പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ മിന്നും താരമാണ് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സുസുക്കിയുടെ ആക്‌സസ് 125. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ സ്കൂട്ടറും ഇവൻ തന്നെയാണ്.

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

ഇന്ത്യയിൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിന്റെ ഭാഗമായി ആക്സസ് 125 ന്റെ നവീകരിച്ച പതിപ്പ് സുസുക്കി ഈ വർഷം തന്നെ ആദ്യം അവതരിപ്പിച്ചു. എൻ‌ട്രി ലെവൽ‌ വേരിയന്റുകൾ‌ക്ക് 64,800 രൂപയും അലോയ് വീലുകളുള്ള ഡിസ്ക് ബ്രേക്ക്‌ മോഡലിന് 69,500 രൂപയുമാണ് എക്സ്ഷോറൂം വില.

125 സിസി സ്കൂട്ടർ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആക്സസിന്റെ പുതിയ ടെലിവിഷൻ പരസ്യ വീഡിയോ സുസുക്കി ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. 2020 സുസുക്കി ആക്സസിനായുള്ള പുതിയ പരസ്യത്തിൽ അതിന്റെ ഉയർന്ന ഇന്ധന സാമ്പത്തിക സവിശേഷതയാണ് വിശദീകരിക്കുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായുള്ള പരിഷ്ക്കരണത്തിൽ വാഹനത്തിന്റെ പീക്ക് ടോർഖ് കണക്കിൽ 0.2 ന്റെ കുറവ് സംഭവിച്ചിരുന്നു. അതേസമയം പരമാവധി ഔട്ട്‌പുട്ട് മുമ്പത്തെ ബി‌എസ്‌-IV മോഡലിന് സമാനമായി തുടർന്നു.

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

124 സിസി സിംഗിൾ സിലിണ്ടർ ഓൾ-അലുമിനിയം ഫോർ-സ്ട്രോക്ക് എയർ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ, സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യയും എം-സ്ക്വിഷ് കമ്പഷൻ ചേമ്പറും 6,750 rpm-ൽ പരമാവധി 8.6 bhp കരുത്തും 5,500 rpm-ൽ 10 Nm torque ഉം വികസിപ്പിക്കുന്നു.

MOST READ: വിൽപ്പനയ്ക്ക് ഒരുങ്ങി പുത്തൻ ഹോണ്ട സിറ്റി, ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

എഞ്ചിൻ ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. എൽ‌ഇഡി ഹെഡ്‌ലാമ്പ്, പുതുക്കിയ പാർട്ട് അനലോഗ് / ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ബി‌എസ്‌-VI പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിലവർധനവിനെ സുസുക്കി ന്യായീകരിച്ചത്.

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

സ്റ്റീൽ ഡ്രം ബ്രേക്ക്, അലോയ് ഡ്രം ബ്രേക്ക്, അലോയ് ഡിസ്ക് ബ്രേക്ക് എന്നിവയാണ് ആക്സസ് 125 വാഗ്ദാനം ചെയ്യുന്ന മൂന്ന് വേരിയന്റുകൾ. പേൾ സുസുക്കി ഡീപ് ബ്ലൂ, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, പേൾ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ൻ ഗ്രേ എന്നിവ സ്കൂട്ടറിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന അഞ്ച് പെയിന്റ് സ്കീമുകൾ.

MOST READ: 2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

അതേസമയം രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളും ആക്സസിൽ ലഭ്യമാണ്. അലോയ് ഡ്രം, അലോയ് ഡിസ്ക്ക് പതിപ്പുകളിലാണ് ഈ പതിപ്പുകൾ വിപണിയിൽ എത്തുന്നത്. മെറ്റാലിക് മാറ്റ് ബോഡ്കാക്സ് റെഡ്, മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് അല്ലെങ്കിൽ പേള് മിറേജ് വൈറ്റ് ഷേഡ് എന്നിവയിൽ ഇത് ലഭ്യമാകും.

പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

1,870 മില്ലീമീറ്റർ നീളവും 690 മില്ലീമീറ്റർ വീതിയും 1,160 മില്ലീമീറ്റർ ഉയരവും 1,265 മില്ലീമീറ്റർ വീൽബേസും 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലുമാണ് 2020 സുസുക്കി ആക്സസ് 125-നെ സുസുക്കി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
BS6 Suzuki Access 125 New TVC Out. Read in Malayalam
Story first published: Wednesday, July 1, 2020, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X