അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

എൻട്രി ലെവൽ സ്പോർട് ബൈക്ക് സെഗ്മെന്റിലെ തന്നെ ജനപ്രിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ RTR 180. കഴിഞ്ഞ മാർച്ചിൽ ബിഎസ്-VI നവീകരണത്തിനൊപ്പം വില വർധനയും മോട്ടോർസൈക്കിളിന് ലഭിച്ചിരുന്നു. എന്നാൽ വീണ്ടും 180 സിസി പതിപ്പിന്റെ വിലയിൽ പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുകയാണ് ടിവിഎസ്.

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച അപ്പാച്ചെ RTR 180 വിപണിയിൽ എത്തിയപ്പോൾ 1,01,450 രൂപയാണ് കമ്പനി എക്സ്ഷോറൂം വിലയായി നിശ്ചയിച്ചത്. ഒറ്റ വകഭേദത്തിൽ മാത്രം വിൽപ്പനക്ക് എത്തുന്ന ബൈക്കിന് 2,500 രൂപയുടെ വർധനവാണ് ലഭിക്കുന്നത്.

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

അതായത് ഇനി മുതൽ 1,03,950 രൂപയാണ് നിങ്ങൾ ബിഎസ്-VI അപ്പാച്ചെ RTR 180-യുടെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. കിടിലൻ പെർഫോമെൻസിനും കരുത്തുളള എക്‌സ്‌ഹോസ്റ്റ് നോട്ടിനും പേരുകേട്ട അപ്പാച്ചെ വിലയ്ക്കുള്ള മൂല്യം തീർച്ചയായും നൽകുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

MOST READ: സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

ബിഎസ്-VI ടി‌വി‌എസ് അപ്പാച്ചെ RTR 180 പതിപ്പിന് കരുത്തേകുന്നത് പുതുക്കിയ 177.4 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് കമ്പനിയുടെ റേസ് ട്യൂൺഡ് ഫ്യുവൽ ഇഞ്ചക്ഷൻ (RT-Fi) സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതും ശ്രദ്ധേയമാണ്.

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

എന്നിരുന്നാലും ഈ ബിഎസ്-VI കംപ്ലയിന്റ് യൂണിറ്റിന്റെ പ്രധാന പ്രത്യേകത ഒരു ഓയിൽ-കൂളർ ചേർക്കുന്നതാണ്. എഞ്ചിന്റെ ഏറ്റവും മികച്ച പ്രവർത്തന താപനില നിലനിർത്താൻ ഇത് സഹായിക്കുന്നു.

MOST READ: ഓണ്‍ലൈന്‍ ബുക്കിങും ഹോം ഡെലിവറിയും; സര്‍വം ഡിജിറ്റലാക്കി വെസ്പ, അപ്രീലിയ

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

അപ്പാച്ചെ RTR 180-യിലെ എഞ്ചിൻ 8,500 rpm-ൽ പരമാവധി 16.62 bhp കരുത്തും 7,000 rpm-ൽ 15.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പ് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റേസിംഗ് ഗ്രാഫിക്സ്, സിംഗിൾ പീസ് സീറ്റ്, എഞ്ചിൻ കൗൾ, സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിൽ, അലോയ് വീലുകൾ എന്നിവയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകൾ.

MOST READ: കൊവിഡ്-19; മുന്നണി പോരാളിക്കള്‍ക്കായി സര്‍വീസ് ഓഫറുകളുമായി യമഹ

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

ടിവിഎസ് അപ്പാച്ചെ RTR 180-യുടെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഒരു മോണോഷോക്കും ഉൾപ്പെടുന്നു. മുൻവശത്ത് 270 mm പെറ്റൽ ഡിസ്ക്കും പിന്നിൽ 200 mm പെറ്റൽ ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സിംഗിൾ ചാനൽ സൂപ്പർ-മോട്ടോ എബിഎസ് സ്റ്റാൻഡേർഡായി ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നു.

അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

അപ്പാച്ചെ സീരീസിലെ ബിഎസ്-VI RTR 160 4V, ബിഎസ്-VI അപ്പാച്ചെ RTR 200 4V എന്നിവയുടെ വിലയും ടിവി‌എസ് ഉയർത്തി. നിലവിൽ ബ്രാൻഡിന്റെ എല്ലാ മോഡലുകളിലും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
BS6 TVS Apache RTR 180 Gets A Price Hike Again. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X