ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്ഫോമാണ് യുലു. നിലവില്‍ ബംഗളൂരു, ഡല്‍ഹി, പൂനെ, മുംബൈ, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യുലുവിന് ശൃംഖലകളുണ്ട്.

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

2020 -ഓടെ ഇലക്ട്രിക് വാഹനങ്ങളുടെയും, കമ്പനിയുടെയും ശൃംഖല വര്‍ധിപ്പിക്കുമെന്ന് ബ്രാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ ബജാജുമായി യുലു കൈകോര്‍ത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സേവനം ഗുരുഗ്രാമിലേക്കും വ്യാപിപ്പിക്കുകയാണ്.

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ഇതിന്റെ ഭാഗമായി ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ വതിക ഗ്രൂപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഗുരുഗ്രാമിലെ വതികയുടെ റെസിഡന്‍ഷ്യല്‍, ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പുകളില്‍ യുലു സേവനങ്ങള്‍ ലഭ്യമാകും. നിരവധി ആധുനിക സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന വാണിജ്യ ഇടങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് വതിക ടൗണ്‍ഷിപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

MOST READ: ബിഎസ്-VI മറാസോയുടെ നിർമാണം ആരംഭിച്ച് മഹീന്ദ്ര, വിപണിയിലേക്ക് ഉടൻ എത്തും

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ആദ്യ ഘട്ടത്തില്‍ 200 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ (യുലു മിറാക്കിള്‍) നഗരങ്ങളില്‍ വിന്യസിപ്പിക്കും. 2021 -ന്റെ തുടക്കത്തില്‍ കൂടുതല്‍ മോഡലുകള്‍ എത്തിച്ച് സേവനങ്ങള്‍ ഇരട്ടിയാക്കാനും കമ്പനി പദ്ധതിയിടുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഇരുചക്ര വാഹനമാണ് യുലു മിറാക്കിള്‍. ഇതിന്റെ ഉപയോഗത്തിന് രജിസ്‌ട്രേഷനോ ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമില്ല.

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ഇന്ന് ബംഗളൂരു നഗരത്തില്‍ സൂപ്പര്‍ഹിറ്റാണ് യുലുവിന്റെ ഈ കുഞ്ഞുവണ്ടി. സൈക്കിളാണോ എന്നുചോദിച്ചാല്‍ സൈക്കിളല്ല, സ്‌കൂട്ടറാണോ എന്നുചോദിച്ചാല്‍ അതുമല്ല. എന്നാല്‍ ഈ കുഞ്ഞന്‍വണ്ടിക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരാണ്.

MOST READ: ബിഎസ് VI ഫോഴ്‌സ് ഗൂര്‍ഖ ഡീലര്‍ഷിപ്പുകളില്‍ എത്തി; അവതരണം ഉടന്‍

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ഉപയോഗവും, കൈകാര്യം ചെയ്യുന്ന രീതിയും എളുപ്പമായതുകൊണ്ടു തന്നെയാണ് ഈ കുഞ്ഞന്‍വണ്ടിയെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്നതും. മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് ഇതിന്റെ പ്രധാന സവിശേഷത.

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ഇലക്ട്രിക്ക് സൈക്കിളിന്റെ പ്രവര്‍ത്തനം 48 വാട്ടിന്റെ മോട്ടോറിലാണ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ ഇതില്‍ യാത്ര ചെയ്യാമെന്നാണ് യുലു അവകാശപ്പെടുന്നത്. പരമാവധിവേഗം 25 കിലോമീറ്ററാണ്.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ലെന്നതാണ് മിറാക്കിളിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. ബാറ്ററി തീര്‍ന്ന് പാതിവഴിയില്‍ നിന്നുപോകുമെന്ന പേടിയും വേണ്ട. സ്മാര്‍ട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിറാക്കിളില്‍ ചാര്‍ജ് 10 ശതമാനത്തില്‍ കുറഞ്ഞാല്‍ കമ്പനിയില്‍ സന്ദേശമെത്തും.

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

സന്ദേശം ലഭിച്ചാലുടനെ കമ്പനി ജീവനക്കാര്‍ സ്ഥലത്തെത്തി പുതിയ ബാറ്ററി സ്ഥാപിക്കുകയും ചെയ്യും. എടുത്തുമാറ്റാന്‍ കഴിയുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ബാറ്ററി സൈക്കിളുകള്‍ എടുക്കേണ്ടത്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം മിറാക്കിള്‍ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

MOST READ: സൂംകാറുമായി ചേർന്ന് പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികൾ അവതരിപ്പിച്ച് എംജി

ഗുരുഗ്രാമിലേക്കും ശൃംഖല വര്‍ധിപ്പിച്ച് യുലു; ആദ്യഘട്ടത്തില്‍ 200 ഇലക്ട്രിക് ബൈക്കുകള്‍

തൊട്ടടുത്ത മിറാക്കിള്‍ പാര്‍ക്കിങ് പോയന്റെന്ന് മാപ്പിന്റെ സഹായത്തോടെ ആപ്പ് പറഞ്ഞു തരും. വണ്ടിയുടെ അടുത്ത് എത്തി ആപ്പുപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മിറാക്കിളിന്റെ ലോക്ക് തുറക്കാം. 10 രൂപയാണ് ഇതിന് ചാര്‍ജ്. പിന്നീട് ഉപയോഗിക്കുന്ന ഓരോ 10 മിനിറ്റിനും 10 രൂപ വീതവും ഈടാക്കും. ഉപയോഗം കഴിഞ്ഞാല്‍ ആപ്പ് ഉപയോഗിച്ചുതന്നെയാണ് മിറാക്കിള്‍ ലോക്ക് ചെയ്യേണ്ടതും.

Most Read Articles

Malayalam
English summary
Yulu Rolls Out 200 Electric Bikes In Gurugram. Read in Malayalam.
Story first published: Wednesday, August 19, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X