Just In
Don't Miss
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Finance
പെട്രോളിന് എക്കാലത്തെയും ഉയർന്ന വില, ഡീസലിന് 75.13 രൂപ
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹൈപ്പര്‍സ്പോര്‍ട്ട് മോഡലുകള്‍ അവതരിപ്പിച്ച് ഡാമണ്
കനേഡിയന്‍ സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് ബൈക്ക് നിര്‍മ്മാതാക്കളായ ഡാമണ് മോട്ടോര്‍സൈക്കിള്‍സ്, അതിന്റെ ഹൈപ്പര്‍സ്പോര്‍ട്ട് ശ്രേണിയിലുള്ള ഇലക്ട്രിക് സ്പോര്ട്ബൈക്കുകള് അവതരിപ്പിച്ചു.

SX, SE എന്നിങ്ങനെ രണ്ട് പുതിയ ഹൈപ്പര്‍സ്പോര്‍ട്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. SX മോഡലിന് 19,995 യുഎസ് ഡോളറും (ഏകദേശം 14.82 ലക്ഷം രൂപ) SE മോഡലിന് 16,995 യുഎസ് ഡോളര്‍ (12.60 ലക്ഷം രൂപ) ആണ് വില.

SX, SE മോഡലുകളില്‍ ചെറിയ ബാറ്ററി പായ്ക്കുകളും വേര്‍പെടുത്തിയ ഇലക്ട്രിക് മോട്ടോറുകളുമുണ്ട്. ബേസ് മോഡലായ SE പതിപ്പിന് 11 കിലോവാട്ട് ബാറ്ററി ലഭിക്കുന്നു. ഒരൊറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
MOST READ: സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

100 കുതിരശക്തിയാണ് അതിന്റെ ഔട്ട്പുട്ട് കണക്കുകള്‍. 200 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത. ഉയര്‍ന്ന പതിപ്പായ SXമോഡലിന് 15 കിലോവാട്ട്സ് ബാറ്ററിയുണ്ട്, 240 കിലോമീറ്റര്‍ വരെ ഇതില്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

150 കുതിരശക്തിയാണ് ഈ പതിപ്പിന്റെ ഔട്ട്പുട്ട് കണക്കുകള്‍. 240 കിലോമീറ്റര്‍ വരെയാണ് ബൈക്കിന്റെ പരമാവധി വേഗത. ഡാമണ് ഹൈപ്പര്‍സ്പോര്‍ട്ട് മോഡലുകള്‍ വളരെ മനോഹരമായി കാണപ്പെടുന്നു, ഇത് അപ്രിലിയ RS660 ന് സമാനമാണ്.
MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

കോപൈലറ്റ്, ഷിഫ്റ്റ് എന്നീ രണ്ട് സവിശേഷതകള്‍ ബൈക്കിന് ലഭിക്കും. ഹാന്‍ഡില്‍ബാറിലെ ഹപ്റ്റിക് ഫീഡ്ബാക്ക് വഴി റൈഡര്‍ക്ക് അപകടകരമായ സവാരിക്ക് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനമാണ് കോപൈലറ്റ്.

ഷിഫ്റ്റ് അടിസ്ഥാനപരമായി റൈഡര്‍ എര്ഗോസിനെ ഔട്ട് സ്പോര്‍ട്ബൈക്കില്‍ നിന്ന് കൂടുതല്‍ യാത്രാ സൗഹൃദത്തിലേക്ക് മാറാന്‍ അനുവദിക്കുന്നു. അതേസമയം ബൈക്കുകളുടെ മറ്റ് ഫീച്ചറുകള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

പ്രീമിയം ഹൈപ്പര്‍സ്പോര്‍ട്ട് HP 2021 അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സജ്ജമാകും. നേരത്തെ ബൈക്കുകളെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യമാണ് അരങ്ങേറ്റം വൈകിപ്പിച്ചത്.