290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

ഇലക്ട്രിക് പെഡൽ സഹായത്തോടെയുള്ള സൈക്കിളുകൾക്കായി പവർനൈൻ 900Wh എന്ന വലിയ ശേഷിയുള്ള ബാറ്ററി പായ്ക്ക് പുറത്തിറക്കി ഇറ്റലിയിലെ ഏറ്റവും പഴയ സൈക്കിൾ നിർമാതാക്കളിലൊരാളായ സിക്ലി ഒളിമ്പിയ.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

സിക്ലി ഒളിമ്പിയ EX 900, EX 900 സ്‌പോർട്ട്, പെർഫോമർ, മിസ്ട്രൽ എന്നിവയ്ക്കായാണ് ബ്രാൻഡ് പുതിയ പുതിയ ബാറ്ററി പായ്ക്ക് പുറത്തിറക്കിയത്. ഇന്ത്യൻ ബ്രാൻഡായ ഹീറോ ലെക്ട്രോയുടെ ഏറ്റവും ഉയർന്ന മോഡലായ പെഡൽ അസിസ്റ്റഡ് സൈക്കിൾ ഇക്ട്രോ EHX20-ക്ക് താരതമ്യേന കുറഞ്ഞ 400Wh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കാറ്.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

70 കിലോമീറ്റർ മൈലേജാണ് സിക്ലി ഒളിമ്പിയ പവർനൈൻ 900Wh ബാറ്ററി പായ്ക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ സഹായം ഉപയോഗിച്ച് ഒരു ചാർജിൽ പരന്ന പ്രതലത്തിൽ 290 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്ന് ഒളിമ്പിയ അവകാശപ്പെടുന്നു എന്നതാണ് ശരിക്കും ശ്രദ്ധേയമായ കാര്യം.

MOST READ: ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

4000 മീറ്റർ വരെ കുത്തനെയുള്ള ഗ്രേഡിയന്റുകളുള്ള റോഡുകളിൽ കൃത്യമായി പറഞ്ഞാൽ 85 കിലോമീറ്റർ ദൂരത്തേക്ക് ഇത് സഞ്ചരിക്കാനാകും. പുതിയ ബാറ്ററി പായ്ക്ക് അതിന്റെ മുൻഗാമിയായ 630Wh പോലെ ഭാരം കുറഞ്ഞതാണ്. അതോടൊപ്പം ഫ്രെയിമിന്റെ ഡൗൺ ട്യൂബിൽ‌ ഒരേ അളവിൽ‌ ഇടം എടുക്കുകയും ചെയ്യുന്നു.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

21700 LG ലിഥിയം അയൺ സെല്ലുകളുടെ 50 യൂണിറ്റുകൾ ഒളിമ്പിയ ബാറ്ററി പാക്കിൽ ഉപയോഗിച്ചിരിക്കുന്നു. 100 Nmtorque സൃഷ്ടിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്.

MOST READ: സ്കൂട്ടർ ഷെയറിംഗ് പ്രോഗ്രാമിനായി കൈകോർത്ത് ബൗൺസും ഏഥറും

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

വെറും ആറ് മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ കഴിയുന്ന 4Ah ബാറ്ററി ചാർജർ കമ്പനി ‌വാഗ്‌ദാനം ചെയ്യുന്നു. അതിനാൽ മൊത്തത്തിൽ ചാർജ് ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിൽക്കുമെന്നും സിക്ലി ഒളിമ്പിയ വ്യക്തമാക്കുന്നു.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

എല്ലാ സൈക്കിളുകളിലും ഡിസ്ക് ബ്രേക്കുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, ഷിമാനോ ഗിയറുകൾ, റഗ്ഡ് ടയറുകൾ എന്നിവ ഉൾപ്പെടുന്നു. മിസ്ട്രൽ 900, പെർഫോമർ 900 എന്നിവ ഹാർഡ്‌ടെയിൽ സൈക്കിളുകളാണെങ്കിലും EX900 ശ്രേണിയിൽ പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണമാണ് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

ഇലക്ട്രിക് മോഡലുകൾ ഇന്ന് സൈക്കിൾ മുതൽ എസ്‌യുവി, ആഢംബര വാഹനങ്ങൾ എന്നീ ശ്രേണിയിലേക്ക് വരെ വ്യാപിച്ചിരിക്കുന്ന ഒന്നാണ്.

കൂടാതെ നഗര പരിതസ്ഥിതിയിൽ ഇലക്ട്രിക് സൈക്കിളുകൾ അതിവേഗം പ്രചാരം നേടുന്നുമുണ്ട്.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

പെഡൽ പവറിനാണ് ഇതിൽ നന്ദി പറയേണ്ടത്. എങ്കിലും ഇവി മോഡലുകളുടെ മൈലേജ് പരിധി ഒരു ഉത്കണ്ഠ ആകുന്നുണ്ടെങ്കിലും ശാരീരികമായി പെഡൽ സംവിധാനം ഉപയോഗിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കുമെന്നത് കൂടുതൽ ഉപഭോക്താക്കളെ സിറ്റികളിലെങ്കിലും ഇത്തരം സംവിധാനങ്ങളെ സ്വാധീനിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Cicli Olympia has unveiled gigantic battery pack called the PowerNine 900Wh. Read in Malayalam
Story first published: Thursday, May 28, 2020, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X