വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയ്ക്ക് 2019-20 സാമ്പത്തിക വർഷം വിജയകരമായ ഒന്നായിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

റിപ്പോർട്ടുകൾ പ്രകാരം, 2020 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന (സ്കൂട്ടർ/ മോട്ടോർസൈക്കിൾ) 1,52,000 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. 2019 സാമ്പത്തിക വർഷത്തിൽ ലഭിച്ച 1,26,000 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 26,000 യൂണിറ്റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ 1,52,000 യൂണിറ്റ് വിൽപ്പനയിൽ സ്കൂട്ടറുകളാണ് മൊത്തം വിൽപ്പനയുടെ 97 ശതമാനം നേടിയിരിക്കുന്നത്. ബാക്കി മൂന്ന് ശതമാനം വിൽപ്പന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ നിന്നാണ്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇലക്ട്രിക് സ്കൂട്ടറുകളിൽ കുറഞ്ഞ വേഗതയുള്ള മോഡലുകൾ അതായത് ട്രാൻസ്പോർട്ട് അതോറിറ്റികളിൽ നിന്ന് രജിസ്ട്രേഷൻ ആവശ്യമില്ലാത്ത തരം മോഡലുകളാണ് വിൽപ്പനയുടെ 90 ശതമാനവും കൈവരിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

സൊസൈറ്റി ഓഫ് മാനുഫാക്ചറേർസ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (SMEV) ആണ് ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ടത്.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇവി വ്യവസായം വളർച്ച പ്രാപിക്കുകയാണ്, കൊവിഡ്-19 -ന്റെ വെല്ലുവിളിയും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും 2021 സാമ്പത്തികവർഷം എല്ലാ ഇവി വിഭാഗങ്ങൾക്കും ഒരു നിർണായക വർഷമായിരിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് SMEV ഡയറക്ടർ ജനറൽ സോഹിന്ദർ ഗിൽ പറഞ്ഞു.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇവി വ്യവസായം തീർച്ചയായും മറ്റേതൊരു ഓട്ടോമോട്ടീവ് ബിസിനസിനെയും പോലെ കൊവിഡ്-19 ന്റെ ആഘാതത്തെ അഭിമുഖീകരിക്കുന്നുണ്ട്.

MOST READ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഹീറോ

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഏറ്റവും മോശമായി മലിനപ്പെട്ട നഗരങ്ങളിൽ പോലും വ്യക്തമായ ആകാശവും ശുദ്ധവായുവും സമൂഹം ഇ-മൊബിലിറ്റിയിലേക്ക് നീങ്ങുകയാണെങ്കിൽ എളുപ്പത്തിൽ കൈവരിക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

2019 -ൽ നിരവധി പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിൽ ആംപിയർ, ഒഖിനാവ, ഹീറോ ഇലക്ട്രിക് എന്നിവയിൽ നിന്നുള്ള ലോ-റേഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളും ഒകിനാവ, ഏഥർ എന്നിവയിൽ നിന്നുള്ള കുറച്ച് പ്രീമിയം മോഡലുകളും ഉൾപ്പെടുന്നു.

MOST READ: ലോക്ഡൗണ്‍: ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ടിവിഎസും, ബജാജ് ഓട്ടോയും ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് ഇവി വിഭാഗത്തിലേക്ക് ചുവടു വയ്ക്കുന്ന ആദ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായി മാറി.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇതിൽ ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യുബ് ഇലക്ട്രിക് എന്നിവ ഉൾപ്പെടുന്നു, ഇവ രണ്ടും ശ്രേണിയിലെ പ്രീമിയം ഓഫറുകളാണ്.

വാർഷിക വിൽപ്പനയിൽ വൻ നേട്ടം കൈവരിച്ച് ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി

ഇന്ത്യൻ വിപണിയിൽ ഈ കാലയളവിൽ വിൽപ്പനയ്‌ക്കെത്തിയ കുറച്ച് മോട്ടോർസൈക്കിളുകളും ഉണ്ടായിരുന്നു. ഇതിൽ റിവോൾട്ട് RV400, അൾട്രാവയലറ്റ് F77 എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Electric Two-Wheeler Sales In India Registers 20.6% Growth During FY 2019-20. Read in Malayalam.
Story first published: Tuesday, April 21, 2020, 4:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X