XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

XL 100 -ന്റെ ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്. 43,889 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വില. മൂന്ന് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

i-ടച്ച്സ്റ്റാര്‍ട്ട് പതിപ്പിന് 43,889 രൂപയും i-ടച്ച്സ്റ്റാര്‍ട്ട് സ്‌പെഷ്യല്‍ പതിപ്പിന് 45,129 രൂപയും, കംഫര്‍ട്ട് i-ടച്ച്സ്റ്റാര്‍ട്ട് മോഡലിന് 45,459 രൂപയുമാണ് വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലിനെക്കാള്‍ 3,000 രൂപ മുതല്‍ 3,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവില്‍ കംഫര്‍ട്ട് i-ടച്ച്സ്റ്റാര്‍ട്ട് മോഡലിന്റെ വിവരങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്. 99.7 സിസി ബിഎസ് VI എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ഈ എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 4.4 bhp കരുത്തും 3,500 rpm -ല്‍ 6.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് IV എഞ്ചിനിലും ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 15 ശതമാനത്തോളും ഇന്ധനക്ഷമത പുതിയ പതിപ്പിനാണെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ ഭാരത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന് 84 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 85.5 കിലോഗ്രാമാണ് ഭാരം.സ്പ്ലിറ്റ് സീറ്റ് ലഭ്യമാക്കിയതിനാല്‍ ആവശ്യമുള്ളപ്പോള്‍ ഉടമകള്‍ക്ക് സീറ്റ് ഇളക്കി മാറ്റാന്‍ കഴിയും. ഇത് പിന്‍വശത്ത് കൂടുതല്‍ സാധനങ്ങള്‍ കയറ്റിവയ്ക്കുന്നതിന് സഹായകമാകും.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. നിലവില്‍ ഏപ്രില്‍ ഒന്നിന് മുന്നോടിയായി വാഹനങ്ങളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനി.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

എന്‍ടോര്‍ഖിന്റെയും, ജുപിറ്ററിന്റെയും. അപ്പാച്ചെ RTR 180, RTR 160, RTR 200 തുടങ്ങി നിരവധി മോഡലുകളുടെ ബിഎസ് VI പതിപ്പുകളെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

180 സിസി വിഭാഗത്തിലെ പള്‍സറുകളുടെ പ്രധാന എതിരാളിയായ അപ്പാച്ചെ RTR 180 ബിഎസ് VI നെ ഉടന്‍ വില്‍പ്പനക്കെത്തിക്കും കമ്പനി. ഇപ്പോള്‍ ബൈക്കിന്റെ പുതുക്കിയ വിലയും വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മോഡലിനേക്കാള്‍ 6,700 രൂപ കൂടുതലാണ് ടിവിഎസ് അപ്പാച്ചെ RTR 180 ബിഎസ് VI പതിപ്പിന്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

അതായത് പുതുക്കിയ മോഡലിന് ഇപ്പോള്‍ 1.01 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അടുത്തിടെ നവീകരിച്ച് വിപണിയില്‍ എത്തിയ ബിഎസ് VI അപ്പാച്ചെ RTR 160 4V-യെക്കാള്‍ 7,500 രൂപ കൂടുതലാണ്.

XL100 ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് ടിവിഎസ്; വില 43,889 രൂപ

അപ്പാച്ചെ RTR 160 4V-യുടെ ഡ്രം ബ്രേക്ക് വകഭേദത്തിന് 1.01 ലക്ഷം രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 1.04 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
BS6 TVS XL 100 launched at Rs 43,889. Read in Malayalam.
Story first published: Friday, March 20, 2020, 21:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X