പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ തങ്ങളുടെ ജനപ്രിയ മോഡലായ MT-15-ന്റെ വില വർധിപ്പിച്ചു. എന്നാൽ ഐസ് ഫ്ലൂ വെർമില്യൺ കളർ ഓപ്ഷനു മാത്രമാണ് വില വർധനവ് ബാധകം എന്നത് ശ്രദ്ധേയമാണ്.

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശ്രേണിയിൽ എത്തുന്ന ബിഎസ്-VI യമഹ MT-15-ന് ഇപ്പോൾ 1,39,900 രൂപയാണ് എക്‌സ്ഷോറൂം വില. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ബിഎസ്-VI മോട്ടോർസൈക്കിൾ മെറ്റാലിക് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഐസ് ഫ്ലൂ വെർമില്യൺ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

നിലവിൽ 500 രൂപയുടെ വില വർധനവ് മാത്രമാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മറ്റ് രണ്ട് കളർ ഓപ്ഷനേക്കാളും ഐസ് ഫ്ലൂ വെർമില്യൺ കളറിനായി 1000 രൂപ അധികം നൽകേണം.

MOST READ: പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

യമഹ MT15 വിപണിയില്‍ എത്തിയിട്ട് ഏകദേശം ഒരുവര്‍ഷം പിന്നിട്ടു. ഇക്കാലയളവിനുള്ളിൽ ബൈക്കിന്റെ 25,000 -ത്തിലധികം യൂണിറ്റുകള്‍ ഏപ്രിൽ മാസത്തിനുള്ളിൽ തന്നെ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ ലക്ഷ്യമിട്ടാണ് ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. അടിമുടി അഗ്രസീവ് ലുക്കാണ് MT15-ന്റെ പ്രധാന സവിശേഷത

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

ബിഎസ്-VI-ലേക്ക് പുതുക്കിയ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 10,000 rpm-ൽ 18.5 bhp പവറും 8500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് എൻട്രി ലെവൽ സ്പോർട്സ് ബൈക്കായ യമഹയുടെ തന്നെ R15 V3 പതിപ്പിൽ വാഗ്‌ദാനം ചെയ്യുന്നതാണ്.

MOST READ: ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച് യമഹ

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, സിംഗിള്‍-ചാനല്‍ എബിഎസ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-പീസ് സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് നേക്കഡ് സ്ട്രീറ്റ് മോഡലിൽ ലഭ്യമാകുന്ന പ്രധാന സവിശേഷതകൾ.

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കുമാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ യമഹ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണാത്മക രൂപകല്‍പ്പനയുള്ള MT-15 വളരെ സ്‌പോര്‍ട്ടിയും മസ്‌കുലര്‍ രൂപവുമാണ് പ്രധാനം ചെയ്യുന്നത്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പുകളില്‍ എത്തി

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

ഇന്ത്യൻ വിപണിയിൽ ബജാജ് പള്‍സര്‍ NS200, ടിവിഎസ് അപ്പാച്ചെ RTR200 4V, സുസുക്കി ജിക്സെര്‍ 155, കെടിഎം ഡ്യൂക്ക് 125 എന്നിവയാണ് യമഹ MT-15 ന്റെ പ്രധാന എതിരാളികള്‍.

പരിഷ്ക്കരണം വിലയിൽ, യമഹ MT-15 മോഡലിന് ഇനി 500 രൂപ അധികം മുടക്കേണം

MT-15-ന് പുറമെ R15 V3, FZ, FZ-S തുടങ്ങിയ മോഡലുകളുടെയും വിലയിൽ യമഹ പരിഷ്ക്കരണം കൊണ്ടുവന്നിട്ടുണ്ട്. എല്ലാ മോഡലുകൾക്കും 500 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha MT-15 gets a price hike. Read in Malayalam
Story first published: Monday, May 18, 2020, 20:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X