ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കോണ്ടിനെന്റല്‍. അള്‍ട്ര കോണ്ടാക്ട് UC6, കംഫര്‍ട്ട് കോണ്‍ടാക്ട് CC6 ശ്രേണി ടയറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

ഇന്ത്യന്‍ ഉപഭോക്താവിന്റെ ആവശ്യങ്ങളെയും ഡ്രൈവിംഗ് ശീലങ്ങളെയും കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയ ശേഷമാണ് കമ്പനി അള്‍ട്ര കോണ്‍ടാക്ട് UC6, കംഫര്‍ട്ട് കോണ്‍ടാക്ട് CC6 എന്നിവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

പുതിയ ടയറുകള്‍ ഉയര്‍ന്ന സുരക്ഷ, കുറഞ്ഞ ശബ്ദ നില, ഉയര്‍ന്ന മൈലേജ്, മികച്ച യാത്ര സുഖം എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കോണ്ടിനെന്റല്‍ അവകാശപ്പെടുന്നു.

MOST READ: 2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

എല്ലാ കാര്യങ്ങളിലും ഉറപ്പുള്ള ഗുണനിലവാരം ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് UC6 മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. വളരെ ഹ്രസ്വമായ ബ്രേക്കിംഗിലും, നനഞ്ഞ റോഡിലും ടയറുകള്‍ മികച്ച ഗ്രിപ്പ് ഈ ടയറുകള്‍ നല്‍കും. ഡയമണ്ട് എഡ്ജിന്റെ ആകൃതിയിലുള്ള ഒരു ചാംഫെര്‍ഡ് ആംഗിള്‍ UC6 അവതരിപ്പിക്കുന്നു.

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

പുതിയ ചാംഫെര്‍ഡ് എഡ്ജിനോടൊപ്പം, പ്രത്യേകമായി വികസിപ്പിച്ച അക്വാ ഡ്രെയിനേജ് ഘടകങ്ങളും ടയറില്‍ ഉള്‍ക്കൊള്ളുന്നു, അത് ട്രെഡ് ഗ്രോവുകളില്‍ നിന്ന് വെള്ളം വേഗത്തില്‍ ഒഴുകുന്നതിനായി സ്ഥാപിച്ചിരിക്കുന്നു. 14 മുതല്‍ 17 ഇഞ്ച് വരെയുള്ള റിംസ് വ്യാസത്തിന് UC6 ടയറുകള്‍ ലഭ്യമാണ്.

MOST READ: തന്റെ ആദ്യ കാർ തിരഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽകർ

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

കുറഞ്ഞ ശബ്ദ നിലവാരമുള്ള മോടിയുള്ള ടയറുകള്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് CC6 ടയറുകള്‍ വികസിപ്പിച്ചിരിക്കുന്നത്. CC6 ഉയര്‍ന്ന സുഖസൗകര്യവും കുറഞ്ഞ റോളിംഗ് പ്രതിരോധവും വാഗ്ദാനം ചെയ്യുന്നു, ഇത് മികച്ച ഇന്ധനക്ഷമത കൈവരിക്കാന്‍ സഹായിക്കുന്നു.

ജനറേഷന്‍ 6 ടയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ച് കോണ്ടിനെന്റല്‍

സുരക്ഷിതവും ഇന്റര്‍ലോക്കിംഗ് കണക്ഷനുകളും കാരണം മികച്ച ട്രെഡ്-ലൈഫ് നല്‍കുന്നു. തല്‍ഫലമായി, മുന്‍ തലമുറ കംഫര്‍ട്ട് കോണ്‍ടാക്ട് ശ്രേണിയെ അപേക്ഷിച്ച് മെച്ചപ്പെട്ട ടയര്‍ ലൈഫ് ഇത് അവതരിപ്പിക്കും. 13 മുതല്‍ 15 ഇഞ്ച് വരെ വ്യാസമുള്ള റിമ്മുകള്‍ക്കായി CC6 ടയറുകള്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Continental Launch Generation 6 Made In India Passenger Vehicle Tyres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X