മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

ബോണവില്ലെ T100 ബ്ലാക്ക് അവതരിപ്പിച്ചുകൊണ്ട് ട്രയംഫ് മോഡേൺ ക്ലാസിക് ശ്രേണി ഉടൻ തന്നെ ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. ബൈക്കിന്റെ ബിഎസ്-VI പതിപ്പ് ജൂൺ മാസത്തിൽ വിപണിയിൽ വിപണിയിലെത്തും.

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

ഇന്ത്യയിലെ ട്രയംഫ് മോട്ടോർസൈക്കിളിന്റ തലവനായ ഷൂബ് ഫാറൂഖാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെട്രോ രൂപകൽപ്പന ഒന്നുതന്നെയാണെങ്കിലും ബൈക്കിന്റെ രൂപഭാവത്തിൽ വരുമ്പോൾ T100 ബ്ലാക്കിനെ മറ്റ് ആവർത്തനങ്ങളിൽ നിന്ന് കൂടുതൽ വ്യത്യസ്തമാക്കും.

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

ഈ കറുപ്പ് ഘടകങ്ങൾ റെട്രോ രൂപത്തിലുള്ള മോട്ടോർസൈക്കിളിനെ അൽപ്പം സ്പോർട്ടിയർ ലുക്ക് സമ്മാനിക്കുന്നു. ബ്ലാക്ക്ഔട്ട് തീം മാറ്റിനിർത്തിയാൽ മറ്റുള്ളവയെല്ലാം സ്റ്റാൻഡേർഡ് ബോണവില്ലെയ്ക്ക് സമാനമാണ്. ട്രയംഫ് ബോണവില്ലെ T120 ബ്ലാക്കിനും ഇതേ മാറ്റങ്ങൾ ബാധകമാണ്.

MOST READ: പണി കിട്ടിത്തുടങ്ങി, ബിഎസ് VI ഹിമാലയൻ തനിയെ നിന്നു പോകുന്നുവെന്ന് ഉപഭോക്താക്കൾ

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

അതിൽ മോട്ടോർസൈക്കിളിലെ ധാരാളം ഘടകങ്ങൾ ഒരു മാറ്റ് / ജെറ്റ് ബ്ലാക്ക് ഫിനിഷ് നേടും. മിററുകൾ, ഹെഡ്‌ലാമ്പ് റിം, ഇൻഡിക്കേറ്ററുകൾ, എഞ്ചിൻ, വീൽ റിംസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

അതേസമയം ഏപ്രിൽ ആറു മുതൽ ജൂലൈ വരെ നിശ്ചയിച്ചിരുന്ന ബി‌എസ്-VI ബോണവില്ലെ ശ്രേണിയുടെ വില വർധനവ് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. ഇപ്പോൾ T100 ബ്ലാക്കിന് 8.87 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

MOST READ: കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

സവിശേഷതകളുടെ കാര്യത്തിൽ ട്രയംഫ് ബോണവില്ലെ T100 ബ്ലാക്കിന് ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പ്, സ്‌പോക്ക്ഡ് വീലുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുന്നു. അഞ്ച് സ്പീഡ് ഗിയർഷിഫ്റ്റുള്ള 900 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

ബി‌എസ്-VI അവതാരത്തിലുള്ള ഈ എഞ്ചിൻ 5,750 rpm-ൽ 54 bhp കരുത്തും 3,050 rpm-ൽ 76.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചെങ്കിലും മറ്റ് മാറ്റങ്ങളൊന്നും ട്രയംഫ് വരുത്തിയിട്ടില്ല.

MOST READ: സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ട്രയംഫ് ബോണവില്ലെ T100, ട്രയംഫ് ബോണവില്ലെ T120, ട്രയംഫ് സ്പീഡ് മാസ്റ്റർ എന്നിവയുൾപ്പെടെ ഇന്ത്യൻ മോഡേൺ ക്ലാസിക് ശ്രേണിയിൽ ട്രയംഫിന് നിലവിൽ നാല് ബിഎസ്-VI മോഡലുകളാണുള്ളത്.

മോഡേൺ ക്ലാസിക് ശ്രേണി വിപുലീകരിക്കാൻ ട്രയംഫ്; ബോണവില്ലെ T100 ബ്ലാക്ക് ജൂണിലെത്തും

പുതിയ രണ്ട് മോഡലിനെ കൂടി അവതരിപ്പിക്കുന്നതോടെ ബ്രിട്ടീഷ് ബ്രാൻഡിന് ഈ വിഭാഗത്തിൽ മൊത്തം ആറ് ബിഎസ്-VI ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
BS6 Triumph Bonneville T100 Black Debut In June. Read in Malayalam
Story first published: Friday, May 29, 2020, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X