Just In
- 2 min ago
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- 25 min ago
16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ
- 1 hr ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
- 2 hrs ago
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
Don't Miss
- Sports
IND vs ENG: ഷൂ ശരിയെങ്കില്‍ വരണ്ട പിച്ചിലും കസറാം! നിര്‍ണായക ഉപദേശവുമായി അസ്ഹര്‍
- Movies
വീണ്ടും ശാലിനിയുടെയും അജിത്തിന്റെയും പ്രണയനിമിഷങ്ങള്‍; ഭര്‍ത്താവിനെ ചേര്‍ത്ത് പിടിച്ചുള്ള ശാലിനിയുടെ സെല്‍ഫി
- News
സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനം
- Finance
ഇലോണ്‍ മസ്കിനെ കണ്ട് ബിറ്റ്കോയിന് വാങ്ങരുത്; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
- Lifestyle
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ക്രാമ്പ്ളര്‍ 1100 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി
കഴിഞ്ഞ മാസം ഇന്ത്യയില്‍ ആദ്യത്തെ ബിഎസ് VI മോട്ടോര്‍സൈക്കിള്‍ (പാനിഗാലെ V2) വിപണിയിലെത്തിയ ശേഷം ഡ്യുക്കാട്ടി ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ ബിഎസ് VI ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇറ്റാലിയന്‍ കമ്പനി അടുത്തിടെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഒരു ടീസര്‍ ചിത്രം പുറത്തിറക്കി. ഇന്ത്യയില്‍ ചുവടുവെക്കുന്ന അടുത്ത ബിഎസ് VI മോഡല്‍ ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ 1100 ആയിരിക്കുമെന്ന് വെളിപ്പെടുത്തി.

ഈ മാസത്തിന്റെ അവസാനത്തോടെ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് സൂചന. സ്ക്രാമ്പ്ളര്‍ 1100 പ്രോ, സ്ക്രാമ്പ്ളര്‍ 1100 സ്പോര്‍ട്ട് പ്രോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാകും ഈ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുക.
MOST READ: സുഖസൗകര്യങ്ങൾ വാനോളം ഉയർത്തി ഒരു മോഡിഫൈഡ് ട്രാവലർ

ബിഎസ് VI സ്ക്രാമ്പ്ളര്‍ 1100 -ന് 10.91 ലക്ഷം രൂപയില്‍ എക്സ്ഷോറും വില ആരംഭിക്കുമെങ്കില്‍, ബിഎസ് VI പ്രോ വകഭേദത്തിന് ഏകദേശം 12 ലക്ഷം രൂപ മുതലും സ്പോര്‍ട്ട് പ്രോ വകഭേദത്തിന് 13.5 ലക്ഷം രൂപ മുതലും എക്സഷോറൂം വില ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

1079 സിസി എയര്‍ കൂള്‍ഡ് L-ട്വിന്‍ എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുക. പ്രോ വകഭേദത്തില്‍ ഈ എഞ്ചിന്, 84.7 bhp കരുത്തും 90.5 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, മറുവശത്ത്, സ്പോര്‍ട്ട് പ്രോ പതിപ്പ് 85.65 bhp കരുത്തും 88 Nm torque ഉം സൃഷ്ടിക്കും.
MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

മുമ്പത്തെപ്പോലെ, എഞ്ചിന് സ്ലിപ്പര്‍ ക്ലച്ച് ഉപയോഗിച്ച് ഹൈഡ്രോളിക് ആക്യുവേറ്റഡ് 6 സ്പീഡ് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിക്കുന്നത് തുടരുന്നു. രണ്ട് വകഭേദങ്ങള്‍ക്കും മൂന്ന് റൈഡിംഗ് മോഡുകള്‍ (ആക്ടിവ്, ജേര്‍ണി, സിറ്റി), ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്ട്രോള്, കോര്‍ണറിംഗ് എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

വലിയ പിസ്റ്റണുള്ള ബ്രേക്ക് പാഡുകള്‍, ക്രമീകരിക്കാവുന്ന ബ്രേക്കും ക്ലച്ച് ലെവറുകളും ബൈക്കിന്റെ മറ്റു വിശേഷങ്ങളില്‍പ്പെടും. മറ്റു ഡ്യൂക്കാട്ടി സ്ക്രാമ്പ്ളറെക്കാള് വലിയ രൂപമാണ് സ്ക്രാമ്പ്ളര്‍ 1100 -യ്ക്ക്. ഇരട്ട എക്സ്ഹോസ്റ്റ് സംവിധാനങ്ങള്‍ സീറ്റിനടിയിലാണ് ഒരുങ്ങുന്നത്.
MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഡബിള്‍ സൈഡഡ് അലൂമിനിയം സ്വിംഗ്ആം, പരിഷ്കരിച്ച ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ മോഡലിന് വേറിട്ട ശൈലി സമ്മാനിക്കും. രണ്ട് വകഭേദങ്ങളിലും 320 mm ഡിസ്ക് ബ്രേക്കുകളാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്.

പ്രോ വകഭേദത്തിന് 45 mm പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പ്രീലോഡും റീബൗണ്ട് ക്രമീകരിക്കാവുന്ന കയാബ മോണോഷോക്കും ലഭിക്കുമ്പോള്‍, സ്പോര്‍ട്ട് പ്രോ മോഡലില്‍ 48 mm ഇന്‍വേര്‍ട്ടഡ് ഓഹ്ലിന്‍സ് ഫ്രണ്ട് ഫോര്‍ക്ക് (പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന), പ്രീലോഡിനായി ക്രമീകരിക്കാവുന്ന ഒഹ്ലിന്‍സ് റിയര്‍ മോണോഷോക്ക് എന്നിവയും ലഭിക്കുന്നു.