ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

യമഹ ഇന്ത്യയുടെ ജനപ്രിയ മോട്ടോർസൈക്കിളുകളായ ബിഎസ്-VI FZ മോഡലുകളുടെ വില വർധിപ്പിച്ചു. എന്നാൽ 500 രൂപയുടെ വില ചെറിയ വില വർധനവ് മാത്രമാണ് രണ്ട് ബൈക്കുകൾക്കും ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

കഴിഞ്ഞ വർഷം നവംബറിലാണ് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യമഹ FZ, FZ-S മോഡലുകളെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചത്. റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ FZ തെരഞ്ഞെടുക്കാൻ സാധിക്കും. ഇതിന് 99,200 രൂപയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

അതേസമയം അൽപ്പം ഉയർന്ന മോഡലായ FZ-S വകഭേദത്തിന് 1,01,200 രൂപയാണ് എക്സ്ഷോറൂം വില. മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഗ്രേ / സിയാൻ ബ്ലൂ എന്നീ നിറങ്ങളിൽ ഈ പതിപ്പ് ലഭ്യമാകും. എന്നാൽ സ്പെഷ്യൽ ഡാർക്ക് നൈറ്റ് കളർ ഓപ്ഷൻ വരുന്ന മോഡലിന് 1,02,700 മുടക്കേണ്ടി വരും.

MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

ബിഎസ്-VI FZ, FZ-S മോട്ടോർസൈക്കിളുകൾക്ക് 500 രൂപയാണ് ഇനി മുതൽ അധികം നൽകേണ്ടി വരിക. നാമമാത്രമായ വില വർധനവിന് പുറമെ മറ്റ് മാറ്റങ്ങളൊന്നും മോട്ടോർസൈക്കിളിൽ യമഹ വരുത്തിയിട്ടില്ല.

Model BS6 Colour Old BS6 Price New BS6 Price Price Hike
FZ-Fi Racing Blue/Metallic Black Rs 99,200 Rs 99,700 Rs 500
FZS-Fi Metallic Red, Matte Black, Dark Matte Blue, and Grey/Cyan Blue Rs 1,01,200 Rs 1,01,700 Rs 500
Dark Knight Rs 1,02,700 Rs 1,03,200 Rs 500
ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടെ എത്തുന്ന ബിഎസ്-VI യമഹ FZ, FZ-S മോഡലുകൾക്ക് കരുത്തേകുന്നത് 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഈ എയർ-കൂൾഡ് യൂണിറ്റ് 7,250 rpm-ൽ പരമാവധി 12.4 bhp പവറും 5,500 rpm-ൽ 13.6 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

മറ്റ് സവശേഷതകളിൽ സ്റ്റാൻഡേർഡ് സിംഗിൾ-ചാനൽ എബിഎസ് ഉള്ള സ്ട്രീറ്റ് ഫൈറ്റർ ഡ്യുവോ സ്പോർട്സ് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ നെഗറ്റീവ് എൽഇഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലൈറ്റ്‌, റിയർ റേഡിയൽ ടയർ തുടങ്ങിയവ മോട്ടോർസൈക്കിളുകളിൽ ഉൾപ്പെടുന്നു.

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഒരു മോണോ-ഷോക്കുമാണ് സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്. അതേസമയം ബ്രാൻഡിന്റെ ജനപ്രിയ എൻട്രി ലെവൽ മോഡലായ YZF R15 V3 പതിപ്പിനും കമ്പനി വില വർധിപ്പിച്ചു.

MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

500 രൂപ മുതല്‍ 1,000 രൂപ വരെയാണ് R15 V3-യുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധവവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിഎസ്-VI മോഡൽ വിപണിയില്‍ എത്തി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ബൈക്കിന്റെ വില വ്യത്യാസം ഉണ്ടായിരിക്കുന്നത്.

ബിഎസ്-VI FZ മോഡലുകളുടെ വിലയും വർധിപ്പിച്ച് യമഹ

YZF R15 V3 സ്പോർട്സ് ബൈക്കിന്റെ തണ്ടര്‍ ഗ്രേയ്ക്ക് നിലവിൽ 1,45,300 രൂപയും റേസിംഗ് ബ്ലൂ പതിപ്പിന് 1,45,900 രൂപയും ഡാര്‍ക്ക്നൈറ്റ് കളര്‍ ഓപ്ഷന് 1,47,300 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha FZ models get price hike. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X