Just In
- 22 min ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 1 hr ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
- 1 hr ago
വിപണയിൽ തിളങ്ങി ടാറ്റ നെക്സോൺ; ഫെബ്രുവരിൽ നേടിയത് 103 ശതമാനം വളർച്ച
- 1 hr ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവെച്ച് ഓല; അവതരണം ഉടന്‍
Don't Miss
- News
ശശീന്ദ്രനെതിരെ എന്‍സിപിയില്‍ കലാപം, പരസ്യമായി പോസ്റ്റര്‍, മാറ്റത്തിനായി നേതാക്കള്‍ ദില്ലിക്ക്!!
- Movies
സന്ധ്യയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഫിറോസ്; വളഞ്ഞിട്ട് പൊരിച്ച് മത്സരാര്‍ത്ഥികള്‍
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Sports
IPL 2021: 20ാം ഓവറില്‍ ഏറ്റവും ആക്രമകാരിയാര്? ഹര്‍ദികും പൊള്ളാര്ഡുമല്ല, അതൊരു സിഎസ്കെ താരം
- Lifestyle
മധ്യവയസ്സില്‍ സ്ത്രീകള്‍ കരുതിയിരിക്കണം ഈ പ്രമേഹ ലക്ഷണങ്ങള്‍
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്
ഇന്ത്യയില്‍ സാന്നിധ്യമുള്ള പ്രീമിയം ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് ഹാര്‍ലി ഡേവിഡ്സണ്. അമേരിക്കന്‍ കമ്പനി 2009 -ല്‍ നമ്മുടെ ആഭ്യന്തര വിപണിയില്‍ പ്രവേശിച്ചു.

അടുത്തിടെ രാജ്യത്ത് വിജയകരമായ 10 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. വിശ്വസ്തരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ രാജ്യത്ത് ഐതിഹാസിക മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന തുടരുന്നതിനായി ലോകപ്രശസ്ത കമ്പനി തങ്ങളുടെ ഉത്പ്പന്നങ്ങളുടെ ബിഎസ് VI മോഡലുകളും പുറത്തിറക്കി.

എന്നിരുന്നാലും, ഇനിമേല്‍ അങ്ങനെയാകില്ലെന്ന് തോന്നുന്നു, കാരണം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹാര്‍ലി ഡേവിഡ്സണ് അടുത്ത മാസം ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
MOST READ: വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

അടുത്തിടെയാണ് ശ്രേണിയിലെ മോഡലുകളെ വെട്ടിക്കുറയിക്കുമെന്ന് കമ്പനി അറിയിച്ചത്. ഏകദേശം 30 ശതമാനം വരെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചത്. കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സീറ്റ്സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്സണ് റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു.
MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

ഇതിന്റെ ഭാഗമായി പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുന്നത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആഗോള പുനസംഘടനയുടെ ഭാഗമായി ഹാര്‍ലി ഡേവിഡ്സണ് സിംഗപ്പൂരിലേക്ക് മാറ്റുന്നുവെന്ന് ഏഷ്യ എമര്‍ജിംഗ് മാര്‍ക്കറ്റിന്റെയും ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ സജീവ് രാജശേഖരന് പറഞ്ഞു.
MOST READ: ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

ഇന്ത്യയില്‍, 'സെയില്‍സ്' പോലുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ കമ്പനി വെട്ടിക്കുറയ്ക്കുകയും മാര്‍ക്കറ്റിംഗ് & സര്‍വീസ് പോലുള്ള വകുപ്പുകളിലെ മിനിമം മാന്‍പവര്‍ ശക്തി പരിശോധിക്കുകയും ചെയ്യുന്നു.

ഭരണപരമായ അംഗീകാരങ്ങളെ ആശ്രയിച്ച് ഹാര്‍ലി ഡേവിഡ്സണ് നമ്മുടെ രാജ്യത്തെ ഫാക്ടറിയുടെ വാതിലുകള്‍ അടച്ചിടാന്‍ 'ദി റിവയറി'ന്റെ സംയോജിത ഫലം കാരണമാകും. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു.