റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

ബിഎസ്-VI ക്ലാസിക് 350 മോഡലിനും വില വർധിപ്പിച്ച് റോയൽ എൻഫീൽഡ്. കഴിഞ്ഞ ദിവസം ബ്രാൻഡിന്റെ അഡ്വഞ്ചർ ടൂററായ ഹിമാലയന് വില വർധനവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജനപ്രിയ ക്ലാസിക് 350 പതിപ്പിനും കമ്പനി വില പുതുക്കി നിശ്ചയിച്ചത്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

റോയൽ‌ എൻ‌ഫീൽ‌ഡ് ബിഎസ്-VI ക്ലാസിക് 350 മോട്ടോർ‌സൈക്കിളിന് ഇപ്പോൾ 2,755 രൂപയുടെ വർധനവാണ് നൽകിയിരിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുറത്തിറങ്ങിയ ബ്രാൻഡിന്റെ ആദ്യ മോഡലാണ് ക്ലാസിക് എന്നത് ശ്രദ്ധേയമാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

ബിഎസ്-VI റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക് 350 സിംഗിൾ-ചാനൽ എ‌ബി‌എസ് പതിപ്പിന് നിലവിൽ 1.57 ലക്ഷം രൂപയാണ് വില. ചെസ്റ്റ്നട്ട് റെഡ്, ആഷ്, മെർക്കുറി സിൽവർ, റെഡിച്ച് റെഡ് എന്നിവ ഉൾപ്പെടുന്ന നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

MOST READ: ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

കൂടുതൽ പ്രീമിയം പതിപ്പായ ഡ്യുവൽ-ചാനൽ എ‌ബി‌എസിന് 1.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെൽത്ത് ബ്ലാക്ക്, സ്റ്റോംറൈഡർ സാൻഡ്, എയർബോൺ ബ്ലൂ, ഗൺമെറ്റൽ ഗ്രേ എന്നീ ആറ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

ഇവയിൽ സ്റ്റെൽത്ത് ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ കളർ വേരിയന്റുകളിൽ ട്യൂബ് ലെസ് ടയറുകൾ ഘടിപ്പിച്ച അലോയ് വീലുകളും തെരഞ്ഞെടുക്കാൻ സാധിക്കും. സാധാരണ പോലെ തന്നെ വില വർധനവിന് പുറമെ മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളോ നവീകരണങ്ങളോ റോയൽ എൻഫീൽഡ് നൽകിയിട്ടില്ല.

MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

പുതുക്കിയ ബിഎസ്-VI 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്ലാസിക് 350-യിൽ ഉപയോഗിക്കുന്നത്. ഇത് 5,250 rpm-ൽ പരമാവധി 19.1 bhp കരുത്തും 4,000 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

സസ്പെൻഷൻ സജ്ജീകരണത്തിൽ 130 mm ടെലിസ്‌കോപിക് സസ്പെന്‍ഷൻ മുൻവശത്തും പിന്നിൽ ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നൽകിയിരിക്കുന്നത്.

MOST READ: പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ച് കിയ

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-യിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ ഓക്‌സിജന്‍ സെന്‍സര്‍, ബെന്‍ഡ് പൈപ്പില്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, വലിയ ഹീറ്റ് പ്രൊട്ടക്ടറുള്ള എക്സ്ഹോസ്റ്റ് മഫ്‌ലര്‍ എന്നിവയും ക്ലാസിക് 350-യുടെ സവിശേഷതയാണ്.

റോയൽ എൻഫീൽഡ് ക്ലാസിക് 350 ബിഎസ്-VI പതിപ്പിനും വില വർധനവ്

ബിഎസ്-VI ക്ലാസിക് 350 ജാവ ക്ലാസിക്, ജാവ 42 എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുന്നത്. ഇവ യഥാക്രമം 1.73 ലക്ഷം, 1.60 ലക്ഷം രൂപ എന്നിങ്ങനെ പ്രാരംഭ വിലയിൽ ലഭ്യമാണ്.

Most Read Articles

Malayalam
English summary
BS6 Royal Enfield Classic 350 price hiked. Read in Malayalam
Story first published: Saturday, May 16, 2020, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X