സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ ഏറ്റവും പുതിയ പാനിഗാലെ V2 മോഡലിനെ ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനക്ക് എത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമ്പനി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗും സ്വീകരിച്ചു തുടങ്ങിയിരുന്നു.

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

സെപ്റ്റംബറിൽ പാനിഗാലെ V2-ന്റെ ഡെലിവറികൾ ആരംഭിക്കാനാണ് ഡ്യുക്കാട്ടിയുടെ പദ്ധതി. മോഡൽ വിപണിയിൽ എത്തുന്നതോടെ കമ്പനിയുടെ നിരയിൽ നിന്ന് ഇന്ത്യയിൽ ഇടംപിടിക്കുന്ന ആദ്യത്തെ ബിഎസ്-VI മോഡൽ കൂടിയാകുമിത്.

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി ഡീലർഷിപ്പുകളിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും. യഥാർഥത്തിൽ ഈ വർഷം ആദ്യം മോഡൽ രാജ്യത്ത് എത്തേണ്ടതായിരുന്നു എങ്കിലും ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് പദ്ധതിയെ വൈകിപ്പിക്കുകയായിരുന്നു.

MOST READ: പുതിയ വേഷപകര്‍ച്ച, MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

ഇന്ത്യയിൽ വിൽക്കുന്ന മറ്റെല്ലാ ഡ്യുക്കാട്ടി ബൈക്കുകൾക്കും സമാനമായി പാനിഗാലെ V2 തായ്‌ലൻഡിലെ കമ്പനിയുടെ നിർമാണശാലയിൽ നിന്ന് ഒരു CBU ഉൽപ്പന്നമായാകും നമ്മുടെ നിരത്തിൽ ഇടംപിടിക്കുക. 959 പാനിഗാലെ മോഡലിന്റെ പിൻഗാമിയായാണ് പുതിയ പാനിഗാലെ V2 എന്നത് ശ്രദ്ധേയമാണ്.

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

959 പാനിഗാലെയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും പുത്തൻ മോട്ടോർസൈക്കിൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുതന്നെ വേണം പറയാൻ. എങ്കിലും ചില സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം പാനിഗാലെ V4-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്.

MOST READ: നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

L-ട്വിൻ എഞ്ചിനാണ് V2 ഉപയോഗിക്കുന്നത്. കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പുനർനിർമിച്ചുവെങ്കിലും മൊത്തം 155 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്തമാണ് പുതിയ ബിഎസ്-VI എഞ്ചിൻ. അതായത് നിലവിലെ മോഡലിനേക്കാൾ 5 bhp അധികമായി നിർമിക്കുന്നുവെന്ന് ചരുക്കം.

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

സ്റ്റാൻഡേർഡായി ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് പാനിഗാലെ V2-ന്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം IMU അധിഷ്ഠിത ഇലക്‌ട്രോണിക്‌സ് സ്യൂട്ടിൽ കോർണറിംഗ് എബിഎസ്, ആന്റി-വീലി, എഞ്ചിൻ ബ്രേക്ക് കൺട്രോൾ എന്നിവയും ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: റോയല്‍ എന്‍ഫീല്‍ഡിന്റെ തുറുപ്പ് ചീട്ട്; മെറ്റിയര്‍ 350 എത്തുക നിരവധി ആക്സസറികളുമായി

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

സിംഗിൾ-സൈഡഡ് സ്വിംഗാർം കൊണ്ട് നിർമിച്ചിരിക്കുന്ന ബൈക്കിനെ നോക്കിയാൽ ഒരു ബേബി പതിപ്പ് പോലെ കാണപ്പെടും. പുതിയ വൈറ്റ് റോസോ നിറത്തിൽ ഡ്യുക്കാട്ടി അടുത്തിടെ V2 അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. റെഡ് കളർ സ്കീമിന് പുറമെ ഇന്ത്യൻ വിപണിയിൽ ഈ ഓപ്ഷൻ അവതരിപ്പിക്കുന്നത് സ്വാഗതാർഹമാണ്.

സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് പാനിഗാലെ V2 ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കും

വിലനിർണയത്തെ സംബന്ധിച്ചിടത്തോളം പാനിഗാലെ V2 15.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. . പാനിഗാലെ 959 ന് 15.3 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Panigale V2 To Launch On August In India. Read in Malayalam
Story first published: Friday, July 24, 2020, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X