ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിൾ ശ്രേണിയിലെ ജനപ്രിയനായ ബിഎസ്-VI യമഹ R15 V3.0 യുടെ വില രണ്ടാം തവണയും വർധിപ്പിച്ച് യമഹ. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച മോഡൽ 2019 ഡിസംബറിലാണ് ഇന്ത്യൻ നിരത്തിൽ എത്തുന്നത്.

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

1,45,300 രൂപയുടെ പ്രാരംഭ വിലയിലാണ് ബിഎസ്-VI യമഹ R15 V3.0 വിപണിയിൽ ഇടംപിടിച്ചത്. തണ്ടർ ഗ്രേ, റേസിംഗ് ബ്ലൂ, ഡാർക്ക് നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ നിറത്തെ ആശ്രയിച്ച് ഇരുചക്ര വാഹനത്തിന്റെ വില വ്യത്യാസപ്പെടും.

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

R15 V3.0 ബിഎസ്-VI മോഡലിന്റെ വില മെയ് മാസത്തിലാണ് ആദ്യമായി യമഹ വർധിപ്പിച്ചത്. എന്നാൽ നിലവിലെ വിപണി സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് വില കൂട്ടിയതിനു പിന്നാലെ ജാപ്പനീസ് കമ്പനിയും സ്പോർട്സ് മോട്ടോർസൈക്കിളിന്റെ വില പരിഷ്ക്കരിക്കുകയായിരുന്നു.

MOST READ: 2020 ജൂലൈയില്‍ 5 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

ബിഎസ്-VI യമഹ R15 V3.0 യുടെ മൂന്ന് കളർ ഓപ്ഷനുകൾക്കും ഇപ്പോൾ 2,100 രൂപയാണ് വർധിച്ചിരിക്കുന്നത്. അതായത് തണ്ടർ ഗ്രേ കളറിനായി ഇനി മുതൽ 1,47,900 രൂപയും റേസിംഗ് ബ്ലൂവിനായി 1.49 ലക്ഷം രൂപയും ഡാർക്ക് നൈറ്റ് പതിപ്പിനായി 1.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മൂടക്കേണ്ടത്.

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

സെഗ്‌മെന്റിൽ ലഭ്യമായ ഏറ്റവും ചെലവേറിയ ഓപ്ഷനുകളിൽ ഒന്നാണ് യമഹ R15 V3.0 എങ്കിലും ഇന്ത്യയിലും നിരവധി അന്താരാഷ്ട്ര വിപണികളിലും ഇതിന് ഒരു വലിയ ആരാധക വൃന്ദം തന്നെയുണ്ട്. സ്പോർട്ടി രൂപത്തിനൊപ്പം യമഹയുടെ കഴിവുറ്റ 155 സിസി എഞ്ചിനും കൂടി ചേരുമ്പോൾ മോട്ടോർസൈക്കിൾ വ്യത്യസ്തമാകുന്നു.

MOST READ: RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് SOHC എഞ്ചിനാണ് R15 V3.0 മോഡലിന് കരുത്തേകുന്നത്. യമഹയുടെ വേരിയബിൾ വാൽവ് ആക്യുവേഷൻ (vva) സാങ്കേതികവിദ്യയും ചേരുന്നതോടെ മുഴുവൻ റെവ്-റേഞ്ചിലും ആവശ്യമായ പവർ ലഭ്യത ഉറപ്പാക്കുന്നു.

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

ബിഎസ്-VI യമഹ R15 V3.0 പരമാവധി 18.6 bhp പവറും 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സിനൊപ്പം ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും ഉണ്ട്. ഡെൽറ്റാബോക്സ് ഫ്രെയിം, അലുമിനിയം സ്വിംഗാർം, ലിങ്ക്ഡ്-ടൈപ്പ് റിയർ മോണോഷോക്ക് എന്നിവ R15 V3.0 ന്റെ ഹാൻഡിലിംഗ് സവിശേഷതകളിൽ ഒരു പ്രധാന സംഭാവനയാണ്.

MOST READ: ജൂലൈയിൽ 5,386 യൂണിറ്റ് വിൽപ്പനയുമായി ടൊയോട്ട

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

കൂടാതെ സമർപ്പിത എർഗണോമിക്സ് ഈ മോട്ടോർബൈക്ക് ഓടിക്കുന്നത് കൂടുതൽ രസകരമാക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബൈക്കിന്റെ പ്രധാന ആകർഷണമാണ്.

ബിഎസ്-VI R15 V3.0 മോഡലിന്റെ വില വീണ്ടും വർധിപ്പിച്ച് യമഹ

അതോടൊപ്പം ഇരട്ട-ചാനൽ എബിഎസ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് സ്വിച്ച്, എയറോഡൈനാമിക് ഡിസൈൻ, സ്‌പോർടി എക്‌സ്‌ഹോസ്റ്റ്, ആകർഷകമായ ടെയിൽ ലൈറ്റ്, ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവയും യമഹ R15 V3.0 യുടെ മാറ്റുകൂട്ടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
BS6 Yamaha R15 V3.0 Price Hiked Again. Read in Malayalam
Story first published: Tuesday, August 4, 2020, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X