ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

പുതിയ ബിഎസ്-VI V-സ്ട്രോം 650 XT പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ച് സുസുക്കി. 8.84 ലക്ഷം രൂപയുടെ എക്സ്ഷേറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

പേൾ വൈറ്റ്, ചാമ്പ്യൻ യെല്ലോ എന്നീ രണ്ട് കളർ ഓപ്ഷനിലാണ് V-സ്ട്രോം 650 XT-യുടെ ബിഎസ്-VI പതിപ്പിനെ സുസുക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് 1.38 ലക്ഷം രൂപയോളമാണ് പുതുക്കിയ പതിപ്പിനെ കമ്പനി വിൽക്കുന്നത്.

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

പുതിയ സുസുക്കി V-സ്ട്രോം 650 XT പ്രീമിയം അഡ്വഞ്ചർ ടൂറർ സെഗ്മെന്റിൽ 6.79 രൂപ വിലയുള്ള കവസാക്കി വെർസിസ് 650 ആയാണ് ഏറ്റുമുട്ടുന്നത്. മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന്റെ 2021 ആവർത്തനത്തിന് ഒരു പുതിയ എഞ്ചിൻ ലഭിക്കുന്നതാണ് പ്രധാന മാറ്റം.

MOST READ: 'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

അത് ഇപ്പോൾ ഏറ്റവും പുതിയ യൂറോ 5, ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. കാഴ്ചയിൽ ബൈക്ക് അതിന്റെ മുൻഗാമിയോട് സമാനമാണ്. എന്നിരുന്നാലും പുതുമ നൽകാനായി സുസുക്കി പുതിയ രണ്ട് കളർ ഓപ്ഷൻ മാത്രമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

സ്റ്റെപ്പ്-അപ്പ് സീറ്റ്, എക്സ്റ്റെൻഷനുകളുള്ള ചരിഞ്ഞ ഫ്യുവൽ ടാങ്ക്, ഉയർത്തിയ സുതാര്യമായ വിൻഡ്‌സ്ക്രീൻ എന്നിവയും V-സ്ട്രോം 650 XT-യിലുണ്ട്. മറ്റ് സവിശേഷതകളിൽ ബൈക്കിന് ഒരു സ്മാർട്ട്‌ഫോൺ ചാർജർ, ഹാൻഡ്‌ഗാർഡുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12-V ആക്സസറി പവർ ഔട്ട്‌ലെറ്റ്, ഒരു പ്ലാസ്റ്റിക് സംപ് ഗാർഡ് എന്നിവ ലഭിക്കുന്നു.

MOST READ: ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

ഇതിനുപുറമെ ഡ്യുവൽ-ചാനൽ എബി‌എസ്, ത്രീ-സ്റ്റേജ് സ്വിച്ചബിൾ ട്രാക്ഷൻ കൺ‌ട്രോൾ എന്നിവയുൾപ്പെടെ ഒരു കൂട്ടം ഇലക്ട്രോണിക്സ് പാക്കേജും സുസുക്കി V-സ്ട്രോമിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 645 സിസി, ലിക്വിഡ്-കൂൾഡ്, വി-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്.

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 8800 rpm-ൽ 70 bhp പവറും 6500 rpm-ൽ 62 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കുറഞ്ഞ rpm-ൽ എഞ്ചിൻ‌ സ്റ്റാളിംഗ് കുറയ്ക്കുന്ന സ്ട്രെസ്-ഫ്രീ സ്റ്റാർട്ട് അനുവദിക്കുന്ന ഈസി സ്റ്റാർട്ട് സിസ്റ്റവും സുസുക്കി സജ്ജീകരിച്ചിട്ടുണ്ട്.

MOST READ: 250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

മുന്നിൽ 43 മില്ലീമീറ്റർ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ലിങ്ക്-ടൈപ്പ് പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ-ഷോക്കും സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. മുന്നിൽ ഇരട്ട 320 mm ഡിസ്കുകൾ ഉപയോഗിച്ച് ഇരട്ട-പിസ്റ്റൺ കാലിപ്പറുകളും പിൻഭാഗത്ത് 260 mm ഡിസ്കും സിംഗിൾ പിസ്റ്റൺ കാലിപ്പർ ഉപയോഗിച്ചാണ് ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്.

ബിഎസ്-VI കരുത്തോടെ സുസുക്കി V-സ്ട്രോം 650 XT ഇന്ത്യയിൽ; വില 8.84 ലക്ഷം രൂപ

216 കിലോഗ്രാം ഭാരത്തിലാണ് പുതിയ ബിഎസ്-VI സുസുക്കി V-സ്ട്രോം 650 XT നിർമിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ബിഎസ് VI ബൈക്കിനെ ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിക്കുകയും ചെയ്തു. എന്നാൽ കൊവിഡ്-19 ബൈക്കിന്റെ അവതരണം വൈകിപ്പിക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
BS6 Suzuki V-Strom 650 XT Adventure Launched In India Today.Read in Malayalam
Story first published: Monday, November 23, 2020, 15:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X