അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ RTR 160 4V, RTR 200 4V എന്നിവയുടെ വില ഇന്ത്യയിൽ ഉയർത്തി. കഴിഞ്ഞ വർഷം നവംബറിലാണ് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബ്രാൻഡ് രണ്ട് മോഡലുകളെയും വിപണിയിൽ അവതരിപ്പിച്ചത്.

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

RTR 160 ശ്രേണിക്ക് 2,000 രൂപ വിലയും RTR 200 മോഡലിന് 2,500 രൂപയുടെയും വില വർധനവാണ് ടിവിഎസ് നടപ്പിലാക്കിയിരിക്കുന്നത്. 160 സിസി മോഡലിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് നിലവിൽ 100,950 രൂപയും ഡിസ്ക്ക് ബ്രേക്ക് പതിപ്പിന് 104,000 രൂപയുമാണ് എക്സ്ഷോറൂം വില.

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

അതേസമയം ഒറ്റ വകഭേദത്തിൽ മാത്രം തെരഞ്ഞെടുക്കാവുന്ന അപ്പാച്ചെ RTR 200 4V മോഡലിന് 125,000 രൂപയുമാണ് വില. ഈ വിലകളിലാണ് കമ്പനി നിലവിൽ പരിഷ്ക്കരണം കൊണ്ടുവന്നിരിക്കുന്നത്.

MOST READ: തെരഞ്ഞെടുക്കാം ഏഴ് കളറിൽ, കൂടുതൽ മോഡേണായി ബുള്ളറ്റ് 350

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

കൊവിഡ്-19 ന്റെ ആഘാതം മൂലമുണ്ടായ നഷ്ടം നികത്തുക എന്നതാണ് വിവിധ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ വില വർധനവിന്റെ ഒരു പ്രധാന കാരണം. അതിൽ ഇപ്പോൾ ടിവിഎസും ഉൾപ്പെടുന്നുവെന്ന് മാത്രം.

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

ബി‌എസ്-VI എഞ്ചിനുകൾക്കൊപ്പം പുതിയതും പരിഷ്ക്കരിച്ചതുമായ അപ്പാച്ചെ മോട്ടോർസൈക്കിളുകൾക്ക് പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിച്ചിരുന്നു. അതോടൊപ്പം പുതുതായി രൂപകൽപ്പന ചെയ്ത പൊസിഷൻ ലാമ്പുകൾ, ഫെതർ ടച്ച് സ്റ്റാർട്ട്, കൂൾ റേസ് ഗ്രാഫിക്സ് എന്നിവയും ബൈക്കുകളിൽ ഇടംപിടിച്ചു.

MOST READ: ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

ബിഎസ് VI എഞ്ചിനൊപ്പം കൂട്ടിചേർത്ത പ്രധാന സവിശേഷതകളിലൊന്നാണ് ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ. ഇത് ഈ വിഭാഗത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലാണ് അപ്പാച്ചെ സീരീസ്.

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

കുറഞ്ഞ വേഗതയുള്ള നഗര സവാരിക്ക് ഇത് സഹായിക്കുന്നുവെന്നും വളരെ സുഗമവും നിയന്ത്രിതവുമായ സവാരിക്ക് മോട്ടോർസൈക്കിളിനെ പ്രാപ്‌തമാക്കുന്നുവെന്നും ടിവിഎസ് അവകാശപ്പെടുന്നു.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

2020 ടിവിഎസ് അപ്പാച്ചെ RTR 200 4V-ക്ക് പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ 197.75 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ്, ഓയിൽ കൂൾഡ് എഞ്ചിനും അഞ്ച് സ്പീഡ് ഗിയർബോക്‌സും ലഭിക്കും. ഇത് 8,500-rpm-ൽ 20.2 bhp കരുത്തും 7,500 rpm-ൽ 16.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

അതേസമയം ശേഷി കുറഞ്ഞ 2020 ടിവിഎസ് അപ്പാച്ചെ RTR 160 4V മോഡലിൽ 159.7 സിസി സിംഗിൾ സിലിണ്ടർ, ഫോർ വാൽവ് ഓയിൽ കൂൾഡ് എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 8,250 rpm-ൽ 15.8 bhp പവറും 7,250 rpm-ൽ 14.12 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ്.

Most Read Articles

Malayalam
English summary
BS6 TVS Apache RTR series got Price Hike. Read in Malayalam
Story first published: Thursday, May 28, 2020, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X