസ്-VI മോഡൽ ഉടൻ തന്നെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് സൂചന. മിക്കവാറും ഈ മാസമോ അല്ലെങ്കിൽ അടുത്ത മാസം തുടക്കത്തിലോ തന്നെ ബൈക്ക് വിൽപ്പനക്ക് എത്തിയേക്കുമെന്നാണ് സൂചന. 1.85 ലക്ഷം രൂപയാണ് ബൈക്കിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 Mahindra Mojo 300 Bookings Open. Read in Malayalam
Story first published: Wednesday, July 22, 2020, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X