2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളിലൊന്നാണ് ഡിയോ. യുവാക്കളെ ലക്ഷ്യമാക്കി വിപണിയിൽ എത്തുന്ന ഡിയോയുടെ പുതിയ ബിഎസ്-VI മോഡലിനെ കമ്പനി അടുത്തിടെ ചില മാറ്റങ്ങളോടെ പുറത്തിറക്കിയിരുന്നു.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആക്‌ടിവ കഴിഞ്ഞാൽ ഹോണ്ട നിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡൽ കൂടിയാണ് ഡിയോ. അതിനാൽ സ്കൂട്ടറിന്റെ ബിഎസ്-VI പതിപ്പിൽ വന്ന പ്രധാന പരിഷ്ക്കരണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റൈലിംഗ്

ഹോണ്ട എല്ലായ്പ്പോഴും 110 സിസി ഡിയോ വിപണിയിൽ എത്തിക്കുന്നത് പ്രായം കുറഞ്ഞവരെ ലക്ഷ്യമാക്കിയാണ്. അതിൽ ഏറെ പങ്കുവഹിക്കുന്ന ഘടകമാണ് സ്കൂട്ടറിന്റെ സ്റ്റെലിംഗ്. 2020 മോഡലിന് നിരവധി സ്റ്റൈലിംഗ് നവീകരണങ്ങളാണ് കമ്പനി നൽകിയിരിക്കുന്നത്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആക്ടിവ 6G യിൽ നിന്ന് വ്യത്യസ്തമായി പുതിയ ഡിയോയിലെ ഓരോ പാനലിനും പുനർരൂപകൽപ്പന ലഭിച്ചു. മുൻവശത്ത് ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റും അതിനൊപ്പം ഇരുവശത്തും മൂർച്ചയുള്ള ഫോക്സ് വെന്റുകളും പുതിയ ബിഎസ്-VI ഡിയോയ്ക്ക് മികച്ച രൂപം നൽകുന്നു.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടാതെ, മുൻ മഡ്‌ഗാർഡ് പോലും ചെറുതും ഷാർപ്പ് ലുക്കുള്ളതുമായി മാറിയിരിക്കുന്നു. സൈഡ് പാനലുകളിൽ ഫോക്സ് വെന്റ് തീമാണ് നൽകിയിരിക്കുന്നത്. ഇത് ഗ്രാസിയ 125 ൽ കണ്ടതിന് സമാനമാണ്. അതോടൊപ്പം പുത്തൻ ഡിയോയുടെ വലിയ ടെയിൽ-ലൈറ്റും ഗ്രാസിയക്ക് സമാനമാണ്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആക്ടിവയുടെ സ്പോർട്ടി പതിപ്പായ ഡിയോയ്ക്ക് മികച്ച കളർ ഓപ്ഷനുകൾ നൽകാൻ ഹോണ്ട എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. ഡിസൈൻ ശൈലിക്ക് അനുയോജ്യമായ കളറുകൾ ലഭിക്കുമ്പോൾ ഡീലക്സ് വകഭേദത്തിന്റെ വീലുകൾ ഗോൾഡൻ കളറിലാണ് ഒരുങ്ങിയിരിക്കുന്നത്. എക്സോസ്റ്റിന്റെ പുതിയ ആകാരവും വാഹനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ എഞ്ചിൻ

ആക്ടിവ 6G യിൽ അരങ്ങേറ്റം കുറിച്ച അതേ ബിഎസ്-VI 109.51 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ഡിയോയ്ക്ക് കരുത്തേകുന്നത്. എങ്കിലും ഡിയോയിൽ ഇത് വ്യത്യസ്തമായ പവറാണ് വാഗ്‌ദാനം ചെയ്യുന്നത്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2020 ബിഎസ്-VI ഹോണ്ട ഡിയോയുടെ 109.51 സിസി എഞ്ചിൻ 8,000 rpm-ൽ 7.76 bhp കരുത്തും 4,750 rpm-ൽ 9 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആക്ടിവയിൽ ഇത് 8,000 rpm-ൽ 7.79 bhp യും 5,250 rpm-ൽ 8.79 Nm torque ഉം സൃഷ്ടിക്കും. ബോർ, സ്ട്രോക്ക്, കംപ്രഷൻ അനുപാതം ആക്ടിവ 6G ക്ക് സമാനമാണ്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബി‌എസ്-IV കംപ്ലയിന്റ് ഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ പരിഷ്ക്കരിച്ച എഞ്ചിനിൽ 0.16 bhp, 0.9 Nm torque എന്നിവയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുനർനിർമ്മിച്ച ചേസിസ്

നിലവിലുള്ള മോഡലിനെക്കാൾ നീളവും വീതിയും ഉയരവുമുള്ള മോഡലാണ് പുതിയ 2020 ഡിയോ. ആക്റ്റിവ 125, 6G എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ചേസിസിൽ ഡിയോയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതാണ് കാരണം

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഈ പുതിയ ഫ്രെയിം സ്കൂട്ടറിന്റെ വീൽബേസിൽ 22 മില്ലീമീറ്റർ വർധനവ് വരുത്തുന്നു. ഇത് സ്കൂട്ടറിന്റെ സ്ഥിരത മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 107 കിലോഗ്രാമാണ് ബിഎസ്-VI ഡിയോയുടെ ഭാരം. ഇത് പഴയ മോഡലിനേക്കാൾ മൂന്ന് കിലോഗ്രം കൂടുതലാണ്. 2020 ആക്ടിവ 6G യുടെ തന്നെ ടെലിസ്‌കോപ്പിക് ഫോർക്കും 12 ഇഞ്ച് വീൽ അപ്പ് ഫ്രണ്ടുമാണ് പുതിയ ഡിയോയിലും വാഗ്ദാനം ചെയ്യുന്നത്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കൂടുതൽ ഫീച്ചറുകൾ

ഹോണ്ടയുടെ ബാക്കി ബി‌എസ്-VI ശ്രേണിയെ അപേക്ഷിച്ച് 2020 ഡിയോയിൽ പുതിയ നിരവധി സവിശേഷതകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോണ്ടയുടെ സൈലന്റ്-സ്റ്റാർട്ട് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓപ്‌ഷണൽ സൈഡ്-സ്റ്റാൻഡ് ഡൗൺ എഞ്ചിൻ ഇൻഹിബിറ്റർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ശരാശരി ഇന്ധനക്ഷമത, തത്സമയ കാര്യക്ഷമത, സർവീസ് ഇൻഡിക്കേറ്റർ എന്നിവ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ മനസിലാക്കാൻ സാധിക്കും.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഈ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡീലക്സ് വകഭേദത്തിൽ മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് മോഡൽ ഒരു അനലോഗ് ഗേജ് ഉപയോഗിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. കീഹോളിന് സമീപമുള്ള സ്വിച്ച് വഴി തുറക്കാൻ കഴിയുന്ന പാസ്-ലൈറ്റ് സ്വിച്ച്, ബാഹ്യ ഫ്യുവൽ-ഫില്ലർ ക്യാപ് എന്നിവ ആക്ടിവ 6G യിൽ നിന്ന് സ്കൂട്ടറിലേക്ക് കടന്നുവന്ന മറ്റ് ചില സവിശേഷതകളാണ്.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മത്സരാധിഷ്ഠിത വിലനിർണയം

2020 ബിഎസ്-VI ഹോണ്ട ഡിയോ സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 59,990 രൂപ, 63,340 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് പതിപ്പിന് ഒരു ഹാലൊജെൻ-ബൾബ് പവർഡ് യൂണിറ്റ് ലഭിക്കുമ്പോൾ ഡീലക്‌സിൽ എൽഇഡി ഹെഡ്‌ലൈറ്റും ഇടംപിടിക്കുന്നു.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതേപോലെ ഡീലക്സിലുള്ള ഡിജിറ്റൽ കൺസോളിനും ഗോൾഡൻ വീലുകൾക്കും പകരം ഒരു അനലോഗ് ഗേജും, കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന വീലുകളുമാണ് സ്റ്റാൻഡേർഡ് പതിപ്പിൽ ലഭ്യമാവുക.

2020 ഹോണ്ട ഡിയോ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് 2020 ഡിയോയ്ക്ക് 7,000 രൂപ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. സ്പോർട്ടി രൂപത്തിലുള്ള മറ്റ് സ്കൂട്ടറുകൾ 125 സിസി ഓഫറുകളായതിനാൽ സ്കൂട്ടറിന് നേരിട്ടുള്ള എതിരാളികളൊന്നും വിപണിയിൽ ഇല്ല.

Most Read Articles

Malayalam
English summary
Five things to know about the New Honda Dio. Read in Malayalam
Story first published: Monday, February 17, 2020, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X