ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ബ്രോഷർ പുറത്ത്

ഫുൾ-സൈസ് എസ്‌യുവി ശ്രേണി വാഴുന്ന ടൊയോട്ട ഫോർച്യൂണറിന് അടുത്തിടെയായി കനത്ത വെല്ലുവിളികളാണ് സെഗ്മെന്റിൽ നിന്ന് ഉയരുന്നത്. പുതിയ എംജി ഗ്ലോസ്റ്ററും അതോടൊപ്പം എൻഡവർ സ്പോർട്ടും വിപണിയിൽ എത്തിയതോടെ ഭാവം ഒന്ന് മാറാൻ തന്നെ ജാപ്പനീസ് ബ്രാൻഡ് തീരുമാനിച്ചിരിക്കുകയാണ്.

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി ഫോർച്യൂണറിന്റെ സ്പോർട്ടി വേരിയന്റായ TRD സ്‌പോർടിവോയെ ഒന്ന് പരിഷ്ക്കരിച്ച് വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട.

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ ഫുൾ-സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പുതിയ ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിക്ക് ധാരാളം പുതിയ സവിശേഷതകളും ചില കോസ്മെറ്റിക് മാറ്റങ്ങളുമാണ് ലഭിക്കുന്നത്.

MOST READ: പുതുതലമുറ ഇസൂസു MU-X എസ്‌യുവിയുടെ വിശദാംശങ്ങളുമായി പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

ഇതിനകം തന്നെ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലൻഡിലും വിയറ്റ്നാമിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഉത്സവ സീസണോടു കൂടി മുഖംമിനുക്കിയ മോഡൽ ഇന്ത്യയിലും എത്തും.

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ഡിസൈൻ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ ഉപയോഗിച്ച് TRD പതിപ്പിന് ആക്രമണാത്മക രൂപമാണ് ലഭിക്കുന്നത്.

MOST READ: കെഎസ്ആർടിസിയെ മര്യാദ പഠിപ്പിക്കാൻ പോയ യുവാവിന് കിട്ടിയത് പത്തല്ല പതിനായിരത്തിന്റെ പണി

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

അകത്തളത്തിലേക്ക് നോക്കിയാൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഹാൻഡ്‌സ് ഫ്രീ പ്രവർത്തനത്തിനായി കിക്ക് സെൻസറുള്ള പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ സവിശേഷതകളും എസ്‌യുവിക്കുണ്ട്.

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ 2.8 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഫോർച്യൂണർ ടിആർഡിയിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. ഇത് 3,400 rpm-ൽ 175 bhp കരുത്തും 1,600-2,400 rpm-ൽ 450 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സാധാരണക്കാരുടെ മിനി എസ്‌യുവി; ഒരുവര്‍ഷം പൂര്‍ത്തിയാക്കി മാരുതി എസ്-പ്രെസോ

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എസ്‌യുവിക്ക് ഒരു ഓട്ടോമാറ്റിക് ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റവും ടൊയോട്ട അവതരിപ്പിക്കുന്നുണ്ട്.

ഫോർച്യൂണർ TRD സ്പോർടിവോയും മുഖംമിനുക്കുന്നു; ചിത്രങ്ങൾ പുറത്ത്

നിലവിൽ 4X2 ഓട്ടോമാറ്റിക്, 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിൽപ്പനക്ക് എത്തുന്ന ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷന് യഥാക്രമം 34.98 ലക്ഷം, 36.88 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. എന്നാൽ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് TRD ഫോർച്യൂണറിന് വില കൂടാൻ സാധ്യതയുണ്ട്.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Fortuner TRD Sportivo Facelift Brochure Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X