ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്താൻ ഒരുങ്ങുകയാണ് മഹീന്ദ്ര മോജോ 300. അതിന്റെ ഭാഗമായി ഗാർനെറ്റ് ബ്ലാക്ക്, റൂബി റെഡ് കളർ ഓപ്ഷനുകൾ കഴിഞ്ഞ ദിവസം കമ്പനി പരിചയപ്പെടുത്തിയിരുന്നു.

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

എന്നാൽ അതിനു പിന്നാലെ ഇപ്പോൾ റെഡ് അഗേറ്റ്, പേൾ ബ്ലാക്ക് എന്നീ രണ്ട് കളർ ചോയിസുകളുടെ ചിത്രങ്ങളും മഹീന്ദ്ര ഇപ്പോൾ പുറത്തുവിട്ടിരിക്കുയാണ്. റെഡ് അഗേറ്റ് കളർ സ്കീമിൽ ബിഎസ്-VI മോജോ 300 എ‌ബി‌എസ് ഒരു റെഡ്-ബ്ലാക്ക് ഹെഡ്‌ലൈറ്റ് കൗളിലാണ് ഒരുങ്ങിയിരിക്കുന്നത്.

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

അതേസമയം ഫ്യുവൽ ടാങ്കും റേഡിയേറ്റർ ആവരണങ്ങളും റെഡ്-വൈറ്റ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. അതോടൊപ്പം ടാങ്കിൽ റെഡ് ലൈനുകളും ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

MOST READ: പൾസർ 150 നിയോണിനും വില കൂട്ടി ബജാജ്, ഇനി അധികം മുടക്കേണ്ടത് 999 രൂപ

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

മോട്ടോർസൈക്കിളിന്റെ ബെല്ലി പാൻ, അതുപോലെ തന്നെ സൈഡ് പാനലുകളും അലോയ് വീലുകൾക്കും ബ്ലാക്ക് നിറമാണ് സമ്മാനിച്ചിരിക്കുന്നത്. ടെയിൽ വിഭാഗത്തിലും ചില റെഡ് ഹൈലൈറ്റുകൾ കാണാൻ സാധിക്കും. റൂബി റെഡ് കളർ ഓപ്ഷനിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മോജോയുടെ ഫ്രെയിമും സ്വിംഗാർമും ബ്ലാക്കിൽ തന്നെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

ബിഎസ്-VI മഹീന്ദ്ര മോജോ 300 എ‌ബി‌എസിന്റെ പേൾ ബ്ലാക്ക് കളർ ഓപ്ഷനിലേക്ക് നോക്കിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോർസൈക്കിളിന്റെ മിക്ക ഭാഗങ്ങളും ഘടകങ്ങളും കറുപ്പഴകിലാണ് ഒരുങ്ങിയിരിക്കുന്നത്. അത് സ്പോർട്ടിയറും ബോൾഡുമായ ലുക്ക് നൽകുന്നു.

MOST READ: ബൊലേറോ എഞ്ചിൻ കരുത്തിൽ ഒരുങ്ങി 1946 മോഡൽ ഫോർഡ് GPW

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

എന്നിരുന്നാലും റിയർ കൗളിന് വൈറ്റ് കളറാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. കൂടാതെ ഫ്യുവൽ ടാങ്കിലെ ലോഗോ ഒരു പ്രീമിയം അനുഭവത്തിനായി സിൽവറിലാണ് പൂർത്തിയാക്കിയത്. മൊത്തത്തിൽ ഈ കളർ ഓപ്ഷൻ ബൈക്കിന്റെ മസ്കുലർ വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നു എന്നതിൽ സംശയമൊന്നുമില്ല.

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

ബിഎസ്-VI മോജോ 300-ന്റെ ഗാർനെറ്റ് ബ്ലാക്ക്, റൂബി റെഡ്, റെഡ് അഗേറ്റ്, പേൾ ബ്ലാക്ക് കളർ ഓപ്ഷനുകൾ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തി. ഇതിനർത്ഥം വരാനിരിക്കുന്ന മോട്ടോർസൈക്കിൾ കുറഞ്ഞത് നാല് കളർ ചോയിസുകളിൽ എങ്കിലും തെരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ്.

MOST READ: പുതുതലമുറ ഹ്യുണ്ടായി i20-യുടെ അരങ്ങേറ്റം ഒക്ടോബറില്‍

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

294.72 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റിന്റെ പുതുക്കിയ എഞ്ചിനാകും ബിഎസ്-VI മഹീന്ദ്ര മോജോയ്ക്ക് കരുത്ത് പകരുക. ബൈക്കിന്റെ ഔദ്യോഗിക പവർ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ജാവ മോഡലുകളുടെ അതേ കരുത്താകും പുത്തൻ മോജോയ്ക്കും ഉള്ളതെന്നാണ് സൂചന.

ബിഎസ്-VI മോജോയുടെ പുതിയ രണ്ട് കളർ ഓപ്ഷനുകൾ കൂടി പരിചയപ്പെടുത്തി മഹീന്ദ്ര

ബിഎസ്-IV മോജോ 300 എബിഎസ് 7,500 rpm-ൽ 26.29 bhp പവറും 5,500 rpm-ൽ 28 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്. മഹീന്ദ്ര ഉടൻ തന്നെ രാജ്യത്ത് പുതിയ മോഡൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
BS6 Mahindra Mojo 300 Two More Colour Options Revealed. Read in Malayalam
Story first published: Tuesday, July 21, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X