'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

ഇന്ത്യയിൽ നിന്ന് പിന്മാറാനുള്ള ഹാർലി-ഡേവിഡ്‌സണിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നു. പുതിയ മോഡലുകളുടെ വിൽപ്പന നേരത്തെ അവസാനിപ്പിച്ച ബ്രാൻഡ് മോട്ടോർസൈക്കിളുകളുടെ സർവീസ് ഉൾപ്പടെയുള്ള സേവങ്ങൾ തുടർന്നും നൽകുന്നതിനായി ഹീറോയുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചിരുന്നു.

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

എന്നിരുന്നാലും അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനിയുടെ പിന്മാറ്റത്തിൽ പ്രതിഷേധിച്ച് ഹാർലി-ഡേവിഡ്‌സൺ ഉടമകളുടെ സംഘം ഞായറാഴ്ച 14 നഗരങ്ങളിൽ 'ഡാർക്ക് റൈഡ്‌സ്' എന്ന പേരിൽ പ്രതിഷേധ റാലികൾ നടത്തി.

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

അതോടൊപ്പം ഹാർലിയുമായി ഇടഞ്ഞു നിൽക്കുന്ന ഡീലർമാർക്ക് പൂർണ പിന്തുണയും ഡാർക്ക് റൈഡ്‌സിൽ ഉടകൾ അറിയിച്ചു. 'റിവയർ' തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിൽപ്പന, നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് സെപ്റ്റംബറിലാണ് ബ്രാൻഡ് പ്രഖ്യാപിച്ചത്.

MOST READ: ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

നിലവിൽ ഹാർലി ലോകമെമ്പാടുമുള്ള വിപണിയിൽ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും 2009 ൽ ഇന്ത്യയിൽ എത്തിയതു മുതൽ ശക്തമായി ചുവടുറപ്പിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. അതേതുടർന്നാണ് ആഭ്യന്തര വിപണിയിൽ നിന്നും പിൻമാറാനുള്ള താരുമാനത്തിലേക്ക് കമ്പനി എത്തിയത്.

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

രാജ്യം വിടാനുള്ള തീരുമാനം ഡീലർമാർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും തിരിച്ചടിയായി. നിലവിൽ അവരിൽ പലരും തങ്ങളുടെ പ്രീമിയം ബൈക്കുകൾ നന്നാക്കാനും സർവീസ് ചെയ്യാനും പോലും പാടുപെടുകയാണെന്നും അവകാശപ്പെടുന്നുണ്ട്.

MOST READ: ബിഎസ് VI V-സ്ട്രോം 650 XT-യുടെ പുതിയ ടീസര്‍ ചിത്രവുമായി സുസുക്കി; അവതരണം ഉടന്‍

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

ലുധിയാന, ചണ്ഡിഗഢ്, ഡെറാഡൂൺ, ലഖ്‌നൗ, ഡൽഹി, ഗുഡ്ഗാവ്, ജയ്പൂർ, ഇൻഡോർ, ഭോപ്പാൽ, റായ്പൂർ, കൊൽക്കത്ത, ഭുവനേശ്വർ, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ഹാർലിക്കെതിരായ പ്രതിഷേധ റൈഡ് ഞായറാഴ്ച നടന്നത്.

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

ഈ റൈഡുകളിൽ പങ്കെടുത്തവരിൽ പലരും തങ്ങളുടെ ബൈക്കുകളുടെ സ്പെയർ പാർട്സ് ലഭിക്കുന്നതിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബുദ്ധിമുട്ടുകയാണെങ്കിലും ഡീലർമാരോട് കമ്പനി കാണിക്കുന്ന അന്യായത്തെയാണ് അവർ കൂടുതൽ ഉയർത്തിക്കാട്ടിയത്.

MOST READ: 250 അഡ്വഞ്ചറുമായി കെടിഎം; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

ഹാർലിയുടെ പിൻമാറ്റത്തെ കുറിച്ചുള്ള തീരുമാനം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും തുടർന്ന് കമ്പനി വാഗ്ദാനം ചെയ്ത 'നഷ്ടപരിഹാരം' അപര്യാപ്തമാണെന്നുമാണ് ഡീലർമാർ ആരോപണം.

'ഡാർക്ക് റൈഡ്‌സ്' ഹാർലിക്കെതിരെ പ്രതിഷേധ റാലിയുമായി ഉടമകൾ

പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കം ബിസിനസിൽ കോടികൾ നിക്ഷേപിച്ച ഇന്ത്യയിലെ ഡീലർമാർക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ഡീലർമാരെ പിന്തുണച്ച് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ച മുൻ എച്ച്ഒജി ഡയറക്ടർ ദീപേഷ് തൻവർ പറഞ്ഞു.

Most Read Articles

Malayalam
English summary
Harley-Davidson Owners Group Conducted Protest Rallies In 14 Cities. Read in Malayalam
Story first published: Monday, November 23, 2020, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X