Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 23 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാർലി-ഡേവിഡ്‌സൺ കസ്റ്റം 1250 യാഥാർഥ്യമാകുന്നു; അടുത്ത വർഷം അരങ്ങേറ്റം കുറിക്കും
രണ്ട് വർഷങ്ങൾക്ക് മുമ്പ് കൺസെപ്റ്റ് രൂപത്തിൽ ഹാർലി-ഡേവിഡ്‌സൺ അവതരിപ്പിച്ച കസ്റ്റം 1250 മോട്ടോർസൈക്കിൾ യാഥാർഥ്യമാവാൻ പോകുന്നു. അടുത്ത വർഷത്തോടെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ഗണത്തിൽപെടുന്ന മോഡലിന്റെ ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫ്യൂച്ചർ മോഡലുകളുടെ വിഭാഗത്തിൽ കസ്റ്റം 1250-നെ പട്ടികപ്പെടുത്തിയതോടെയാണ് ബൈക്കിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.

ഹാർലി-ഡേവിഡ്‌സണിൽ നിന്നുള്ള ആദ്യത്തെ അഡ്വർഞ്ചർ ടൂറർ മോട്ടോർസൈക്കിളായ പാൻ-അമേരിക്കയും കസ്റ്റം 1250 മോഡലിനൊപ്പം വിപണിയിൽ എത്തിയേക്കും. അടുത്ത വർഷത്തേക്ക് അമേരിക്കൻ വിപണിക്കായുള്ള കമ്പനിയുടെ രണ്ട് പ്രധാന മോഡലുകളായിരിക്കും ഇവ.
MOST READ: ആക്ടിവ 6G-യില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് ഹോണ്ട

അതേസമയം 1250 സിസി റെവലൂഷൻ മാക്സ് എഞ്ചിന്റെ 975 സിസി പതിപ്പ് ഉപയോഗിച്ചിരുന്ന ബ്രോങ്ക്സ് സ്ട്രീറ്റ്ഫൈറ്ററിന്റെ അവതരണം കമ്പനി മാറ്റിവെച്ചതും ശ്രദ്ധേയമായിട്ടുണ്ട്.

ഈ ലിക്വിഡ്-കൂൾഡ്, 60-ഡിഗ്രി വി-ട്വിൻ റെവലൂഷൻ മാക്സ് എഞ്ചിൻ അമേരിക്കയിൽ 145 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എന്നാൽ വരാനിരിക്കുന്ന കസ്റ്റം 1250 മോഡലിൽ ഈ യൂണിറ്റ് അല്പം വ്യത്യസ്തമായ ട്യൂൺ അവസ്ഥയോടെയാകും ലഭ്യമാവുക.
MOST READ: സ്പോര്‍ട്ടി ഭാവവുമായി ഹോണ്ട ഹോര്‍നെറ്റ് 2.0; ആദ്യ ഡ്രൈവ് റിവ്യൂ

യൂറോ 5 യുഗത്തിൽ യൂറോപ്യൻ വിപണിയിൽ നിന്ന് നിർത്തിവെച്ച 750 സിസി, 883 സിസി, 1,200 സിസി വി-ട്വിൻ എഞ്ചിനുകൾ എന്നിവ ഉപയോഗിച്ച് ഹാർലി-ഡേവിഡ്‌സൺ അതിന്റെ സ്‌പോർട്‌സ്റ്റർ ശ്രേണി നിർത്തലാക്കിയിരുന്നു.

പകരമായി കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്‌സിന് പകരമുള്ള ആദ്യത്തെ ഒരു പുതിയ മോഡലായി വിപണികളിൽ നിറയും. ഒരു പുതിയ എഞ്ചിനുപുറമ, കസ്റ്റം 1250 സ്‌പോർട്‌സ്റ്റേഴ്സിനേക്കാൾ കൂടുതൽ സാങ്കേതികവിദ്യയും പെർഫോമൻസുമാകും വാഗ്ദാനം ചെയ്യുക.
MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ച ഹാർലി-ഡേവിഡ്‌സൺ ഈ പുതിയ രണ്ട് മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. എങ്കിലും നിലവിലുള്ള ഉപഭോക്താക്കൾക്ക് പാർട്‌സ്, സർവീസ് മുതലായ സേവനങ്ങൾ തുടർന്നും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അതിനായി ഹീറോയുമായുള്ള പങ്കാളിത്തവും കമ്പനി അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹാര്‍ലി ബൈക്കുകളുടെ സർവീസിംഗ്, പാര്‍ട്‌സുകൾ, ആക്സെസറികൾ, റൈഡിംഗ് ഗിയറുകൾ എന്നിവ ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെയാകും ഇനി ലഭിക്കുക.