പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ് മോട്ടോ പുതിയ 693 സിസി, പാർലൽ-ട്വിൻ എഞ്ചിൻ നൽകുന്ന നിരവധി മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

അഡ്വഞ്ചർ, ഹെറിറ്റേജ്, സ്പോർട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഫ്ലേവറുകളിൽ സിഎഫ് മോട്ടോ 700 CL-X ബൈക്കുകൾ ലഭ്യമാണ്. അടുത്ത വർഷം ആദ്യം അന്താരാഷ്ട്ര റിലീസിന് മുന്നോടിയായി ചൈനീസ് ആഭ്യന്തര വിപണിയിൽ ബൈക്കുകൾ അവതരിപ്പിച്ചു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

മൂന്ന് മോഡലുകളിൽ ആദ്യത്തേത് സിഎഫ് മോട്ടോ 700 CL-X ഹെറിറ്റേജ് ആയിരിക്കും. ഇത് 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങും തുടർന്ന് 700 CL-X അഡ്വഞ്ചർ, 700 CL-X സ്‌പോർട്ട് എന്നിവ വിപണിയിൽ എത്തും.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

മൂന്ന് ബൈക്കുകളും ഒരേ 693 സിസി, ലിക്വിഡ്-കൂൾഡ്, DOHC, പാരലൽ-ട്വിൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 8,500 rpm -ൽ 73 bhp പരമാവധി കരുത്തും 7,000 rpm -ൽ 68 Nm torque ഉം നൽകുന്നു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ഒരു അലുമിനിയം അലോയി ഫ്രെയിമിന് ചുറ്റുമാണ് ബൈക്കുകൾ നിർമ്മിച്ചിരിക്കുന്നത്. സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുന്നിൽ ക്രമീകരിക്കാവുന്ന റീബൗണ്ടും കംപ്രഷനുമുള്ള 41 mm KYB ഇൻവേർട്ടഡ് ഫോർക്കുകളും, പിന്നിൽ 150 mm ട്രാവൽ ക്രമീകരിക്കാവുന്ന പ്രീലോഡുള്ള KYB മോണോഷോക്കുമാണ് ഉപയോഗിക്കുന്നത്.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

320 mm ഫ്രണ്ട് ഡിസ്കിൽ ജെ ജുവാൻ ഫോർ പിസ്റ്റൺ റേഡിയൽ കാലിപ്പറുകളും 260 mm റിയർ ഡിസ്കും മോട്ടോർസൈക്കിളുകളുടെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

പന്നിയേർസ്, ഡയമണ്ട്-സ്റ്റിച്ചിംഗ് സീറ്റ്, പ്രൊട്ടക്ഷൻ & ബാർ-എൻഡ് മിററുകൾ, കൂടാതെ റൈഡർ വസ്ത്രങ്ങൾ, ലൈഫ്സ്റ്റൈൽ കളക്ഷൻ എന്നിവയുൾപ്പെടെയുള്ള ആക്സസറികളും ലഭ്യമാണ്.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

16.5 കിലോഗ്രാം ഭാരമുള്ള പുതുതായി രൂപകൽപ്പന ചെയ്ത സ്പ്ലിറ്റ് ഫ്രെയിമും, 6.7 കിലോഗ്രാം അലുമിനിയം അലോയി സ്വിംഗാആമും 700 CL-X ഹെറിറ്റേജ് 183 കിലോഗ്രാം ഭാരം നൽകുന്നു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

സ്റ്റാൻഡേർഡ് സ്ലിപ്പർ ക്ലച്ചും ബൈക്കുകളിൽ ഉണ്ട്, ഇത് ക്ലച്ച് ലിവറിന് നേരിയ ഭാവം നൽകുന്നു. ഒപ്പം അഗ്രസ്സീവ് ഡൗൺ‌ഷിഫ്റ്റിംഗിനിടെ റിയർ-വീൽ ചാറ്ററും കുറയ്ക്കുന്നു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

ഓൺ-ബോർഡ് കമ്പ്യൂട്ടർ ഇക്കോണമി, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സിഎഫ്‌ മോട്ടോ 700 CL-X ക്രൂയിസ് കൺട്രോളും യു‌എസ്ബി ചാർജിംഗ് പോയിന്റും നൽകുന്നു.

പുതിയ 700 CL-X സീരീസ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് സിഎഫ് മോട്ടോ

അതേസമയം, ബംഗളൂരു ആസ്ഥാനമായുള്ള AMW -വുമായി സഹകരിച്ച് ബ്രാൻഡ് ഇന്ത്യയിലും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ്. കൊവിഡ്-19 മഹാമാരി കാരണം നിർമ്മാതാക്കളുടെ രാജ്യത്തെ ഡീലർഷിപ്പ് വിപുലീകരണ പദ്ധതികൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #cfmoto #സിഎഫ് മോട്ടോ
English summary
CFMoto Unveiled New 700 CL-X Series Motorcycles. Read in Malayalam.
Story first published: Wednesday, August 26, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X