Just In
- 14 min ago
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- 51 min ago
ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു
- 52 min ago
ഇന്ത്യൻ വിപണിയിൽ രണ്ടാഴ്ച്ചക്കുള്ളിൽ ലോഞ്ചിനൊരുങ്ങുന്ന അഞ്ച് കാറുകൾ
- 2 hrs ago
അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്
Don't Miss
- Finance
കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍; സംഭരണം അമൂല്‍ മാതൃകയില്‍
- Movies
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
- News
ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് നാളെ മുതല്‍; 3000 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം പേര്‍ക്ക്
- Sports
കേരളത്തിനും ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടച്ച്, കേരള യുണൈറ്റഡ് തയ്യാര്‍
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
BIS സര്‍ട്ടിഫൈഡ് ഹെല്‍മറ്റുമായി ഡെറ്റല്‍; വില 699 രൂപ
താങ്ങാനാവുന്ന വിലയില്‍ പുതിയ ഹെല്‍മറ്റ് അവതരിപ്പിച്ച് ഡെറ്റല്‍. TRED എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മറ്റ് BIS സര്ട്ടിഫൈഡോടെയാണ് വിപണിയില്‍ എത്തുന്നത്.

699 രൂപയാണ് വിപണിയില്‍ ഈ ഹെല്‍മറ്റിന്റെ വില. TRED ഒരു തുറന്ന മുഖമുള്ള ഹെല്‍മറ്റാണ്. HD ഫ്രഷ് ഗ്രാനുലുകളില്‍ നിന്നാണ് ഇതിന്റെ ഷെല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടാതെ ബ്ലാക്ക് നൈലെക്സ് ഹാര്‍നെസ് ഉപയോഗിച്ചാണ് ഇത് വരുന്നത്. ഇതിന് നീക്കംചെയ്യാവുന്ന കവിള് പാഡ് നല്കിയിട്ടുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. പോളികാര്‍ബണേറ്റ് (PC) ഉപയോഗിച്ചാണ് വിസര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
MOST READ: വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

ഇത് സ്ക്രാച്ച് ഫ്രീ ആണെന്ന് അവകാശപ്പെടുകയും വേര്‍പെടുത്താവുന്നതുമാണ്. രാത്രികാലങ്ങളില്‍ കൂടുതല്‍ സുരക്ഷയ്ക്കായി ഹെല്‍മറ്റിന് വെളുത്ത റിഫ്ളക്ടിംഗ് സ്ട്രിപ്പും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

ആമസോണിലും ഡെറ്റല്‍ ഇന്ത്യ വെബ്സൈറ്റിലും ഹെല്‍മറ്റ് ലഭ്യമാണ്. ഇരുചക്രവാഹന യാത്രികര്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (BIS) നിബന്ധനകള്‍ പ്രകാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

2021 ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം BIS മുദ്രണത്തോടെ നിര്‍മ്മിച്ചു വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
MOST READ: പരീക്ഷണയോട്ടം നടത്തി സ്കോഡ വിഷന്‍ ഇന്‍ എസ്യുവി; സ്പൈ ചിത്രങ്ങള്‍

എയിംസിലെ ഡോക്ടര്‍മാര്‍, BIS-ലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് BIS, ഹെല്‍മറ്റ് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇരുചക്രവാഹന ഉപഭോക്താക്കള്‍ക്കായി, BIS സര്‍ട്ടിഫിക്കറ്റ് ഉള്ള, ഹെല്‍മറ്റ് മാത്രമേ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.
MOST READ: വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാന്‍ കഴിയുമെന്നും അപകടങ്ങളില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.