ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡയാവൽ 1260 ലംബോർഗിനി എഡിഷൻ പുറത്തിറക്കി ഡ്യുക്കാട്ടി. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോർസൈക്കിൾ രണ്ട് ഐതിഹാസിക ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഈ സ്പെഷ്യൽ എഡിഷൻ ഡയാവൽ 1260 ലംബോർഗിനി സിയാൻ FKP 37 ഹൈബ്രിഡ് സൂപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

അതിനാൽ തന്നെ ഫ്രെയിമിലും സീറ്റിലും ഇലക്ട്രം ഗോൾഡ് ആക്സന്റുകളുള്ള വെർഡെ ജിയ കളർ ഓപ്ഷനിലാണ് ഡ്യുക്കാട്ടിയുടെ ഈ സൂപ്പർ പ്രീമിയം ക്രൂയിസർ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: 2021 മോഡൽ നിഞ്ച ZX-10RR അവതരിപ്പിച്ച് കവസാക്കി

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ലംബോർഗിനി സിയാന്റെ അതേ രൂപകൽപ്പനയുള്ള അലോയ് വീലുകൾ പോലും ഇലക്ട്രം ഗോൾഡിൽ പൂർത്തിയാക്കി. ഡ്യുക്കാട്ടി റേഡിയേറ്റർ പ്ലേറ്റുകൾ 63 നമ്പർ ഉപയോഗിച്ചും ഡയാവൽ 1260 ലംബോർഗിനി എഡിഷൻ അലങ്കരിച്ചിരിക്കുന്നു.

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഇത് ഓട്ടോമൊബിലി ലംബോർഗിനിയുടെ സ്ഥാപക വർഷത്തെയാണ് സൂചിപ്പിക്കുന്നത്. റേഡിയേറ്റർ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ടാങ്ക്, മഡ്‌ഗാർഡുകൾ, എയർ ഇന്റേക്കുകൾ എന്നിവയിൽ കാർബൺ ഫൈബറും ലിമിറ്റഡ് എഡിഷൻ ഡയവാൽ 1260 നൽകുന്നു.

MOST READ: ടിവിഎസ് ഉടമസ്ഥതയിൽ ആദ്യ മോഡൽ അവതരിപ്പിക്കാനൊരുങ്ങി നോർട്ടൺ

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

എന്നിരുന്നാലും സസ്‌പെൻഷൻ, ബ്രേക്കുകൾ, എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള ബാക്കി മോട്ടോർസൈക്കിൾ ഭാഗങ്ങൾ അടുത്തിടെ അവതരിപ്പിച്ച ഡയാവൽ 1260 മോഡലിന് സമാനമാണ്.

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ബൈക്കിലെ ടെസ്റ്റസ്ട്രെറ്റ DVT 1,262 സിസി എൽ-ട്വിൻ എഞ്ചിൻ ഇപ്പോൾ യൂറോ 5 ചട്ടങ്ങൾ പാലിച്ചാണ് ഡ്യുക്കാട്ടി പരിഷ്ക്കരിച്ചിരിക്കുന്നത്. 163 bhp കരുത്തിൽ 129 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.

MOST READ: സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റവുമായി 2021 യമഹ ഡിലൈറ്റ് വിപണിയിൽ

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, വീലി കൺ‌ട്രോൾ, ലോഞ്ച് കൺ‌ട്രോൾ ക്രമീകരണങ്ങൾ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഡ്യുക്കാട്ടി ഡയാവൽ 1260 ലംബോർഗിനിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡയാവൽ 1260 ലംബോർഗിനി സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ലംബോർഗിനി സിയാൻ FKP 37 വെറും 63 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുമ്പോൾ ഡ്യുക്കാട്ടി മോട്ടോർസൈക്കിളിന്റെ 630 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി നിർമിക്കുക. എന്നിരുന്നാലും ഡയാവൽ 1260 ലംബോർഗിനി ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Diavel 1260 Lamborghini Special Edition Launched.
Story first published: Thursday, November 26, 2020, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X