ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

ടിവിഎസ് പുതിയ ബിഎസ്-VI കംപ്ലയിന്റ് സെസ്റ്റ് 110 ഇന്ത്യയിൽ പുറത്തിറക്കി. ഹിമാലയൻ ഹൈ സീരീസ്, മാറ്റ് സീരീസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന സ്‌കൂട്ടറിന് 58,460 രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

പരമാവധി 8 bhp കരുത്തും 8.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന ശേഷിയുള്ളതാണ് പുതുതായി പരിഷ്ക്കരിച്ച സെസ്റ്റിന്റെ 110 സിസി എഞ്ചിൻ. മുമ്പത്തെ ബി‌എസ്-IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പവറിൽ ചെറിയ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിലും ടോർഖ് വർധിച്ചത് ശ്രദ്ധേയമായി.

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

110 സിസി സ്കൂട്ടർ വിഭാഗത്തിൽ സെസ്റ്റ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ സ്കൂട്ടറല്ലെങ്കിലും അത്യാവിശ്യം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ടിവിഎസിന് സാധിച്ചിട്ടുണ്ട്. അതിന് സ്കൂട്ടറിന്റെ കുറഞ്ഞ ഭാരമാണ് സഹായകരമാകുന്നത്.

MOST READ: 125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

ടിവിഎസ് സെസ്റ്റിന്റെ പുതിയ ബിഎസ്-VI എഞ്ചിന് ഇപ്പോൾ ഇക്കോത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ ET-Fi സാങ്കേതികവിദ്യ നൽകിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. ഇത് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ഡ്രൈവിബിലിറ്റിയും ഇന്ധന സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്താൻ സഹായകരമാകുന്നു.

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

19 ലിറ്റർ ബെസ്റ്റ് ഇൻ ക്ലാസ് അണ്ടർ സീറ്റ് സ്റ്റോറേജ്, ട്യൂബ് ലെസ് ടയറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഡേടൈം റണ്ണിംഗ് ലാമ്പ് (DRL), ട്വിലൈറ്റ് ലാമ്പുകൾ എന്നിവയാണ് ടിവിഎസ് സ്കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: 2020 GSX-R 1000 R മോട്ടോജിപി പതിപ്പ് ജപ്പാനിൽ പുറത്തിറക്കി സുസുക്കി

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും ഹൈഡ്രോളിക് റിയർ മോണോ ഷോക്കുമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

110 mm ഫ്രണ്ട് ഡ്രം ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110-ന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ഒരു ഓപ്ഷനായി പോലും ഡിസ്ക് ബ്രേക്കുകൾ വാഗ്‌ദാനം ചെയ്യാത്തത് ശരിക്കും നിരാശപ്പെടുത്തുന്നുണ്ട്.

MOST READ: മോജോ 300 ബിഎസ്-VI പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

രൂപകൽപ്പനയുടെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ പുതിയ സെസ്റ്റ് 110 നിലവിൽ ഉണ്ടായിരുന്ന മോഡലിന് സമാനമായി തുടരുന്നു. സസ്‌പെൻഷൻ, ഫ്രെയിം, ബ്രേക്കിംഗ് ഹാർഡ്‌വെയർ തുടങ്ങിയ അതിന്റെ അടിസ്ഥാന ഘടകങ്ങളും അതേപടി മുന്നോട്ട് കൊണ്ടുപോവുകയാണ് ടിവിഎസ് ചെയ്തിരിക്കുന്നത്.

ബിഎസ്-VI ടിവിഎസ് സെസ്റ്റ് 110 വിപണിയിൽ, വില 58,460 രൂപ

55,600 രൂപ എക്സ്ഷോറൂം വിലയുള്ള ഹീറോ പ്ലെഷർ പ്ലസുമായാണ് ടിവിഎസ് സെസ്റ്റ് വിപണിയിൽ മത്സരിക്കുന്നത്. റെഡ്, ബ്ലൂ, പർപ്പിൾ, ബ്ലാക്ക്, യെല്ലോ, ടർക്കോയ്‌സ് ബ്ലൂ എന്നീ ആറ് കളർ ചോയ്‌സുകൾ ബിഎസ്-VI പതിപ്പ് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
BS6 TVS Zest 110 Launched In India. Read in Malayalam
Story first published: Thursday, July 23, 2020, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X