പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ബി‌എസ്-VI റോയൽ‌ എൻ‌ഫീൽ‌ഡ് ഹിമാലയൻ‌ ഇടയ്ക്ക് തനിയെ നിന്നു പോകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ടു ചെയ്യുന്നത്. തുടർന്ന് ഈ പ്രശ്‌നം കമ്പനി ഇപ്പോൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ട്.

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ബി‌എസ്-VI‌ ഹിമാലയന്റെ നിരവധി ഉടമകൾ‌ ഇത്തരം പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ റെവ്-റേഞ്ചിന്റെ താഴെയെത്തുമ്പോഴേക്കുമാണ് ഈ പ്രശ്നം സംഭവിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്.

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ബൈക്ക് തണുത്തിക്കുന്ന അവസ്ഥയിൽ നിന്ന് സ്റ്റാർട്ട് ചെയ്തതിനുശേഷം ചൂടാകുമ്പോൾ ചില ഉപഭേക്താക്കളുടെ മോഡലുകൾ തനിയെ നിന്നു പോകുന്നുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ബൈക്ക് സ്റ്റാർട്ട് ആവുന്നേയില്ലെന്ന പരാതിയാണുള്ളത്.

MOST READ: രണ്ട് പുതിയ ട്രേഡ്മാർക്കുകൾ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ മോട്ടോർസൈക്കിൾ

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

കുറഞ്ഞ വേഗതയിൽ ഗിയർ മാറുമ്പോഴും ബമ്പർ-ടു-ബമ്പറിൽ ട്രാഫിക്കിലേക്ക് പോകുമ്പോഴും ക്ലച്ച് ദീർഘനേരം പ്രവർത്തനരഹിതമാക്കുമ്പോഴും പ്രശ്‌നം സംഭവിക്കുന്നുവെന്നും പരാതികൾ ഉയരുന്നുണ്ട്.

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ഇത്തരം നിരവധി മെക്കാനിക്കൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും മോട്ടോർസൈക്കിളിന്റെ എല്ലാ ഉടമസ്ഥരെയും ഇത് ബാധിക്കുന്നില്ല. ബാധിത യൂണിറ്റുകൾക്കായി ഇത് ശരിയാക്കാൻ കമ്പനിയുടെ ബന്ധപ്പെട്ട അധികാരികൾ ചില മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

MOST READ: ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആംപിയര്‍

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബി‌എസ്-VI ഹിമാലയൻ ഇടയ്ക്ക് തനിയെ നിന്നു പോകുന്ന പ്രശ്നം പരിഹരിക്കാനായി മൂന്ന് ഘട്ടങ്ങളാണ് റോയൽ‌ എൻ‌ഫീൽ‌ഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ആദ്യത്തേത് വോൾട്ടേജ് 63-ൽ നിന്ന് 65-ലേക്ക് വർധിപ്പിക്കുന്നു. രണ്ടാമത്തത് ത്രോട്ടിൽ പൊസിഷൻ സെൻസറിന്റെ ക്രമീകരണം 0.5 ആയി മാറ്റുന്നു.

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

മൂന്നാമത്തെ മാർഗനിർദ്ദേശം മോട്ടോർസൈക്കിളിന്റെ നിഷ്‌ക്രിയ rpm 1,280 റിവ്യൂവിൽ നിന്ന് 1,340 റിവ്യൂ ആയി വർധിപ്പിക്കുന്നതാണ്. ഈ ഘട്ടങ്ങൾ പൂർത്തിയാക്കിയ ഉപഭോക്താക്കൾക്ക് വീണ്ടും ഈ സ്റ്റാളിംഗ് പ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല.

MOST READ: സുസുക്കി ജിക്‌സർ 250 മോഡലുകളും ഇനി ബിഎസ്-VI, വിലയിൽ വർധനവ്

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

അതിനുശേഷം തങ്ങളുടെ ഹിമാലയൻ മുമ്പത്തേതിനേക്കാൾ വളരെ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു. എന്നാൽ റോയൽ‌ എൻ‌ഫീൽ‌ഡ് ബി‌എസ്-VI ഹിമാലയന്റെ ഈ പ്രശ്നത്തെ കുറിച്ച്‌ കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

എന്നിരുന്നാലും ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾ തങ്ങളുടെ ഡീലർഷിപ്പുകളോട് ഈ പ്രശ്നം മറ്റ് ഉടമകളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Most Read Articles

Malayalam
English summary
BS6 Royal Enfield Himalayan getting stalled were reported. Read in Malayalam
Story first published: Friday, May 29, 2020, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X