ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ജാവ മോട്ടോര്‍സൈക്കിളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മുംബൈ അസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. ഈ പങ്കാളിത്തത്തിലൂടെ വിവിധ പദ്ധതികളും ഇരുകൂട്ടരും പ്രഖ്യാപിച്ചു.

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ബോബര്‍ ശൈലിയിലുള്ള മോട്ടോര്‍സൈക്കിളിന് സിയറ്റിന്റെ സൂം ക്രൂസ് ടയറുകള്‍ ലഭിക്കും. ഉയര്‍ന്ന വേഗതയില്‍ സുഖപ്രദമായ സവാരി അനുഭവവും മികച്ച നിയന്ത്രണവും നല്‍കുന്നതിനാണ് ഈ ടയറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

സൂം ക്രൂസ് ടയറുകള്‍ 100 / 90-18 ഫ്രണ്ട്, 140 / 70-17 പിന്‍ സജ്ജീകരണങ്ങളില്‍ ലഭ്യമാണ്. ജാവ പെറാക് പ്രവേശിച്ചതിനുശേഷം മികച്ച പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതീക്ഷകള്‍ക്ക് അനുസൃതമായി സൂം ക്രൂസ് ടയറുകള്‍ വിതരണം ചെയ്യുന്നതില്‍ സിയാറ്റിന് സന്തോഷമുണ്ടെന്നും സിയറ്റ് ടയേഴ്‌സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു.

MOST READ: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ജാവ മോട്ടോര്‍സൈക്കിളുകളുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിനായി ടയര്‍ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം 2019 നവംബര്‍ മാസത്തില്‍ വിപണിയില്‍ അവതരിപ്പിച്ച പെറാക്കിന്റെ ഡെലിവറി അടിത്തിടെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു.

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

1.94 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എഞ്ചിനാണ് പെറാക്കിന് നല്‍കിയിട്ടുള്ളത്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

MOST READ: മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ജാവ, ജാവ 42 മോഡലുകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് പെറാക്ക് വിപണിയില്‍ എത്തുന്നത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിരിക്കുന്നത്.

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കും. മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വില വര്‍ധനവുമായി ടിവിഎസ്

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ നല്‍കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നുത്.

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ഹെഡ്‌ലാമ്പ്‌ ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.

MOST READ: പഴയ സിറ്റിക്ക് 1.6 ലക്ഷം രൂപയുടെ ഇളവുകള്‍ നല്‍കി ഹോണ്ട

ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
English summary
CEAT Announces Zoom Cruz Tyres Specifically Built For Jawa Perak. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X