ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ആദ്യത്തെ M മോഡലായ 2021 M 1000 RR സൂപ്പർ ബൈക്ക് പുറത്തിറക്കി. ചുരുക്കത്തിൽ M RR എന്ന് പരാമർശിക്കുന്ന ഈ പുതിയ മോട്ടോർസൈക്കിൾ 2020 S 1000 RR പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

M ഡിവിഷനിൽ നിന്നുള്ള ബി‌എം‌ഡബ്ല്യുവിന്റെ പെർഫോമൻസ് കാറുകളെല്ലാം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിവയാണ്. അതിനാൽ M ഡിവിഷന്റെ വൈദഗ്ദ്ധ്യം മോട്ടോർസൈക്കിളുകളിലേക്ക് വിപുലീകരിക്കുകയാണ് കമ്പനിയുടെ പദ്ധതി.

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

അതിന്റെ ഭാഗമാണ് M1000RR ഹോമോലോഗേഷൻ സ്‌പെഷ്യൽ സ്‌പോർട്‌സ് ബൈക്ക്. ബി‌എം‌ഡബ്ല്യു S 1000 RR സൂപ്പർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

MOST READ: ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

എങ്കിലും കുറഞ്ഞ ഭാരം, കൂടുതൽ പെർഫോമൻസ്, മികച്ച എയറോഡൈനാമിക്സ്, ഉയർന്ന-സ്പെക്ക് ഹാർഡ്‌വെയർ പാക്കേജ് എന്നിവ ഉപയോഗിച്ച് 2021 M 1000 RR കൂടുതൽ ട്രാക്ക് അധിഷ്ഠിതമാകുന്നു.

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

999 സിസി എഞ്ചിന്റെ പുതുക്കിയ ഷിഫ്റ്റ്കാം സാങ്കേതികവിദ്യയുള്ള ഇൻലൈൻ നാല് മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്. .ഷോർട്ടർ ഫോർഗ്‌ഡ് പിസ്റ്റണുകൾ, അഡാപ്റ്റഡ് കമ്പഷൻ ചേമ്പറുകൾ, ഉയർന്ന കംപ്രഷൻ അനുപാതം, ലൈറ്റർ കണക്റ്റിംഗ് റോഡ്സ്, റോക്കർ ആറംസ്, ട്വീക്ക്ഡ് ഇൻ‌ടേക്ക് പോർട്ട് എന്നിവ പോലുള്ള ആന്തരിക മാറ്റങ്ങൾ ബി‌എം‌ഡബ്ല്യു വരുത്തിയിട്ടുണ്ട്.

MOST READ: ഹോണ്ടയുടെ പ്രീമിയം മോഡൽ "ഹൈനെസ്" എന്നറിയപ്പെടും

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

ഭാരം കുറഞ്ഞ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റും സൂപ്പർ മോട്ടോർസൈക്കിളി. ഇടംപിടിച്ചിട്ടുണ്ട്. 14,500 rpm-ൽ 209 bhp കരുത്തും 11,000 rpm-ൽ 112.4 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് M1000RR.

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വേഗതയേറിയതാക്കാൻ കർബ് ഭാരം 4 കിലോഗ്രാം കുറച്ച് 192 കിലോഗ്രാമാക്കി ബിഎംഡബ്ല്യു മോട്ടോറാഡ് പരിഷ്ക്കരിച്ചു. കാർബൺ ഫൈബർ വിംഗ്‌ലെറ്റുകളുടെ സേവനം മികച്ച എയറോഡൈനാമിക്സാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് ഉയർന്ന വേഗതയിൽ 16.3 കിലോഗ്രാം വരെ കുറയുന്നു.

MOST READ: ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

കൂടാതെ ഷാർപ്പ് ഹാൻഡിലിംഗിനായി ചസിയും കമ്പനി നവീകരിച്ചു. മറ്റ് ഭാഗങ്ങളായ കാർബൺ വീലുകൾ, ബ്ലൂ ആനോഡൈസ്ഡ് ബ്രേക്ക് ലിവറുകൾ എന്നിവ M ഡിവിഷനിൽ ഉൾപ്പെടുന്നു.

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

കോമ്പറ്റീഷൻ പായ്ക്ക്, കിറ്റ് എഞ്ചിൻ, ലാപ് ടൈമറുകൾ, ഫുൾ റേസ് കിറ്റ് എന്നിവയ്ക്കൊപ്പം ബി‌എം‌ഡബ്ല്യു നിരവധി ഓപ്‌ഷണൽ എക്‌സ്ട്രാകളും പുതിയ M1000RR-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: വള്‍ക്കന്‍ S -ന് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ട്രാക്കിലൂടെ പായാം; M1000RR മോഡൽ പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്

യൂറോപ്യൻ വിപണികളിൽ ബിഎംഡബ്ല്യു M1000RR സ്വന്തമാക്കാൻ 31,000 ഡോളറാണ് മുടക്കേണ്ടത്. അതായത് ഏകദേശം 29 ലക്ഷം രൂപ. പരിമിതമായ സംഖ്യയിൽ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

Most Read Articles

Malayalam
English summary
First M Model M 1000 RR From BMW Motorrad Launched. Read in Malayalam
Story first published: Wednesday, September 23, 2020, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X