ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ ശ്രേണിയിൽ യമഹയുടെ തുറുപ്പുചീട്ടായ FZ 25 ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡലിന് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഇപ്പോൾ ഷോറൂമുകളിലെത്തിയ ബിഎസ്-VI FZ 25 മോഡലിനെ കൂടുതൽ അടുത്തറിയാൻ MRD വ്ളോഗ്‌സ് എന്ന യൂട്യൂബ് ചാനൽ ഒരു പുതിയ വോക്ക്എറൗണ്ട് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. എഞ്ചിൻ പരിഷ്ക്കരണത്തിനൊപ്പം ചില ഡിസൈൻ മെച്ചപ്പെടുത്തലുകളും പുതിയ സവിശേഷതകളും ബൈക്കിൽ യമഹ അവതരിപ്പിക്കുന്നുണ്ട്.

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ബിഎസ്-VI യമഹ FZ 25, FZS 25 എന്നിവയിൽ ഇടംപിടിച്ചിരിക്കുന്ന പുതിയ ക്ലാസ് ഡി ബൈ-ഫങ്ഷണൽ എൽ‌ഇഡി ഹെഡ്‌ലാമ്പും എൽ‌ഇഡി ഡി‌ആർ‌എല്ലുമാണ് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്. ഹെഡ്‌ലാമ്പിന് കോം‌പാക്‌ട്, സ്നാസി ഡിസൈൻ ഉണ്ട് കൂടാതെ മെച്ചപ്പെട്ട ദൃശ്യപരതയും ഇത് ഉറപ്പാക്കുന്നു.

MOST READ: ബിഎസ് VI കവസാക്കി Z650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടന്‍

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

അതോടൊപ്പം മൾട്ടി-ഫംഗ്ഷൻ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച്, സ്ലീക്ക് ഫ്യൂവൽ ടാങ്ക്, മസ്കുലർ ടാങ്ക് ഷ്രൗഡുകൾ, സ്പ്ലിറ്റ് സ്റ്റെപ്പ്-അപ്പ് സ്റ്റൈൽ സീറ്റ്, ബ്ലാക്ക്ഔട്ട് ഘടകങ്ങൾ, ഷാർപ്പ് മഫ്ലർ കവർ, കൗൾ എന്നിവയും ബിഎസ്-VI FZ 25 മോഡലിൽ ഉൾപ്പെടുന്നുണ്ട്.

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ഇതിനു പുറമെ ഗോൾഡൻ അലോയ് വീലുകൾ, ബ്രഷ് ഗാർഡ്, ഫ്രണ്ട് വിസർ എന്നിവ പോലുള്ള അധിക സവിശേഷതകൾ FZS 25 ന് ലഭിക്കുന്നു. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നിവയിൽ FZ 25 ലഭ്യമാകുമ്പോൾ പാറ്റിന ഗ്രീൻ, വൈറ്റ്-വെർമില്യൺ, ഡാർക്ക് മാറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ FZS 25 വേരിയന്റിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പെൺകുട്ടിയുടെ RXZ വൈറൽ വീഡിയോയ്ക്ക് പിന്നാലെ മുട്ടൻ പണിയുമായി MVD

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

249 സിസി SOHC എയർ കൂൾഡ് എഞ്ചിനാണ് FZ 25 മോഡലുകൾക്ക് കരുത്തേകുന്നത്. ഇത് 8000 rpm-ൽ പരമാവധി 20.8 bhp കരുത്തും 6000 rpm-ൽ 20.1 Nm torque ഉം ഉത്പാദിപ്പിക്കൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

FZ 25, FZS 25 എന്നിവയെ താരതമ്യേന ഭാരം കുറഞ്ഞ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. ഇവയുടെ ഭാരം യഥാക്രമം 153, 154 കിലോഗ്രാമാണ്. മികച്ച ആക്സിലറേഷൻ, ഹാൻഡിലിംഗ്, മെച്ചപ്പെട്ട ഇന്ധനക്ഷമത, പവർ-ടു-വെയ്റ്റ് അനുപാതം എന്നിങ്ങനെയുള്ള ഒന്നിലധികം ആനുകൂല്യങ്ങൾ യമഹയുടെ ഈ ക്വാർട്ടർ ലിറ്റർ മോഡൽ വാഗ്ദാനം ചെയ്യുന്നു.

MOST READ: ബിഎസ്-VI ജാവ മോഡലുകൾ നിരത്തിലേക്ക്, ഡെലിവറി ആരംഭിച്ചതായി കമ്പനി

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളിൽ സസ്പെൻഡ് ചെയ്ത ഡയമണ്ട് ഫ്രെയിം ചാസിയും പിന്നിൽ 7-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോക്രോസ് സസ്പെൻഷനും യമഹ FZ 250 ഇരട്ടകളിൽ ഉപയോഗിചിചരിക്കുന്നു. ക്രമീകരിക്കാവുന്ന റിയർ സസ്‌പെൻഷൻ വ്യത്യസ്‌ത ഭൂപ്രദേശങ്ങൾ അനായാസമായി പര്യവേക്ഷണം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു.

ബിഎസ്-VI യമഹ FZ 25 ഷോറൂമുകളിൽ എത്തിതുടങ്ങി, ഡെലിവറി ഉടൻ ആരംഭിച്ചേക്കും

ബ്രേക്കിംഗിനായി 282 mm ഫ്രണ്ട്, 220 mm റിയർ ഡിസ്ക് ബ്രേക്ക് എന്നിവ ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ കെടിഎം ഡ്യൂക്ക് 250, സുസുക്കി ജിക്സർ 250 ഇരട്ടകൾ, പുതിയ ബജാജ് ഡോമിനാർ 250 തുടങ്ങിയ മോഡലുകളാണ് 2020 യമഹ FZ25-ന്റെ പ്രധാന എതിരാളികൾ. ബൈക്കിനായുള്ള ഡെലിവറി കമ്പനി ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha FZ 25 Arrived In Showroom Delivery Start Soon. Read in Malayalam
Story first published: Thursday, August 6, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X