ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റുമായി എവർവ് ഇലക്ട്രിക്

ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ആദ്യത്തെ ഇ-സ്‌കൂട്ടർ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള എവർവ് മോട്ടോഴ്‌സ്. ഇന്ത്യയിലെ നിരവധി പുതിയ ഇവി സ്റ്റാർട്ടപ്പുകളിലെ പ്രധാന കമ്പനികളിലൊന്നാണ് എവർവ്.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

ഫോർ വീലർ കസ്റ്റംസിന് പേരുകേട്ട റെഡ്ഡി കസ്റ്റംസ് എന്ന കസ്റ്റം ഹൌസിന് പിന്നിലുള്ള ശ്രീനിവാസ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് എവർവ്.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

ഇരുചക്രവാഹന നേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ ശ്രമമാണിത്. സ്കൂട്ടറിന് വ്യത്യസ്ത തീമുകൾ ലഭിക്കുമെങ്കിലും ഒരേ ചേസിസും എഞ്ചിൻ യൂണിറ്റുമാണ് ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

ഒരു വർഷമായി EF1 വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിൽ 90 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കുമെന്നും എവർവ് അവകാശപ്പെടുന്നു. ഒരു സ്റ്റീൽ-അലുമിനിയം അലോയ് ഉപയോഗിച്ചാണ് ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

എബി‌എസുമായി വരുന്ന ഇലക്ട്രിക് സ്കൂട്ടർ 2020 അവസാനത്തോടെ സമാരംഭിക്കുമെന്ന് പറയപ്പെടുന്നു. 12 കിലോഗ്രാം വീതം വരുന്ന ഇരട്ട ബാറ്ററി സജ്ജീകരണമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷം വരെ ബാറ്ററിക്ക് വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

3.3 കിലോവാട്ട് മോട്ടോർ EF1 നെ 110 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് നീക്കംചെയ്യാവുന്ന ഒരു യൂണിറ്റായിരിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

കൂടാതെ ഇ-സ്കൂട്ടർ അഞ്ച് മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. കൂടാതെ ഒന്നര മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരം വേഗത്തിൽ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജറും ഉണ്ടാകും.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

രണ്ട് ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള പ്രീമിയം ഓഫറായി EF1 സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബജാജ് ചേതക്കിനേക്കാളും അല്ലെങ്കിൽ ആതർ 450 എന്നീ പ്രശസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകളേക്കാളും വിലയേറിയതാകും പുതിയ എവർവ് EF1.

ഓട്ടോ എക്‌സ്‌പോ 2020: EF1 കൺസെപ്റ്റ് അവതരിപ്പിച്ച് എവർവ് ഇലക്ട്രിക്

നിലവിൽ എവർ‌വിന് ഒരു ബ്രാൻഡ് ഐഡന്റിറ്റി ഒന്നുമില്ല. മാത്രമല്ല ഉത്‌പാദനത്തിന് തയ്യാറായ EF1 എത്തിയാൽ മാത്രമേ വിലക്കൊത്ത മൂല്യം സ്കൂട്ടറിന് ലഭിക്കുമോ എന്ന കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്താൻ സാധിക്കൂ.

Most Read Articles

Malayalam
English summary
Auto Expo 2020: Everve EF1 Unveiled. Read in Malayalam
Story first published: Friday, February 7, 2020, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X