FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

ഹാർലി ഡേവിഡ്‌സൺ FXDR 114 മോഡലിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ച് തങ്ങളുടെ സോഫ്റ്റ്ടെയിൽ ലൈനപ്പ് വിപുലീകരിച്ചിരിക്കുകയാണ് അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ.

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

FXDR 114 ലിമിറ്റഡ് എഡിഷന്റെ 30 യൂണിറ്റ് മാത്രമാണ് ഹാർലി നിർമിക്കുക. യുകെ ആസ്ഥാനമായുള്ള ചിത്രകാരന്മാരുടെയും കസ്റ്റം ഡിസൈൻ ഹൗസ് ഇമേജ് ഡിസൈൻ കസ്റ്റം എന്നിവയുടെയും സഹായത്തോടെയാണ് ബൈക്കിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

FXDR 114 ലിമിറ്റഡ് എഡിഷനെ ഒരു വൈറ്റ്, ബ്ലാക്ക്, ഗോൾഡൻ കളർ സ്‌കീമുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ബൈക്ക് സാധാരണയായി വാഗ്‌ദാനം ചെയ്യുന്ന ഒറ്റ കളർ മോഡലിനേക്കാൾ വളരെയധികം ആകർഷകമാണ്.

MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

മറ്റ് കോസ്മെറ്റിക് മാറ്റങ്ങളിൽ 'ലിമിറ്റഡ് എഡിഷൻ' ബാഡ്ജിംഗും ഉൾപ്പെടുന്നു. ടാങ്കിലെ വ്യത്യസ്ത ലോഗോ ഡിസൈൻ കൂടാതെ ഒരു യുണീക് സീരിയൽ നമ്പറും ബൈക്കിന് ലഭിക്കുന്നു.

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

അതേസമയം ഹാർഡ്‌വെയറിലെ മാറ്റങ്ങൾ സ്റ്റോക്ക് ക്ലിപ്പ്-ഓണുകൾ ഹാൻഡിൽബാറുകൾ മാറ്റിസ്ഥാപിക്കുന്ന ‘ഫാറ്റ് ആപ്' റീസർ കിറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിംഗിൾ-പീസ് ഹാൻഡിൽബാറിലേക്ക് മാത്രമായി ഒതുങ്ങിയിരിക്കുന്നു.

MOST READ: ബോണ്ട് എഡിഷനിൽ ട്രയംഫ് സ്‌ക്രാംബ്ലർ 1200; 250 യൂണിറ്റുകൾ വിൽപ്പനക്ക് എത്തും

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

അതായത് സ്റ്റാൻഡേർഡ് FXDR 114 മോഡലിന് സമാനമായ രീതിയിൽ മറ്റ് ഘടകങ്ങൾ തുടരുന്നു. മാത്രമല്ല ഇത് പവർ ചെയ്യുന്നത് ഹാർലിയുടെ മിൽ‌വാക്കി-എയിറ്റ് 114 1,868 സിസി വി-ട്വിൻ എഞ്ചിനാണ്. ഇത് 4,500 rpm-ൽ 90 bhp കരുത്തും 3,500 rpm-ൽ 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

ഹാർലി-ഡേവിഡ്സൺ FXDR 114 ലിമിറ്റഡ് എഡിഷന് 18,345 പൗണ്ടാണ് വില. ഇത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 16.97 ലക്ഷം രൂപ വില മതിക്കും. ഇതിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 17,995 പൗണ്ടാണ് വില. ഇത് ഇന്ത്യയിൽ 16.61 ലക്ഷം രൂപയാണ്.

MOST READ: ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

അടുത്തിടെ ഹാർലി ഡേവിഡ്‌സൺ ‘റിവയർ' എന്ന ബ്രാൻഡിന്റെ പുതിയ ബിസിനസ് തന്ത്ര പദ്ധതിയും പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങൾ വ്യക്തമാക്കുന്നു.

FXDR 114 ലിമിറ്റഡ് എഡിഷൻ പതിപ്പുമായി ഹാർലി ഡേവിഡ്‌സൺ

കൂടാതെ അടുത്തിടെ ഹോം ഡെലിവറി പദ്ധതിക്കും അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്ണ്‍ തുടക്കം കുറിച്ചിരുന്നു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് കമ്പനി പുതിയ തീരുമാനം കൈകൊണ്ടത്.

Most Read Articles

Malayalam
English summary
Harley-Davidson Softail FXDR 114 Limited Edition unveiled. Read in Malayalam
Story first published: Friday, May 22, 2020, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X